Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി
ഇന്ത്യന്‍ വിപണിയില്‍ 2015-ല്‍ ആരംഭിച്ച ക്രെറ്റയുടെ ജനപ്രീതി കാലങ്ങളായി അസാധാരണമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചതു മുതല്‍ വിപണിയില്‍ വലിയ ഡിമാന്റാണ് വാഹനത്തിനുള്ളത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ പോലും, 55,000-ലധികം യൂണിറ്റുകളുടെ ബുക്കിംഗ് സ്വീകരിച്ചുകൊണ്ട് നിലവിലെ വ്യവസായ പ്രവണതകളെ മറികടക്കാന്‍ ക്രെറ്റയ്ക്ക് കഴിഞ്ഞു.

2020 ഒക്ടോബറോടെ ക്രെറ്റ ബുക്കിംഗ് 1.15 ലക്ഷം യൂണിറ്റ് കവിഞ്ഞതായും കമ്പനി അറിയിച്ചു. കൂടുതല്‍ ബുക്കിംഗുകള്‍ ലഭിക്കുന്നത് ബ്രാന്‍ഡിന് പ്രോത്സാഹനം പകരുന്നുണ്ടെങ്കിലും, പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കാനും, ഡെലിവറികള്‍ കൃത്യസമയത്ത് നടത്തുന്നതിലും ഇത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

ചില വകഭേദങ്ങള്‍ക്കായി ഉപഭോക്താക്കള്‍ 10 മാസം വരെ കാത്തിരിപ്പ് കാലാവധിയും നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുണ്ട്.

പെട്രോള്‍ വേരിയന്റുകളെ അപേക്ഷിച്ച് ക്രെറ്റ ഡീസല്‍ വേരിയന്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയാണെന്ന് കമ്പനി പറയുന്നത്. ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ക്ക് ഏകദേശ അനുപാതം 60:40 ആണെന്നും കമ്പനി വ്യക്തമാക്കി.
MOST READ: പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

E, EX, S, SX, SX (O) എന്നിങ്ങനെ അഞ്ച് പതിപ്പുകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് (ക്ലിക്ക് ടു ബൈ ഉള്‍പ്പടെ) ഡീസല്‍ പ്രാരംഭ പതിപ്പായ E വേരിയന്റ് കമ്പനി പിന്‍വലിച്ചു.

ആവശ്യക്കാര്‍ ഏറെ ആയതുകൊണ്ട് ബേസ് വേരിയന്റിനായി കാത്തിരിപ്പ് കാലയളവ് ഏറ്റവും ഉയര്‍ന്നത് 11 മുതല്‍ 12 മാസം വരെയാണ്. ഇത് അടിസ്ഥാന വേരിയന്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയും ആവശ്യകത കുറയുകയും ചെയ്യും.
MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ഡീസല്‍ E വേരിയന്റ് നീക്കം ചെയ്യുന്നതിലൂടെ, ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മറ്റ് വേരിയന്റുകളില്‍ ഹ്യുണ്ടായിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

അതേസമയം ക്രെറ്റയുടെ E ബേസ് ഡീസല്‍ വേരിയന്റ് ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നിന്ന് മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇപ്പോഴും ബുക്കിംഗ് സ്വീകരിക്കുന്നു.
MOST READ: 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

അടിസ്ഥാന ഡീസല്‍ E വേരിയന്റിനായി ബുക്കിംഗ് സ്വീകരിക്കുന്ന ചില ഡീലര്‍മാര്‍ ഉപഭോക്താക്കളോട് ഓണ്‍-റോഡ് വില മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യപ്പെടുന്നു, ഒപ്പം ഡെലിവറിക്ക് 11-12 മാസം കാത്തിരിക്കണമെന്നും വ്യക്തമാക്കുന്നു. 9.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില.