Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംപിവി ശ്രേണിയിലെ കരുത്തനായി എര്‍ട്ടിഗ; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍
ആഭ്യന്തര പാസഞ്ചര്‍ കാര്‍ വ്യവസായം മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷം മൊത്തം വില്‍പ്പന മറികടന്നു. 2021 ജനുവരിയില്‍ തുടര്‍ച്ചയായ ആറാം മാസവും മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

എന്നാല്‍ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് മൂന്ന് ലക്ഷം വില്‍പ്പന രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയകരമാണ്. ചുരുക്കത്തില്‍, CY2021 ഒരു നല്ല തുടക്കത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോംപാക്ട്, മിഡ്-സൈസ് എസ്യുവി സെഗ്മെന്റുകള്‍ സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന തോതിലാണ് വില്‍പ്പന കൈവരിക്കുന്നത്. പക്ഷേ എംപിവി ശ്രേണിയില്‍ ഇത്തരത്തിലൊരു വളര്‍ച്ച ഉണ്ടായിട്ടില്ല. ഏഴ് സീറ്റര്‍ എംപിവി വിഭാഗത്തില്‍ എര്‍ട്ടിഗയാണ് ശക്തന്. 2021 ജനുവരിയിലും എര്‍ട്ടിഗ തന്നെയാണ് കരുത്ത് തെളിയിച്ചിരിക്കുന്നത്.

പോയ മാസം എര്‍ട്ടിഗയുടെ 9,565 യൂണിറ്റ് നിരത്തിലെത്തിക്കാന്‍ മാരുതിക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,997 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ 91.4 ശതമാനമാണ് പ്രതിവര്‍ഷ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവ്.
Rank | Model | Jan'21 | Jan'20 | Growth (%) |
1 | Maruti Ertiga | 9,565 | 4,997 | 91.4 |
2 | Mahindra Bolero | 7,567 | 7,223 | 4.7 |
3 | Renault Triber | 4,062 | 4,119 | -1.38 |
4 | Toyota Innova Crysta | 3,939 | 2,575 | 52.9 |
5 | Maruti XL6 | 3,119 | 770 | 305 |
6 | Kia Carnival | 328 | 450 | -27.1 |
7 | Mahindra Marazzo | 175 | 1,267 | -86 |
8 | Datsun Go+ | 30 | 55 | -45 |
9 | Toyota Vellfire | 0 | 0 | 0 |

മഹീന്ദ്ര ബൊലേറോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ഇത് 7,567 യൂണിറ്റ് വില്‍പ്പന സ്വന്തമാക്കാന്‍ മോഡലിന് സാധിച്ചു. 2020 ജനുവരിയില്‍ ഇത് 7,223 യൂണിറ്റായിരുന്നു വില്പ്പ. ഇതോടെ 4.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റെനോ ട്രൈബറാണ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരന്. കഴിഞ്ഞ മാസം 4,062 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. 2020-ല്‍ ഇതേ കാലയളവില്‍ ഇത് 4,119 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ വില്‍പ്പനയില്‍ 1.38 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. 2020 ജനുവരിയില്‍ 2,575 യൂണിറ്റുകള്‍ വിറ്റെങ്കില്‍ 2021 ജനുവരിയില്‍ അത് 3,939 യൂണിറ്റായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ച്. 52.9 ശതമാനമാണ് വില്‍പ്പനയില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നത്.

മധ്യനിര ക്യാപ്റ്റന്‍ സീറ്റിംഗ് ക്രമീകരണമുള്ള എര്‍ട്ടിഗയുടെ കൂടുതല്‍ പ്രീമിയം പതിപ്പാണ് XL6. ആറ് സീറ്റുകളില്‍ 305 ശതമാനവുമായി ആദ്യ പത്ത് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രം വിറ്റ XL6 2021-ന്റെ ആദ്യ മാസത്തില്‍ 3,119 യൂണിറ്റുകള്‍ നേടി.

2020 ജനുവരിയില്‍ ഇത് 770 യൂണിറ്റായിരുന്നു. XL6 -ന് പിന്നിലായി ആറാം സ്ഥാനത്ത് കിയ കാര്‍ണിവല്‍ ആണ്. നിലവില്‍ കിയയില്‍ നിന്നുള്ള ആഭ്യന്തര ഉത്പന്നമാണ് കാര്‍ണിവല്‍, ഇത് ഉപഭോക്താക്കളില്‍ മികച്ച സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
MOST READ: XUV300 പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ

2020 ജനുവരിയില്‍ 450 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2021 -ല്‍ 328 യൂണിറ്റ് വില്‍പ്പന മാത്രമാണ് രേഖപ്പെടുത്തിയത്. 27.1 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്.

മഹീന്ദ്ര മറാസോയും ഡാറ്റസന്‍ ഗോ പ്ലസും യഥാക്രമം ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നു. 2020-ല്‍ മറാസോയുടെ 1,267 യൂണിറ്റുകള്‍ നിരത്തിലെത്തിയെങ്കില്‍ 2021-ല്‍ അത് 175 യൂണിറ്റായി ചുരുങ്ങി.

86 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. പട്ടികയില്‍ ഡാറ്റസന്‍ ഗോ പ്ലസാണ് എട്ടാം സ്ഥാനക്കാരന്. 2021 ജനുവരിയില്‍ മോഡലിന്റെ 30 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. അതേസമയം പോയ വര്‍ഷം ഇതേ കാലയളവില്‍ 55 യൂണിറ്റ് വില്‍പ്പന ലഭിച്ചിരുന്നു. 45 ശതമാനമാണ് വാര്‍ഷിക വില്‍പ്പനയിലെ ഇടിവ്.