Just In
- 11 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 12 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 12 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 14 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍
നിര്‍മ്മാതാക്കളായ മഹീന്ദ്രയെ സംബന്ധിച്ച് പുതുതലമുറ ഥാര്‍ വന്‍ വിജയമാണ് സമ്മാനിച്ചത്. വിപണിയിലെത്തിയ ദിവസം മുതല്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് വാഹനത്തിന് ലഭിക്കുന്നതും.

2020 ഒക്ടോബര്‍ 2-ന് മോഡല്‍ ആദ്യമായി വില്‍പ്പനയ്ക്കെത്തിയതിനുശേഷം മോഡലിന് നാളിതുവരെ 39,000 ബുക്കിംഗുകള്‍ ലഭിച്ചുവെന്ന് മഹീന്ദ്ര വെളിപ്പെടുത്തുകയും ചെയ്തു. 2021 ജനുവരിയില്‍ മാത്രം മോഡലിന് 6,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു.

മാത്രമല്ല എസ്യുവിക്ക് പ്രതിദിനം ശരാശരി 200-250 ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. കൂടാതെ, പുതുതലമുറ ഥാറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കായി 45 ശതമാനം ബുക്കിംഗ് നടത്തിയിട്ടുണ്ടെന്നും മഹീന്ദ്ര വെളിപ്പെടുത്തി.
MOST READ: ടാറ്റ നെക്സോൺ, ടിഗോർ ഇവികൾക്ക് 3.02 ലക്ഷം രൂപ ആനുകൂല്യങ്ങളുമായി ഡൽഹി സർക്കാർ

തെരഞ്ഞെടുത്ത നഗരങ്ങളില്‍ കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ 10 മാസത്തിന് മുകളിലാണ്. 2021 ജനുവരിയില്‍ പുതിയ ഥാറിന്റെ 3,100 യൂണിറ്റുകള്‍ ഡീലര്‍മാര്‍ക്ക് അയച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്.

വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മഹീന്ദ്ര 2021 ജനുവരി മുതല്‍ ഥാര്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കായി കാത്തിരിപ്പ് കാലാവധി ഇതിലൂടെ കുറയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

നിലവില്‍, ഥാര്‍ മൂന്ന് റൂഫ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ് ടോപ്പിന്റെ രൂപത്തില്‍ റൂഫിനായി ഒരു അധിക ഓപ്ഷന് നല്കാന് മഹീന്ദ്ര ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പ് വഹിക്കുന്ന മോഡലിന്റെ ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു.

അതോടൊപ്പം തന്നെ വാഹനത്തിന്റെ വില ഏതാനും ആഴ്ചകള്ക്കുമുന്നെ കമ്പനി നവീകരിച്ചിരുന്നു. എല്ലാ വകഭേദങ്ങളിലും 20,000 മുതല്‍ 40,000 രൂപ വരെയാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്.
MOST READ: ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

AX, LX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ മോഡലിന് വില ആരംഭിക്കുന്ന 12.10 ലക്ഷം രൂപ എക്സ്ഷോറും വിലയിലാണ്. എന്നാല്‍ വില വര്‍ധനവിന് മുമ്പ് 11.90 ലക്ഷം രൂപയായിരുന്നു പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

ഏറ്റവും ഉയര്‍ന്ന പതിപ്പിന് ഇപ്പോള്‍ 14.15 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. നേരത്തെ ഇത് 13.75 ലക്ഷം രൂപയായിരുന്നു. വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
MOST READ: പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

രണ്ട് എഞ്ചിന് ഓപ്ഷനുകള്‍ക്കൊപ്പം പുതിയ മഹീന്ദ്ര ഥാര്‍ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് 130 bhp കരുത്തും 300 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് യൂണിറ്റുകളുമായി ജോടിയാക്കുന്നു.