പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിരയിലെ പ്രധാനിയാണ് എംജിയുടെ ZS ഇവി. കഴിഞ്ഞ വർഷം ജനുവരിയിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയ ഈ മോഡലിന് മികച്ച സ്വീകാര്യതയുമാണ് ലഭിക്കുന്നത്.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഈ ജനപ്രീതി നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇനി എംജിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതിന്റെ തുടക്കഘട്ടമെന്ന നിലയിൽ എം‌ജി മോട്ടോർസ് 2021 ഫെബ്രുവരി എട്ടിന് ഇന്ത്യൻ വിപണിയിൽ ZS ഇവിയുടെ പുതിയ മോഡൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

പുതിയ 2021 എം‌ജി ZS ഇലക്ട്രിക്കിനെക്കുറിച്ച് കമ്പനി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. നവീകരിച്ച എഞ്ചിനൊപ്പം അപ്‌ഡേറ്റുചെയ്‌ത ഇന്റീരിയറും പുറംമോടിയും വരാനിരിക്കുന്ന മോഡലിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഈ വർഷം ഇത് രണ്ടാംതവണ; മോഡലുകൾക്ക് വീണ്ടും വില കൂട്ടി എംജി

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

അടുത്തിടെ ഇംഗ്ലണ്ടിൽ പുറത്തിറക്കിയ മോഡലിന് സമാനമായി പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, പുതിയ ബമ്പർ, സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ 2021 മോഡലിലും ലഭിച്ചേക്കാം. പുതുതായി സ്റ്റൈൽ ചെയ്ത അലോയ് വീലുകളും എസ്‌യുവിയ്ക്ക് കൂടുതൽ മോടിയേകും.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

പിന്നിൽ പുതിയ ZS ഇലക്ട്രിക്കിന്റെ ടെയിൽ ലാമ്പുകൾക്ക് പുതിയ എൽഇഡി സിഗ്നേച്ചർ ലഭിക്കുന്നതോടൊപ്പം പുതിയ ബമ്പറും വാഹനത്തിൽ കാണാൻ സാധിക്കും. അകത്തളത്ത് നിലവിലെ മോഡലിലെ 8 ഇഞ്ച് യൂണിറ്റിന് പകരം 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എംജി സമ്മാനിക്കുമെന്നാണ് സൂചന.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമായി പൊരുത്തപ്പെടും. കൂടാതെ എംജിയുടെ അപ്‌ഗ്രേഡുചെയ്‌ത കണക്റ്റുചെയ്‌ത കാർ ടെക്ക് iSmart പിന്തുണയ്‌ക്കുകയും ചെയ്യും. ഓഡിയോ, എയർ കണ്ടീഷനിംഗിനായി സെന്റർ കൺസോളിൽ പുതുക്കിയ പിയാനോ-സ്റ്റൈൽ കൺട്രോൾ ബട്ടണുകളുമായാണ് എസ്‌യുവി വരുന്നത്.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി ക്യാമറ, നാവിഗേഷൻ സിസ്റ്റം എന്നിവയും 2021 എംജി ZS ഇലക്ട്രിക്കിന് ലഭിക്കും. കൂടാതെ അധിക സുരക്ഷക്കായി ഗ്ലോസ്റ്റർ എസ്‌യുവിയിൽ നൽകിയ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റവും വാഹനത്തിൽ ഇടംപിടിച്ചേക്കും.

MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഇത് ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുള്ള എസ്‌യുവിക്ക് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭ്യമാക്കാനും സഹായിക്കും. നിലവിലെ മോഡലിൽ 44.5 കിലോവാട്ട്സ് ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഈ ഇലക്ട്രിക് മോട്ടോർ പരമാവധി 143 bhp പവറും 353 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഫ്രണ്ട് വീൽ ഡ്രൈവ് സിസ്റ്റവും സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിച്ചാണ് ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ നിരത്തിലെത്തുന്നത്.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

പൂർണ ചാർജിൽ 340 കിലോമീറ്റർ പരിധി വാഗ്ദാനം ചെയ്യുന്നതായി എംജി അവകാശപ്പെടുന്നു. എസ്‌യുവി വെറും 8.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെയും 7.4 കിലോവാട്ട് എസി ഹോം ചാർജർ വഴി 6-8 മണിക്കൂർ വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

പുതിയ ZS ഇവിക്ക് ഒരു വലിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് വിശ്വസിക്കാം. അത് ഒരൊറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യാനും പ്രാപ്തമായിരിക്കും. നിലവിലുള്ള മോഡലിനൊപ്പം കമ്പനിക്ക് പുതിയ പവർട്രെയിനും അവതരിപ്പിക്കാനാകും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Confirmed 2021 ZS Electric SUV Will Launch On February 8 India. Read in Malayalam
Story first published: Friday, February 5, 2021, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X