നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ടിയാഗൊ. ടിയാഗോ ഉടമകളുടെ ഗ്രൂപ്പില്‍ ഏതാനും വിവരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ടാറ്റ ടിയാഗൊയിലെ കളര്‍ ഓപ്ഷനുകള്‍ സംബന്ധിച്ച് ടാറ്റ അതിന്റെ ഡീലര്‍ പങ്കാളികളുമായി ഒരു പുതിയ ആശയവിനിമയം ആരംഭിച്ചു. ആശയവിനിമയം അനുസരിച്ച്, ടാറ്റ ടിയാഗൊ XE ഇനി ടെക്‌റ്റോണിക് ബ്ലൂ, വിക്ടറി യെല്ലോ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകില്ല.

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ടിയാഗൊയില്‍ ഒരു പുതിയ യെല്ലോ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയില്ലെങ്കിലും, ബ്ലൂ കളര്‍ തിരികെ കൊണ്ടുവരാന്‍ പദ്ധതിയിടുന്നുവെന്നും സൂചനകളുണ്ട്. എന്നിരുന്നാലും വ്യത്യസ്തമായ അവതാരത്തില്‍, അരിസോണ ബ്ലൂ എന്ന് പേരിടാനും കമ്പനി ശ്രമിക്കുക.

MOST READ: ഇന്നോവ ക്രിസ്റ്റയും അർബൻ ക്രൂയിസറും കരുത്തായി; ജനുവരിയിലെ ടൊയോട്ടയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ടെക്‌റ്റോണിക് ബ്ലൂ, വിക്ടറി യെല്ലോ എന്നിവ നിര്‍ത്തലാക്കുന്നത് ഉടനടി സംഭവിക്കുമെന്നാണ് സൂചന. ബാക്കി ട്രിമ്മുകള്‍ക്കായി, ഫെബ്രുവരി 21 അവസാനത്തോടെ ടെക്‌റ്റോണിക് ബ്ലൂ പകരം അരിസോണ ബ്ലൂ നല്‍കും. മാര്‍ച്ച് 21 അവസാന ആഴ്ചയില്‍ വിക്ടറി യെല്ലോ നിര്‍ത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ടാറ്റ മോട്ടോര്‍സിനായി ടിയാഗൊ വളരെ മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ചവയ്ക്കുന്നത്. ടാറ്റയും ഉത്പ്പന്നത്തില്‍ പതിവായി അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നു. അടുത്തിടെ, 2021 ടിയാഗൊയുടെ പരിമിത പതിപ്പും കമ്പനി കൊണ്ടുവന്നു.

MOST READ: സിട്രൺ C5 എയർക്രോസിന്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും; വില പ്രഖ്യാപനത്തിൽ കണ്ണുനട്ട് വാഹനലോകം

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

2021 ജനുവരിയില്‍, ടിയാഗൊയുടെ 6,909 യൂണിറ്റ് വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്. വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 60 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

നാളിതുവരെ 3.25 ലക്ഷത്തിലധികം ടിയാഗൊ യൂണിറ്റുകള്‍ വിറ്റഴിക്കാനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളില്‍ നിന്ന് മോഡലിന് ലഭിക്കുന്ന അംഗീകാരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

MOST READ: 2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

പോയ വര്‍ഷമാണ് അടിമുടി മാറ്റങ്ങളോടെ മോഡലിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. ഇത് ടിയാഗൊയെ ക്ലാസിലെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റുന്നു.

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ഫീച്ചര്‍സ് ഡിപ്പാര്‍ട്ടുമെന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, ടിയാഗൊയ്ക്ക് ഒരു നീണ്ട സവിശേഷത പട്ടികയുണ്ട്, ഇത് മത്സരത്തിനെതിരെ മാന്യമായി സ്ഥാനം പിടിക്കുന്നു. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് ടിയാഗൊ വിപണിയില്‍ എത്തുന്നത്.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ഈ യൂണിറ്റ് 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാഹനം വിപണിയില്ഡ ലഭിക്കും. പ്രാരംഭ പതിപ്പിന് 4.85 ലക്ഷം രൂപയും, ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 6.32 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Motors Planning To Discontinue Tiago Yellow Colour Option? Will Introduce New Arizona Blue Colour. Read In Malayalam.
Story first published: Sunday, February 7, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X