Just In
Don't Miss
- News
ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളിലൊന്ന്: ബംഗാളിൽ ബിജെപിക്കെതിരെ തന്ത്രം മെനഞ്ഞ് പ്രശാന്ത് കിഷോർ
- Movies
പെണ്‍കുട്ടികള്‍ക്ക് മൊബൈലും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങിക്കൊടുക്കരുത്, കാരണം പറഞ്ഞ് സലീംകുമാര്‍
- Sports
IND vs ENG: ബുംറയില്ലാതെ ഇന്ത്യ നാലാം ടെസ്റ്റിന്, പകരമാര്? അറിയാം സാധ്യതകള്‍
- Finance
നിര്‍ദേശങ്ങള്‍ ലംഘിച്ചു; ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റയുടെ നല്ല കാലം; ജനുവരിയിൽ ആൾട്രോസിന് ലഭിച്ചത് ഏറ്റവും കൂടിയ പ്രതിമാസ വിൽപ്പന
ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോർസിന്റെ ജനപ്രീതികഴിഞ്ഞ വർഷം പകുതി മുതൽ ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ വർഷവും കാര്യങ്ങൾ കമ്പനിക്ക് കൂടുതൽ അനുകൂലമാണെന്നാണ് കണക്കുകൂട്ടലുകൾ.

ടാറ്റ കഴിഞ്ഞ മാസത്തിൽ ശക്തമായ വിൽപ്പന വളർച്ചയാണ് റിപ്പോർട്ട് ചെയ്‌തതും. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന് 2021 ജനുവരിയിൽ മൊത്തം 7,378 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചു.

വാർഷികാടിസ്ഥാനത്തിൽ വിൽപ്പന 63.77 ശതമാനം വർധിച്ചു എന്ന കാര്യവും വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ ജനുവരിയിലെ കണക്ക് 4,505 യൂണിറ്റാണ്. അതേസമയം 2020 ഡിസംബറിൽ ആൾട്രോസ് മൊത്തം 6,600 യൂണിറ്റ് വിൽപനയും നടത്തി.

ഇത് 2021 ജനുവരിയിലെ ഒരു മാസത്തെ അടിസ്ഥാനത്തിൽ 11.79 ശതമാനം വിൽപന വളർച്ചയാണ് നേടിയെടുത്തതും. കഴിഞ്ഞ മാസം ടാറ്റ ആൾട്രോസ് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപന നേടി. ഇത് തികച്ചും ശ്രദ്ധേയമായ ഒരു നേട്ടമാണ്. ഇപ്പോൾ പുതിയ ‘ഐ-ടർബോ' വേരിയൻറ് അവതരിപ്പിക്കുന്നതോടെ വിൽപ്പന ഭാവിയിൽ കൂടുതൽ ശക്തമായ വളർച്ച കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ഇന്ത്യൻ ഉപഭോക്താക്കളുടെ വാഹന സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിച്ചുകൊണ്ടിരിക്കുന്നതാണ് ടാറ്റയുടെ വിജയവും. 2020-ൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടാൻ ആൾട്രോസിന് കഴിഞ്ഞു.
MOST READ: 2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു

അതോടെ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെ എത്തുന്നതും വിശാലമായ ഉപഭോക്താക്കളെ കണ്ടെത്താൻ സഹായിക്കുന്ന ഘടകമായി.

ആദ്യത്തേത് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇത് യഥാക്രമം 86 bhp പവറും 113 Nm torque ഉം സൃഷ്ടിക്കാൻ കഴിവുള്ളതാണ്. രണ്ടാമത്തേത് 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ്. 90 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കും.
MOST READ: ഫെബ്രുവരിയിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ഹ്യുണ്ടായി

മൂന്നാമത്തേത് 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. ഇതിന് 110 bhp കരുത്തിൽ 140 Nm torque വാഗ്‌ദാനം ചെയ്യും. മൂന്ന് എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

എന്നാൽ ആൾട്രോസിനായി ഒരു പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ. ഈ വർഷാവസാനം ഇത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 5.69 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.