ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

ഫെബ്രുവരി മാസത്തിൽ ഡാറ്റ്സൻ ഇന്ത്യ തങ്ങളുടെ മുഴുവൻ മോഡലുകളിലും വമ്പിച്ച കിഴിവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. റെഡി-ഗോ, ഗോ, ഗോ+ എന്നിവയിൽ ക്യാഷ് ഡിസ്കൗണ്ട് എക്സ്ചേഞ്ച് ഓഫർ എന്നിവയുടെ രൂപത്തിൽ ഉപയോക്താക്കൾക്ക് ഇവ ലഭിക്കും.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

റെഡി-ഗോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, 15,000 രൂപ വീതമുള്ള ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നീ നേട്ടങ്ങളുണ്ടാവും. കൂടാതെ, 4,000 രൂപ (പില്ലേഴ്സ് ഓഫ് ഇന്ത്യ & മെഡിക്കൽ പ്രൊഫഷണലുകൾ) കോർപ്പറേറ്റ് കിഴിവും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നു.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

20,000 രൂപ വീതമുള്ള എക്സ്ചേഞ്ച് ബോണസും ക്യാഷ് ഡിസ്കൗണ്ടുമായി ഡാറ്റ്സൻ ഗോ, ഗോ+ മോഡലുകൾ ലഭ്യമാണ്. ഇവയ്ക്ക് രണ്ടും യാതൊരു വിധത്തിലുമുള്ള കോർപ്പറേറ്റ് കിഴിവുകളും നിർമ്മാതാക്കൾ നൽകുന്നില്ല.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

കൂടാതെ, സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും 2021 ഫെബ്രുവരി 26 വരെ മാത്രമേ ബാധകമാകൂ എന്നതും ശ്രദ്ധിക്കണം. ഓഫറുകളിൽ വേരിയന്റുകളും ഡീലർഷിപ്പുകളുമനുസരിച്ച് വ്യത്യാസമുണ്ടാകാം.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

NIC പ്രാപ്തമാക്കിയ ഷോറൂമുകളിൽ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം തെരഞ്ഞെടുക്കാനാകൂ. രണ്ട് പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് റെഡി-ഗോ ലഭ്യമാകും.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

0.8 ലിറ്റർ യൂണിറ്റ് 54 bhp കരുത്തും, 72 Nm torque ഉം വികസിപ്പിക്കുമ്പോൾ വലിയ 1.0 ലിറ്റർ മോട്ടോർ 67 bhp കരുത്തും 91 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡാണ്, അഞ്ച് സ്പീഡ് AMT 1.0 ലിറ്റർ എഞ്ചിനിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

ഡാറ്റ്സൻ ഗോ, ഗോ+ മോഡലുകൾ 67 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കുന്ന ഒരേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ പങ്കുവെക്കുന്നു.

ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും CVT യൂണിറ്റുമാണ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Offers Amazing Discounts On Entire Portfolio In 2021 February. Read in Malayalam.
Story first published: Tuesday, February 9, 2021, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X