മഹീന്ദ്രയുടെ പെട്രോള്‍ എസ്‌യുവികള്‍ക്ക് വിപണിയില്‍ ഡിമാന്റ് വര്‍ധിക്കുന്നു; കാരണം അറിയേണ്ടേ!
യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ഒരു വലിയ സ്ഥാനം തന്നെയാണ് മഹീന്ദ്ര ഉള്ളത്. സ്ഥിരമായി, ഉത്പന്ന നവീകരണത്തോടെ, നിരവധി എസ്‌യുവികളാണ് ബ്രാന്‍ഡ് ഈ ശ്രേണിയില്‍ കൊണ്ടുവന്നത്.

കമ്പനിയുടെ പുതുതലമുറ എസ്‌യുവികളായ സ്‌കോര്‍പിയോ, XUV500-യും അധികം വൈകാതെ വിപണിയില്‍ എത്തും. പോയ വര്‍ഷം നവീകരണത്തോടെ വിപണിയില്‍ എത്തിയ ഥാറും മികച്ച വില്‍പ്പന കൈവരിക്കുന്നു.

മാത്രമല്ല രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയായ XUV300 കമ്പനിക്ക് വളരെ വിജയകരമാണ്. എന്നാല്‍ തുടക്കത്തില്‍ ഡീസല്‍ എഞ്ചിനാണ് മോഡലിന്റെ ജനപ്രീതി നേടിയതെന്ന് പറയാണം.

എന്നിരുന്നാലും, ആഗോള ക്രൂഡ് ഓയില്‍ വില വര്‍ധിക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധിച്ചതും മാറ്റങ്ങള്‍ക്ക് കാരണമായി.

മഹീന്ദ്രയുടെ Q3 FY2021 വേളയില്‍ സംസാരിച്ച ഓട്ടോ, ഫാം സെക്ടേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജൂരിക്കര്‍ പറഞ്ഞതിങ്ങനെ, ''XUV300-യുടെ പെട്രോള്‍ വേരിയന്റ് വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാസ്തവത്തില്‍ മോഡലിന്റെ പെട്രോള്‍ പതിപ്പിന് വളരെയധികം ഡിമാന്‍ഡുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വേരിയന്റില്‍ അവതരിപ്പിച്ച ഥാറിനുപോലും കാര്യമായ ഡിമാന്‍ഡാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 20 മുതല്‍ 25 ശതമാനം വരെ ഉപഭോക്താക്കളാണ് ഈ മോഡല്‍ തെരഞ്ഞെടുത്തത്. ഡീസല്‍ പരമോന്നതമായി വാഴുന്ന ഒരു വിഭാഗത്തിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം XUV300-യുടെ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പിനെ അടുത്തിടെയാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ പെട്രോള്‍ വകഭേദത്തിന് കരുത്ത് നല്‍കുന്നത്.
MOST READ: പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ഈ യൂണിറ്റ് 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു. പുതുതായി എത്തുന്ന ആറ് സ്പീഡ് എഎംടി ഗിയര്‍ബോക്‌സിനൊപ്പം, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും വാഹനത്തിന് ലഭിക്കുന്നു.

പെട്രോള്‍ പതിപ്പിനൊപ്പം തന്നെ ഡീസല്‍ യൂണിറ്റും വാഹനത്തിന് കരുത്ത് നല്‍കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റ് 115 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്നു.
MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ആറ് സ്പീഡ് മാനുവലാണ് ഡീസല്‍ യൂണിറ്റിലെ ഗിയര്‍ബോക്‌സ്. പെട്രോള്‍ മോഡലിന് പുതിയ എഎംടി ഗിയര്‍ബോക്‌സ് നല്‍കി എന്നതൊഴിച്ച് മറ്റ് മിനുക്ക് പണികളൊന്നും വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല.


Click it and Unblock the Notifications








