Just In
- 8 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 10 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 13 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Sports
ടി20യില്‍ ഡബിള്‍ സെഞ്ച്വറി- രണ്ടു പേര്‍ക്കാവും! ഒന്ന് ഹിറ്റ്മാനെന്നു പൂരന്
- News
തമിഴ് അറിയാത്തതില്‍ വല്ലാത്ത സങ്കടം, മോദിക്ക് പിന്നാലെ തമിഴ്നാട്ടില്‍ ഭാഷാ കാര്‍ഡിറക്കി അമിത് ഷാ!!
- Movies
ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റ നെക്സോൺ, ടിഗോർ ഇവികൾക്ക് 3.02 ലക്ഷം രൂപ ആനുകൂല്യങ്ങളുമായി ഡൽഹി സർക്കാർ
നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഡൽഹിയെ ഇന്ത്യയുടെ ഇവി തലസ്ഥാനമാക്കുന്നതിനുമുള്ള കാഴ്ച്ചപ്പാടോടെ ഡൽഹി NCT സർക്കാർ 2020 ഓഗസ്റ്റ് 7 -ന് ഡൽഹി ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രഖ്യാപിച്ചു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ‘സ്വിച്ച് ഡൽഹി' ക്യാമ്പയിനും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

അരവിന്ദ് കെജ്‌രിവാൾ രാജ്യത്ത് നിരവധി ഇലക്ട്രിക് വാഹനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിയാണ് അത്തരത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു വാഹനം.
MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

നിലവിലെ കണക്കനുസരിച്ച്, 13.99 ലക്ഷം രൂപ, 15.40 ലക്ഷം രൂപ, 16.40 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള XM, XZ+, XZ+ ലക്സ് എന്നീ മൂന്ന് വേരിയന്റുകളിൽ ടാറ്റ നെക്സോൺ ഇവി വാഗ്ദാനം ചെയ്യുന്നു.

ടാറ്റ നെക്സോൺ ഇവിയുടെ ഓൺ-റോഡ് വില XM വേരിയന്റിന് 16.16 ലക്ഷം രൂപയും XZ+ വേരിയന്റുകൾക്ക് 17.59 ലക്ഷം രൂപയുമാണ്; ഇവ രണ്ടും ഇപ്പോൾ ന്യൂഡൽഹിയിൽ പ്രത്യേക ആനുകൂല്യങ്ങളുമായി വാഗ്ദാനം ചെയ്യുന്നു.
MOST READ: ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

രണ്ട് വേരിയന്റുകളിലും 1,50,000 രൂപ പർച്ചേസ് ഇനസന്റീവ് ഡൽഹി സർക്കാർ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ് എന്നിവ നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ കാറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റും ആവശ്യമില്ല.

റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ് ഇളവുകൾ XM ട്രിമിൽ 1,40,500 രൂപയും XZ+ വേരിയന്റിൽ 1,49,900 രൂപയും വരെയാണ് എന്നത് ശ്രദ്ധിക്കണം. അതിനാൽ ടാറ്റ നെക്സോൺ ഇവിയ്‌ക്കൊപ്പം ഡൽഹി സർക്കാർ ഇപ്പോൾ ആകെമൊത്തം മൂന്ന് ലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാവും ഈ ഇനസന്റീവ് ലഭിക്കുക. നെക്‌സണിനൊപ്പം ഡൽഹി സർക്കാർ ടിഗോർ ഇവിയിൽ 2.86 ലക്ഷം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ സർക്കാർ നിയമിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ വ്യക്തമാക്കി.
MOST READ: ഐക്യൂബിനെ ഡല്‍ഹിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; എതിരാളി ബജാജ് ചേതക് ഇലക്ട്രിക്

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഡെലിവറി ശൃംഖലകളും വൻകിട കമ്പനികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും മാർക്കറ്റ് അസോസിയേഷനുകളും മാളുകളും സിനിമാ ഹാളുകളും അവരുടെ പരിസരത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.