Just In
- 11 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 12 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 12 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 14 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുസുക്കി ജിംനിക്ക് ടൊയോട്ടയുടെ എതിരാളി; ഒരുങ്ങുന്നത് ഡൈഹത്‌സുവിന് കീഴിൽ
ആഗോള വിപണിയിലെ ടൊയോട്ടയുടെ അടുത്ത വലിയ അവതരണം ലാൻഡ് ക്രൂയിസർ 300 ആണെന്നതിൽ സംശയമില്ല. എന്നാൽ ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത് മറ്റൊരു മോഡലിലേക്കാണ്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടൊയോട്ട പുതിയ ഓഫ്-റോഡ് അധിഷ്ഠിത കോംപാക്‌ട് എസ്‌യുവിയുടെ അണിയറിലാണ്. ഇത് ജനപ്രിയ സുസുക്കി ജിംനിയുടെ പ്രധാന എതിരാളിയാകുമെന്നാണ് സൂചന.

നിലവിൽ പുതുതലമുറ ജിംനിക്ക് ആഗോളതലത്തിൽ എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇക്കാരണം തന്നെയാണ് ഇത്തരമൊരു ഓഫ്-റോഡ് അധിഷ്ഠിത എസ്‌യുവിയെ പുറത്തിറക്കാൻ ടൊയോട്ടയെ പ്രേരിപ്പിക്കുന്നതും.
MOST READ: 2021 റോയൽ എൻഫീൽഡ് ഹിമാലയൻ ഫെബ്രുവരി 11-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

റോക്കി കോംപാക്‌ട് എസ്‌യുവി പോലുള്ള മോഡലുകൾക്ക് DNGA പ്ലാറ്റ്ഫോം അടിവരയിടുമ്പോൾ TNGA-യുടെ മോഡുലാർ ഡെറിവേറ്റ് ഡൈഹത്‌സുവും ഉപയോഗിക്കുന്നു. ഇതിലാണ് ടൊയോട്ടയുടെ സബ് ഫോർ മീറ്റർ മോഡലായ റൈസിന് കാരണമായിരിക്കുന്നതും.

ഓഫ്-റോഡ് അധിഷ്ഠിത എസ്‌യുവിയെ ഇതേ പ്ലാറ്റ്ഫോമിൽ ഒരുക്കിയെടുക്കാനും ഡൈഹത്‌സു ലാഗർ എന്ന് നാമകരണം ചെയ്യാനും കഴിയും. ഇത് ബ്രാൻഡിന്റെ നിരയിൽ സുസുക്കി ഹസ്‌ലർ എതിരാളിയായ ഡൈഹത്‌സു ടാഫ്റ്റിനൊപ്പം വരും.
MOST READ: ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം

സുസുക്കി ജിംനിയെപ്പോലെ കോംപാക്‌ട് പാക്കേജിലെ പരുക്കൻ രൂപശൈലിയും ടാർമാക്കിലും ഓഫ്റോഡിലും മികച്ച ഡ്രൈവിംഗ് സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കാൻ DNGA വാഹനത്തെ സഹായിക്കും.

മാത്രമല്ല, ഇതിന് ‘ഡൈനാമിക് കൺട്രോൾ 4WD' എന്ന് വിളിക്കപ്പെടുന്ന ഒരു സ്റ്റാൻഡേർഡ് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ടായിരിക്കുമെന്നാണ് സൂചന. രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം അപ്റൈറ്റ് മുൻവശം, ഉയർന്ന പില്ലറുകൾ, വലിയ വീൽ ആർച്ചുകൾ, ടയറുകൾ എന്നിവയുള്ള ഒരു ബോഡിയായിരിക്കും ഉണ്ടായിരിക്കുക.
MOST READ: മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും കോംപാക്‌ട് മോഡലിന് തുടിപ്പേകുക. ഡൈഹത്‌സു റോക്കിയിലെന്നപോലെ 100 bhp കരുത്തഇൽ 140 Nm torque ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്‌തമായിരിക്കും.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുമെന്ന് പറയപ്പെടുന്നു. ടൊയോട്ടയും മാരുതി സുസുക്കിയും ചേർന്ന് വികസിപ്പിച്ചെടുത്ത മിഡ്-സൈസ് എസ്‌യുവിയും അടുത്ത വർഷം അരങ്ങേറും.

ഇരു ബ്രാൻഡുകളും തമ്മിലുള്ള സംയുക്ത പങ്കാളിത്തിത്തിന്റെ ഭാഗമായി പുനർനിർമിച്ച ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി മിഡ്-സൈസ് എസ്‌യുവിക്ക് രണ്ട് ബ്രാൻഡുകളിൽ നിന്നുമുള്ള അവരുടേതായ സവിശേഷതകൾ ഉണ്ടായിരിക്കും.