Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ വർഷം ഇത് രണ്ടാംതവണ; മോഡലുകൾക്ക് വീണ്ടും വില കൂട്ടി എംജി
വാഹന വ്യവസായത്തിൽ പതിവായി കാണുന്ന ഒരു പ്രവൃത്തിയാണ് മോഡലുകളുടെ വില വർധനവ്. പ്രത്യേകിച്ച് പുതുവർഷത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ഇതുണ്ടാകാറുമുണ്ട്. അതിനുള്ള തീരുമാനങ്ങളും കമ്പികൾ മുന്നോടിയായി തന്നെ പ്രഖ്യാപിക്കുകയും ചെയ്യും.

വിലയുടെ അമിത ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്ന സമയമായതിനാൽ തന്നെ എംജി മോട്ടോർ ഇന്ത്യ 2021 ഫെബ്രുവരി മുതൽ ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയ്‌ക്കായുള്ള വിലയിലും വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുവർഷത്തിൽ എംജി നടപ്പിലാക്കുന്ന രണ്ടാമത്തെ വില വർധനവാണിത്.

പ്രതികൂല വിനിമയ നിരക്കും ഇൻപുട്ട് ചെലവുകളുടെ നിരന്തര ഉയർച്ചയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് തള്ളിവിട്ടതെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ സ്റ്റൈൽ, സൂപ്പർ വേരിയന്റുകളിലെ 2.0 ലിറ്റർ ഡീസൽ സ്റ്റാൻഡേർഡ്, ഡ്യുവൽ ടോൺ മോഡലുകൾ വർധനയില്ലാതെ ലഭ്യമാണ്. സ്മാർട്ട്, ഷാർപ്പ് എന്നിവയ്ക്ക് ഇപ്പോൾ യഥാക്രമം 17,01,800 രൂപയും 18,42,800 രൂപയുമാണ് വില.
MOST READ: ടൈഗര്‍ 850 സ്‌പോര്‍ട്ടിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

എംജി ഹെക്ടറിന്റെ വില പരിഷ്ക്കരണം ഇങ്ങനെ
ഹെക്ടർ അഞ്ച് സീറ്റർ എസ്‌യുവിയുടെ പെട്രോൾ ഡിസിടി STD സ്മാർട്ട് വേരിയന്റിന് 16,51,800 രൂപയാണ് ഇനി മുതൽ മുടക്കേണ്ടത്. ഷാർപ്പ് പെട്രോൾ സ്റ്റാൻഡേർഡും ഡ്യുവൽ ടോണും ചേരുമ്പോൾ വില 18,09,800 രൂപയായി ഉയരും. എന്നാൽ പെട്രോൾ BSG 6 സ്പീഡ് മാനുവൽ STD സൂപ്പർ പതിപ്പിന്റെ വിലയിൽ മാറ്റമൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്.

സ്മാർട്ട് പതിപ്പിന് ഇപ്പോൾ 15,75,800 രൂപയും ഡ്യുവൽ ടോണിലെ ഷാർപ്പ് മോഡലിന് 17,09,800 രൂപയുമാണ് ഇന്ത്യയിലെ പുതുക്കിയ എക്സ്ഷോറൂം വില. മറ്റ് വേരിയന്റികളിലുടനീളം 10,000 രൂപയുടെ ഉയർച്ചയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സ്മാർട്ട് എംടി ഹൈബ്രിഡിന് 11,000 രൂപയുടെ പരിഷ്ക്കരമാണ് എംജി നൽകിയിരിക്കുന്നത്.
MOST READ: ടാറ്റ സഫാരിയുടെ ഔദ്യോഗിക ബുക്കിംഗ് ഇന്നുമുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

എംജി ഹെക്ടർ പ്ലസ് വില വർധനവ്
ഹെക്ടർ പ്ലസ് പെട്രോൾ, ഡീസൽ 6 സീറ്റർ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില പരിഷ്ക്കരണമില്ലാതെ തുടരുന്നു. 6 സീറ്റ് വേരിയന്റുകളുടെ ബാക്കി വില വർധനവ് 10,000 രൂപ വീതമാണ്. ഷാർപ്പ് മാനുവൽ ഹൈബ്രിഡ് ഇപ്പോൾ 17.75 ലക്ഷം രൂപയിൽ നിന്ന് 17.85 ലക്ഷം രൂപയായി മാറി.

ഷാർപ്പ് ഓട്ടോമാറ്റിക്കിന് 18.80 ലക്ഷം രൂപയിൽ നിന്ന് 18.90 ലക്ഷമായി എക്സ്ഷോറൂം വില. അതേസമയം ഷാർപ്പ് ഓട്ടോമാറ്റിക് DT പതിപ്പിനും 18.90 ലക്ഷം രൂപയായി പുതുക്കിയ വില.
MOST READ: ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

ഡീസൽ 6 സീറ്റർ വേരിയന്റുകളിൽ, സ്മാർട്ട് മാനുവലിന് ഇപ്പോൾ 17.62 ലക്ഷം രൂപയിൽ നിന്ന് 17.72 ലക്ഷം രൂപയായി ഉയർന്നു. ഷാർപ്പ് മാനുവലിന് 19.13 ലക്ഷത്തിൽ നിന്ന് 19.23 ലക്ഷമായപ്പോൾ ഷാർപ്പ് MT DT മോഡലിന് ഇപ്പോൾ 19.43 ലക്ഷം രൂപയാണ് മുടക്കേണ്ടത്.

പരിഷ്ക്കരിച്ച വിലയിൽ ഹെക്ടർ പ്ലസ് 7 സീറ്റർ വേരിയന്റുകൾ ഉൾപ്പെടുന്നില്ല. എന്നാൽ ചില വേരിയന്റുകൾക്ക് 10,000 രൂപയുടെ വർധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. എക്സ്റ്റീരിയർ ഡ്യുവൽ ടോൺ കളർ വേരിയന്റുകൾക്കായും അടിസ്ഥാന വേരിയന്റ് വിലയ്‌ക്കും 20,000 രൂപയോളം വ്യത്യാസം വന്നിട്ടുണ്ട്.