Just In
- 30 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫെബ്രുവരിയിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽപന വർധിപ്പിക്കുന്നതിനും ഈ ഫെബ്രുവരിയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ചില ഡീലുകളും കിഴിവുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി സാൻട്രോയിൽ ‘എറ' ട്രിമ്മിൽ 20,000 രൂപയും, കൂടാതെ മറ്റെല്ലാ ട്രിമ്മുകളിലും 30,000 രൂപയും കിഴിവ് ലഭ്യമാണ്. ട്രിം ലെവൽ പരിഗണിക്കാതെ തന്നെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഇതിൽ ലഭ്യമാണ്.

ഗ്രാൻഡ് i10 നിയോസ് 1.0 ലിറ്റർ ടർബോ-പെട്രോൾ മോഡലുകളിൽ 45,000 രൂപ ക്യാഷ് ഡിസ്കൗണ്ടുമായി വരുന്നു. മറ്റെല്ലാ വേരിയന്റുകളിലും ക്യാഷ് ഡിസ്കൗണ്ട് 15,000 രൂപയാണ്. ഇതുകൂടാതെ 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ഓറയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ മോഡലുകൾ 50,000 രൂപ കിഴിവുമായി ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ വേരിയന്റുകളിൽ കിഴിവ് 20,000 രൂപാണ്, സിഎൻജി മോഡലുകളിൽ ആനുകൂല്യങ്ങളൊന്നും നിർമ്മാതാക്കൾ നൽകുന്നില്ല. ട്രിം പരിഗണിക്കാതെ തന്നെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5000 രൂപ കോർപ്പറേറ്റ് കിഴിവും വാഹനത്തിന് ലഭിക്കുന്നു.

ഹ്യുണ്ടായി എലാൻട്രയുടെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്, പെട്രോൾ മാനുവൽ മോഡലുകളിൽ 70,000 രൂപ കിഴിവ് ലഭ്യമാണ്.

ഡീസൽ പതിപ്പിന് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. എലാൻട്രയുടെ എല്ലാ വകഭേദങ്ങളിലും 3000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.

ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടായിയുടെ ഏക ഇലക്ട്രിക് കാറായ കോന ഇവി, വൈറ്റ് കളർ ഓപ്ഷനിൽ 50000 രൂപ കിഴിവോടെ ലഭ്യമാണ്. മറ്റെല്ലാ കളർ ഓപ്ഷനുകളിലും, 1.5 ലക്ഷം രൂപ കിഴിവ് ലഭിക്കും.

കോന ഇവിയിൽ എക്‌സ്‌ചേഞ്ച് ബോണസോ കോർപ്പറേറ്റ് കിഴിവോ ഇല്ല. വാണിജ്യ ഫ്ലീറ്റ് മോഡലായി മാത്രം ലഭ്യമാകുന്ന ഹ്യുണ്ടായി എസെന്റ് പ്രൈമിന് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു.

സർക്കാർ ജീവനക്കാർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും (ഡോക്ടർമാർ, രജിസ്റ്റർ ചെയ്ത നഴ്‌സുമാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികളിലെ ജീവനക്കാർ), കമ്പനി 3000 രൂപയുടം അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

i20, വെന്യു, വെർണ, ക്രെറ്റ, ട്യൂസോൺ തുടങ്ങിയ മറ്റ് ഹ്യുണ്ടായി മോഡലുകളിൽ ഔദ്യോഗിക കിഴിവുകളൊന്നുമില്ല.