'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വായു മലിനീകരണം കുറയ്ക്കുന്നതിനും പുതിയ പദ്ധതികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

അടുത്ത ആറു മാസത്തിനുള്ളില്‍ വിവിധ വകുപ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വാടകയ്‌ക്കെടുക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. പ്രചാരണത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും ഡല്‍ഹിയെ ശുദ്ധവും മലിനീകരണ രഹിതവുമാക്കുന്നതിന് അവ എങ്ങനെ സംഭാവന ചെയ്യാമെന്നും അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഡല്‍ഹിയിലെ മലിനീകരണത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുന്നതിനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഡെലിവറി ശൃംഖലകളും വന്‍കിട കമ്പനികളും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളും മാര്‍ക്കറ്റ് അസോസിയേഷനുകളും മാളുകളും സിനിമാ ഹാളുകളും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവരുടെ പരിസരത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഡല്‍ഹി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു, ഇത് പ്രതിബദ്ധതയോടെ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

MOST READ: പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും ഡല്‍ഹിയെ ശുദ്ധവും മലിനീകരണരഹിതവുമാക്കുന്നതിന് അവ എങ്ങനെ സംഭാവന ചെയ്യാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന്‍.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

മലിനീകരണമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രചാരണത്തില്‍ പങ്കെടുക്കാനും മലിനീകരണ രഹിത ഡല്‍ഹിക്ക് സംഭാവന നല്‍കാനും ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഇലക്ട്രിക് വാഹന നയ പ്രകാരം റോഡ് നികുതിയും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഒഴിവാക്കുന്നതിനൊപ്പം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും നാലുചക്ര വാഹനങ്ങളും വാങ്ങുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ വിപുലമായ സബ്‌സിഡികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ഇരുചക്രവാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപ മുതലും 4 വീലറുകള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപ വരെയാണ് ഇവികളില്‍ പ്രോത്സാഹനം. ഇലക്ട്രിക് വാഹനം വാങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് സബ്‌സിഡി ലഭിക്കും.

MOST READ: മാരുതി സുസുക്കി ട്രൂ വാല്യു വില്‍പ്പന 40 ലക്ഷം കടന്നു; ചരിത്രനേട്ടം 19 വര്‍ഷത്തിനിടെ

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

2020 ഓഗസ്റ്റില്‍ പോളിസി ആരംഭിച്ചതിനുശേഷം 6,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നഗരത്തിലുടനീളം 100 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറുകളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

2024-ഓടെ ഡല്‍ഹിയിലെ മൊത്തം വാഹന രജിസ്‌ട്രേഷനുകളില്‍ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

പരിസ്ഥിതി സൗഹാര്‍ദ്ദപരവും ചെലവ് കുറഞ്ഞതുമായ വ്യക്തിഗത മൊബിലിറ്റി വര്‍ധിക്കുന്നതിനനുസരിച്ച് ഇവി വ്യവസായത്തിന്റെ ഭാവി പ്രതീക്ഷ നല്‍കുന്നതായി പുതിയ ക്യാമ്പെയ്നിന്റെ തുടക്കത്തോട് പ്രതികരിച്ച ഡിറ്റെല്‍ സ്ഥാപകന്‍ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കുന്നതിനുള്ള സുസ്ഥിരമായ പരിഹാരമെന്ന നിലയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇ-മൊബിലിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരും വര്‍ഷങ്ങളില്‍ തീര്‍ച്ചയായും ഫലം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ദേശീയ തലസ്ഥാനത്ത് ഇവികള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഈ ബഹുജന അവബോധ ക്യാമ്പെയ്ന്‍ വളരെയധികം ആവശ്യമായ പ്രചോദനം നല്‍കുമെന്ന് ഉറപ്പുണ്ട്. പിന്തുണയ്ക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നത്, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമിടയിലുള്ള ആഴത്തിലുള്ള അവബോധം ഉറപ്പാക്കുകയും ചലനാത്മകതയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുമെന്നും ഒഖിനാവ ഓട്ടോടെക് എംഡിയും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു.

Most Read Articles

Malayalam
English summary
Switch Delhi Campaign Started, Ensure 25 Percent Electric Vehicle Registrations In Delhi by 2024. Read in Malayalam.
Story first published: Friday, February 5, 2021, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X