കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സ്വിഫ്റ്റ്. താങ്ങാവുന്ന വില, സുന്ദരമായ ഡിസൈന്‍, മികച്ച എഞ്ചിന്‍ എന്നിവയാണ് വാഹനത്തിന് മികച്ച ജനപ്രീതി സമ്മാനിച്ചതും.

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

സ്വിഫ്റ്റ് നിലവില്‍ അതിന്റെ മൂന്നാം തലമുറയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 2018-ലാണ് ഈ പതിപ്പ് ഇന്ത്യയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ നിര്‍മ്മാതാവ് ഉടന്‍ തന്നെ ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വാഹനത്തിന് നല്‍കാന്‍ ഒരുങ്ങുകയാണ്.

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

2021 ഫെബ്രുവരി 17 അല്ലെങ്കില്‍ 18 തീയതികളില്‍ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് ചില ഡീലര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് & ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്റ്; 5,000 പിന്നിട്ട് ബുക്കിംഗ്

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

പുതിയ മോഡല്‍ അടുത്തിടെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തിയിതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റില്‍ ബാഹ്യ രൂപകല്‍പ്പനയില്‍ കുറച്ച് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിന് ഒരു പുനക്രമീകരിച്ച ഫ്രണ്ട് ഗ്രില്‍ ലഭിക്കും, പുതിയ ഹണികോമ്പ് മെഷും, മധ്യത്തിലായി ഒരു തിരശ്ചീന സ്ലാറ്റും ലഭിക്കുമെന്നാണ് സൂചന.

MOST READ: ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

അലോയ് വീലുകള്‍ക്കായി വാഹനത്തിന് പുതിയ ഡിസൈന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, വാഹനത്തിന്റെ ഏറ്റവും വലിയ മാറ്റം എഞ്ചിന്‍ തന്നെയാകും.

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

വരാനിരിക്കുന്ന മോഡലിന് 1.2 ലിറ്റര്‍ K12 'ഡ്യുവല്‍ ജെറ്റ്' മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എഞ്ചിന്‍, പഴയ പതിപ്പിനെക്കാള്‍ 7 bhp കൂടുതല്‍ ശക്തമാക്കും, പരമാവധി 90 bhp കരുത്ത് സൃഷ്ടിക്കും.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

പീക്ക് ടോര്‍ക്ക് 113 Nm മാറ്റമില്ലാതെ തുടരും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 5 സ്പീഡ് എഎംടിയും അടങ്ങുന്ന ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മുമ്പത്തെപ്പോലെ തന്നെ തുടരും.

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

അപ്ഡേറ്റ് ചെയ്ത പവര്‍ട്രെയിനിനൊപ്പം, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മാരുതി ഡിസയറില്‍ കണ്ടതിന് സമാനമായ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യും. ഇതിലൂടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും.

MOST READ: ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

വാഹനത്തിന്റെ ക്യാബിനില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല, കൂടാതെ സവിശേഷതകളും ഫീച്ചറുകളും മാറ്റമില്ലാതെ തുടരും. 5.49 ലക്ഷം രൂപ മുതല്‍ 8.02 ലക്ഷം രൂപ വരെയാണ് നിലവില്‍ സ്വിഫ്റ്റിന്റെ വിപണിയിലെ എക്സ്ഷോറൂം വില.

കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വരുമ്പോള്‍ നേരിയ വില വര്‍ധനവ് പ്രതീക്ഷിക്കിക്കാം. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഫോര്‍ഡ് ഫിഗോ, ടാറ്റ ടിയാഗൊ എന്നിവരാണ് എതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Suzuki Revealed More Details About Swift Facelift, Launching This Month In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X