ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ബെനലി ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ബിഎസ് VI മോട്ടോര്‍സൈക്കിളാണ് ഇംപെരിയാലെ 400. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ രണ്ടാമത്തെ മോഡലായി TRK 502 ഉം വിപണിയില്‍ എത്തി.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ബ്രന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡല്‍ കൂടിയാണ് ഇംപെരിയാലെ 400. ബിഎസ് VI പതിപ്പ് വിപിയില്‍ എത്തിയപ്പോള്‍ 1.99 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

പഴയ ബിഎസ് IV പതിപ്പിനെക്കാള്‍ 20,000 രൂപയുടെ വര്‍ധനവായിരുന്നു ഉണ്ടായത്. എന്നാല്‍ ഇംപെരിയാലെ 400 വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഭാഗത്തുനിന്നും സന്തോഷ വാര്‍ത്ത പുറത്തുവന്നുവെന്ന് വേണം പറയാന്‍.

MOST READ: കൂടുതൽ ആനുകൂല്യങ്ങളോടെ മാരുതി, ഫെബ്രുവരിയിൽ ഒരുക്കിയിരിക്കുന്ന ഓഫറുകൾ ഇങ്ങനെ

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ബൈക്കിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 1.89 ലക്ഷം രൂപയ്ക്ക് ഇനി ഈ ബൈക്ക് സ്വന്തമാക്കാമെന്നാണ് കമ്പനി പറയുന്നുത്. ഏകദേശം 10,000 രൂപയോളം വെട്ടിക്കുറച്ചിരിക്കുകയാണ് ബെനലി.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ഡോളറിനെതിരെ രൂപയുടെ കരുത്തും പ്രാദേശികവല്‍ക്കരണവും വര്‍ധിക്കുന്നതാണ് വില കുറയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പുതിയ വില, മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ബെനലി ഈ ബൈക്കില്‍ രണ്ട് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നു. വിപുലീകരിച്ച രണ്ട് വര്‍ഷത്തെ വാറണ്ടിയും വെവ്വേറെ വാങ്ങാം. അതോടൊപ്പം 24 × 7 റോഡ് സൈഡ് അസിസ്റ്റും വാഗ്ദാനം ചെയ്യുന്നു.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ, ജാവ 42, ഹോണ്ട ഹൈനെസ് CB350 എന്നിവരുമായിട്ടാണ് ഇംപെരിയാലെ 400 മത്സരിക്കുന്നത്. ബ്ലാക്ക്, റെഡ്, സില്‍വര്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ഈ ക്രൂയിസര്‍ ബൈക്കിന് ലഭിക്കും.

MOST READ: പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ക്രോം കേസിംഗ്, ക്രോം ഫിനിഷ്ഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പില്‍ ക്രോം ആക്സന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു റൗണ്ട് ഹെഡ്‌ലാമ്പുമായിട്ടാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

364 സിസി, ഫ്യൂവല്‍ ഇഞ്ചക്ട് സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ വഴിയാണ് 2021 ബെനലി ഇംപെരിയാലെ 400-ന് കരുത്ത് ലഭിക്കുന്നത്. 6,000 rpm-ല്‍ 21 bhp കരുത്തും 3,500 rpm-ല്‍ 29 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് & ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്റ്; 5,000 പിന്നിട്ട് ബുക്കിംഗ്

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

മുന്‍വശത്തെ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍ഭാഗത്ത് പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നു. സുരക്ഷയ്ക്കായി മുന്‍വശത്ത് 300 mm ഡിസ്‌ക് ബ്രേക്കും പിന്‍ഭാഗത്ത് 240 mm ബ്രേക്കും, ഡ്യുവല്‍ ചാനല്‍ എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ഇന്ത്യയില്‍ നിലവില്‍ 2 ബൈക്കുകള്‍ മാത്രമാണ് ബെനലിയുടെ കൈവശമുള്ളത്. 2020-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഇംപെരിയാലെ 400, 2021 TRK 502. കൊവിഡ് മഹാമാരി മൂലം മറ്റ് മോഡല്‍ ലോഞ്ചുകള്‍ വൈകിയിരുന്നു, ഇപ്പോള്‍ ബെനലി രാജ്യത്ത് നിരവധി പുതിയ അവതരണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Localization Increased, Benelli Made Price Cut Imperiale 400. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X