Just In
- 8 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 11 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 14 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്‌ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Finance
കൊച്ചിയില്‍ സിട്രോണ്‍ ലാ മെയ്സണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം അവതരിപ്പിച്ചു
- Movies
ബിഗ് ബോസില്‍ നിന്നും ലക്ഷ്മി ജയന് പുറത്തേക്ക്; ആദ്യ മത്സരാര്‍ഥിയെ പുറത്താക്കി മോഹന്‍ലാല്‍
- News
ചോരക്കളമായി മ്യാന്മറിലെ തെരുവ്, സൈന്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടത് 18 പേര്!!
- Sports
ISL 2020-21: ഗോവയുമെത്തി, പ്ലേഓഫ് ലൈനപ്പ് പൂര്‍ത്തിയായി- ലീഗ് വിന്നേഴ്സ് കിരീടം മുംബൈയ്ക്ക്
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു
പുതിയ 2021 മോഡൽ ടൊയോട്ട ഹിലക്‌സ് പിക്കപ്പിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. പരിഷ്ക്കരണത്തിൽ ആർട്ടിക് ട്രക്ക് വേരിയന്റിനെ കൂടുതൽ കഴിവുള്ളതും ആകർഷകവുമാക്കുന്നതിലാണ് ബ്രാൻഡ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇൻവിൻസിബിൾ X വേരിയന്റിൽ ലഭ്യമായ 2.8 ലിറ്റർ ഡബിൾ ക്യാബ് മോഡലാണ് പുതിയ ടൊയോട്ട AT35 മോഡൽ. ഓഫ്-റോഡ് കഴിവുകൾ വർധിപ്പിക്കുന്നതിന് നിരവധി മാറ്റങ്ങൾക്ക് ഹിലക്‌സ് വിധേയമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

അതായത് ഗ്രൗണ്ട് ക്ലിയറൻസ് 65 മില്ലീമീറ്റർ വർധിച്ചു. അതോടൊപ്പം അപ്റോച്ച്, ഡിപ്പാർച്ചർ കോണുകളും യഥാക്രമം 9 ഡിഗ്രിയും 3 ഡിഗ്രിയും മെച്ചപ്പെടുത്തി. വാസ്തവത്തിൽ ഇത് കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ മാത്രം കാണുന്ന ഒരു ചെറിയ മോഡൽ ഇയർ അപ്‌ഡേറ്റ് മാത്രമല്ലെന്നാണ് പറഞ്ഞുവരുന്നത്.
MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

ടൊയോട്ട വാഹനത്തിന്റെ ഫ്രെയിമിലും അകത്തെ വീൽ ആർച്ചുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം ബോഡി വർക്കിലും ചെറിയമാറ്റങ്ങൾ പ്രകടമാണ്. പുതിയ 17 ഇഞ്ച് ചക്രങ്ങളും ബീഫിയർ 35 ഇഞ്ച് ബിഎഫ് ഗുഡ്‌റിച്ച് KO2 ഓൾ-ടെറൈൻ ടയറുകളും പിക്കപ്പിന്റെ ഓഫ്-റോഡ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.

ബിൽസ്റ്റൈൻ സസ്പെൻഷനും മുൻവശത്ത് കസ്റ്റം സ്പ്രിംഗുകളും ഡാംപറുകളും, പുതുക്കിയ ആന്റി-റോൾ ബാർ, വിപുലീകരിച്ച പരിഷ്ക്കരിച്ച റിയർ ഡാംപറുകൾ എന്നിവയും 2021 ടൊയോട്ട AT35 ഹിലക്‌സ് പിക്കപ്പിലുണ്ട്.
MOST READ: പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

സ്റ്റാൻഡേർഡ് ടൊയോട്ട വേരിയന്റിനെ അപേക്ഷിച്ച് പ്രത്യേകമായി കസ്റ്റമൈസ് ചെയ്‌ത ആർട്ടിക് ട്രക്ക് ഹിലക്സിന് 40 മില്ലീമീറ്റർ ഫ്രണ്ട്, 20 മില്ലീമീറ്റർ റിയർ സസ്പെൻഷൻ ലിഫ്റ്റ് ലഭിക്കുന്നു. മികച്ച ടോർഖ് ഡെലിവറിക്ക് ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകളും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.

2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2021 മോഡലിന് കരുത്തേകുന്നത്. ഇത് 198 bhp പവറിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

2021 ടൊയോട്ട AT35 ഹിലക്‌സിൽ നിങ്ങൾക്ക് ഓഫ്-റോഡ് സംവിധാനവും ഫോർ വീൽ ഡ്രൈവ് ലോ, ഫോർ വീൽ ഡ്രൈവ് ഹൈ, ടു വീൽ ഡ്രൈവ് ഹൈ മോഡുകളും ലഭിക്കും എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണിയിലേക്കും ഹിലക്‌സിനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടൊയോട്ട. ഈ വർഷം അവസാനത്തോടെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ശ്രേണിയിലേക്ക് മോഡൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.