ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ വര്‍ഷമാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അഞ്ച് സീറ്റര്‍ എസ്‌യുവിയായ ടിഗുവാന്‍ നിര്‍ത്തലാക്കുകയും പകരം ടിഗുവാന്‍ ഓള്‍-സ്‌പെയ്‌സ് ഉപയോഗിച്ച് മൂന്ന് വരി കോണ്‍ഫിഗറേഷന്‍ അവതരിപ്പിക്കുകയും ചെയ്തത്.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് സീറ്റര്‍ എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന അപ്ഡേറ്റ് ചെയ്ത ടിഗുവാന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അഞ്ച് സീറ്റുകളുള്ള ടിഗുവാന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രതലത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ-സ്പെക്ക് മോഡല്‍ അതിന്റെ അന്തര്‍ദ്ദേശീയ എതിരാളികളുമായി പൊരുത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഇതിന്റെ അപ്ഡേറ്റ് ചെയ്ത എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗില്‍ ബൈ-പ്രൊജക്ടര്‍ എല്‍ഇഡി ബീമുകളുള്ള സിഗ്‌നേച്ചര്‍ പുള്‍-ബാക്ക് ഹെഡ്ലൈറ്റ് ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്നു.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ യൂണിറ്റുകള്‍ക്ക് ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഷാര്‍പ്പായ രൂപരേഖ ലഭിക്കുന്നു. ക്രോമില്‍ അലങ്കരിച്ച പരമ്പരാഗത തിരശ്ചീന ത്രീ-സ്ലാറ്റ് ഗ്രില്ലും, മധ്യത്തിലായി ബ്രാന്‍ഡിന്റെ ലോഗോയും ഇടംപിടിക്കുന്നു.

MOST READ: മാരുതി സുസുക്കി ട്രൂ വാല്യു വില്‍പ്പന 40 ലക്ഷം കടക്കുന്നു; ചരിത്രനേട്ടം 19 വര്‍ഷത്തിനിടെ

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പുതുക്കിയ ബമ്പറും സ്പോര്‍ട്ടി എയര്‍ ഇന്റേക്ക് ഡിസൈനും ഉള്‍പ്പെടുന്ന മറ്റ് ശ്രദ്ധേയമായ നവീകരണങ്ങളും വാഹനത്തിന് ലഭിക്കുന്നു. സൈഡ് പ്രൊഫൈല്‍ സമാനമായ കാണപ്പെടുന്നു, എന്നിരുന്നാലും പുതിയ അലോയ് വീലുകളാണ് വാഹനത്തിന് ലഭിക്കുന്നത്.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ടിഗുവാന്റെ പിന്‍ഭാഗത്ത് L-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഒരു ചെറിയ രൂപകല്‍പ്പനയും ഡിഫ്യൂസര്‍ പ്ലേറ്റും എല്‍ഇഡി റിഫ്‌ലക്റ്റര്‍ സ്ട്രിപ്പും ഉള്‍ക്കൊള്ളുന്ന ഒരു ബമ്പറും ലഭിക്കുന്നു. ടെയില്‍ഗേറ്റിലുടനീളം ബോള്‍ഡ് ലെറ്ററിംഗില്‍ എഴുതിയ ഒരു ടിഗുവാന്‍ ബാഡ്ജിംഗും ഇതിന് ലഭിക്കുന്നു.

MOST READ: ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അകത്തളത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ചിത്രത്തില്‍ കാണാനാകും. അത് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്‍ക്കൊള്ളുന്നു.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റുചെയ്ത കാര്‍ ടെക്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവയും അതിലേറെയും പുതിയ അഞ്ച് സീറ്റര്‍ ടിഗുവാനില്‍ പ്രതീക്ഷിക്കാവുന്ന മറ്റ് സവിശേഷതകളാണ്.

MOST READ: എംപിവി ശ്രേണിയിലെ കരുത്തനായി എര്‍ട്ടിഗ; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ടിഗുവാനിനായി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാകും കമ്പനി വാഗ്ദാനം ചെയ്യുക. ലോവര്‍-സ്‌പെക്ക് വേരിയന്റുകള്‍ക്കായി 1.5 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ യൂണിറ്റും, ഉയര്‍ന്ന പതിപ്പുകള്‍ക്ക് കൂടുതല്‍ ശക്തമായ 2.0 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ യൂണിറ്റും.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഈ രണ്ട് യൂണിറ്റുകളും സ്‌കോഡയുടെയും ഫോക്‌സ്‌വാഗന്റെയും ഒന്നിലധികം മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്നു. 150 bhp കരുത്തും 250 Nm torque ഉം ആദ്യ യൂണിറ്റ് സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 190 bhp കരുത്തും 320 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പാഡില്‍ ഷിഫ്റ്ററുകളുള്ള 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന 1.5 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷന് 6 സ്പീഡ് മാനുവലും ലഭിക്കും.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടത്തിനിടെ പുറത്തുവന്ന മോഡലിന്റെ ബൂട്ട് ലിഡില്‍ കാണിച്ചിരിക്കുന്ന ബാഡ്ജിംഗ് സൂചിപ്പിക്കുന്ന 2.0 ലിറ്റര്‍ യൂണിറ്റില്‍ ഫോക്‌സ്‌വാഗന്റെ 4 മോഷന്‍ ഓള്‍-വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

മുമ്പത്തെ ടിഗുവാന്‍ 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ യൂണിറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്, എന്നാല്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയില്‍ ഓയില്‍ ബര്‍ണറുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചതിനാല്‍ അത് തിരിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വേണം പറയാന്‍.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ടിഗുവാന്‍ അഞ്ച് സീറ്റര്‍ സികെഡി ഉത്പ്പന്നമായി ലഭ്യമാകും, ഇത് മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള ബ്രാന്‍ഡിന്റെ ചകന്‍ പ്ലാന്റില്‍ പ്രാദേശികമായി ഒത്തുചേരും.

ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഏകദേശം 22 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. അവതരിപ്പിച്ചു കഴിഞ്ഞാല്‍, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, വരാനിരിക്കുന്ന സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവയുമായി വിപണിയില്‍ മത്സരിക്കും.

Source: Overdrive

Most Read Articles

Malayalam
English summary
Jeep Compass Rival, Volkswagen Tiguan 5 Seater Spotted In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X