Just In
- 4 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 4 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 5 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 5 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
പിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾ
- Finance
ചൈനയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആധിപത്യമുറപ്പിക്കാൻ ബൈറ്റ് ഡാൻസ്: 13,000 ജീവനക്കാർക്ക് നിയമനം
- Movies
പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്; വീണ്ടും ട്വിസ്റ്റുമായി മോഹന്‍ലാല്‍, സന്തോഷവും സങ്കടവും ഒരു ദിവസം
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്നോവ ക്രിസ്റ്റയും അർബൻ ക്രൂയിസറും കരുത്തായി; ജനുവരിയിലെ ടൊയോട്ടയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ
പുതുവർഷത്തിൽ ഒരു നല്ല തുടക്കമാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോറിന് ഇന്ത്യയിൽ നിന്നും ലഭിച്ചത്. ആദ്യ മാസത്തെ വിൽപ്പനയിൽ 92 ശതമാനം വളർച്ചയാണ് കമ്പനി കൈയ്യെത്തിപ്പിടിച്ചത്.

ആഭ്യന്തരമായി മൊത്തം 11,126 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ ടൊയോട്ടയ്ക്ക് സാധിച്ചു. 2020-ൽ ഇതേ കാലയളവിൽ ഇത് വെറും 5,804 യൂണിറ്റായിരുന്നു. അടുത്തിടെയുള്ള ലോഞ്ചുകൾ തീർച്ചയായും വിൽപ്പനയിൽ കാര്യമായ നേട്ടമാണ് ബ്രാൻഡിന് നേടിക്കൊടുത്തിട്ടുള്ളത്.

ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് 2020 നവംബറിൽ അരങ്ങേറി. രണ്ടാം തലമുറ മോഡലിന്റെ ആയുസ് വർധിപ്പിക്കുന്നതിനായി ടൊയോട്ട പുതുതായി രൂപകൽപ്പന ചെയ്ത വീലുൾ ഉൾപ്പെടുത്തുന്നതിനൊപ്പം മുൻവശത്തും കാര്യമായ ഡിസൈൻ മാറ്റങ്ങൾ അവതരിപ്പിച്ചു.
MOST READ: ടാറ്റയുടെ നല്ല കാലം; ജനുവരിയിൽ ആൾട്രോസിന് ലഭിച്ചത് ഏറ്റവും കൂടിയ പ്രതിമാസ വിൽപ്പന

കൂടാതെ പ്രീമിയം എംപിവിയുടെ ഇന്റീരിയറിന് സൂക്ഷ്മമായ നവീകരണങ്ങളും സമ്മാനിച്ചു. പ്രീമിയം എംപിവി 2021 ജനുവരിയിൽ ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായതിനു പിന്നിലും ഇക്കാരണങ്ങളാണ്. 2020 ജനുവരിയിൽ വിറ്റ 2,575 യൂണിറ്റുകളേക്കാൾ 53 ശതമാനം വളർച്ചയോടെ ഇത്തവണ 3,539 യൂണിറ്റുകളാക്കാൻ കമ്പനിക്ക് സാധിച്ചു.

മൂവായിരത്തിലധികം യൂണിറ്റുകളുമായി അർബൻ ക്രൂയിസർ രണ്ടാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. കോംപാക്‌ട് എസ്‌യുവി പ്രധാനമായും മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വിറ്റാര ബ്രെസയുടെ പുനർനിർമിച്ച പതിപ്പാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയതിനുശേഷം ഇത് മികച്ച സ്വീകാര്യതയാണ് നേടിയെടുക്കുന്നത്.
MOST READ: 2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു

അതേപോലെ തന്നെ മാരുതി ബലേനോയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് 2021 ജനുവരിയിൽ മൊത്തം 2,556 യൂണിറ്റ് വിൽപ്പനായാണ് ടൊയോട്ടയ്ക്ക് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,191 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ടൊയോട്ടയുടെ വിൽപ്പന 17 ശതമാനം വർധിച്ചു.

സമീപകാലത്ത് പ്രാദേശികമായി വിൽപ്പന നേടുന്നതിൽ ടൊയോട്ടയ്ക്ക് ഗ്ലാൻസയും അർബൻ ക്രൂയിസറും നിർണായക ഘടകങ്ങളായി എന്നത് ശ്രദ്ധേയമാണ്. അവരുടെ സംയോജിത വിൽപ്പന സംഖ്യ 50,000 മറികടക്കുകയും ചെയ്‌തു.
MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

ഏതാനും ആഴ്ചകൾക്ക് മുമ്പ് ടൊയോട്ട മുഖംമിനുക്കി ഫോർച്യൂണറും അവതരിപ്പിച്ചു. 30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് പൂർണമായും ലോഡുചെയ്ത ഓട്ടോമാറ്റിക് ലെജൻഡർ വേരിയന്റിന്റെ വരവും ശ്രേണിയിലുണ്ടായി. കൂടാതെ, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ നിരവധി മെക്കാനിക്കൽ അപ്‌ഡേറ്റുകൾ നേടിയിട്ടുമുണ്ട്.

അതിനാൽ തന്നെ 1,169 ഉപഭോക്താക്കളെ കണ്ടെത്താൻ ആ ഫുൾ-സൈസ് എസ്‌യുവിക്ക് കഴിഞ്ഞു. അതേസമയം യാരിസ്, കാമ്രി മോഡലുകളുടെ വിൽപ്പന കുറയുന്നതിനും വിപണി സാക്ഷ്യംവഹിച്ചു. ജനുവരിയിൽ യഥാക്രമം ഇവയുടെ 412, 45 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.