മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഡൽഹിയെ ഇന്ത്യയുടെ ഇവി തലസ്ഥാനമാക്കി മാറ്റുന്നതിനുമായി ഡൽഹി NCT സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് 7 -ന് ഡൽഹി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു.

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ഇപ്പോൾ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്വിച്ച് ഡൽഹി' ക്യാമ്പയിനും പ്രഖ്യാപിച്ചിരിക്കുകയാണ്.

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

അരവിന്ദ് കെജ്‌രിവാൾ രാജ്യത്ത് നിരവധി ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ പദ്ധതിയുടെ കീഴിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മഹീന്ദ്ര ഇ-വെരിറ്റോയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: സിട്രൺ C5 എയർക്രോസിന്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും; വില പ്രഖ്യാപനത്തിൽ കണ്ണുനട്ട് വാഹനലോകം

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

പുതിയ ക്യാമ്പയിനിന്റെ ഭാഗമായി നിലവിൽ ധാരാളം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആനുകൂല്യങ്ങളില്ലാതെ, മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് വേരിയന്റിനെ ആശ്രയിച്ച് 13,94,520 രൂപ മുതൽ 15,29,571 രൂപ വരെയാണ് എക്സ്-ഷോറൂം വില.

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

എന്നിരുന്നാലും, പുതിയ പദ്ധതി പ്രകാരം ഡൽഹി സർക്കാർ ഇലക്ട്രിക് സെഡാന്റെ എല്ലാ വേരിയന്റുകളിലും 1.50 ലക്ഷം രൂപ പർച്ചേസ് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, റോഡ് ടാക്സും പുതിയ കാർ വാങ്ങുമ്പോൾ ഒരാൾ നൽകേണ്ട രജിസ്ട്രേഷൻ ഫീസും സർക്കാർ ഒഴിവാക്കും.

MOST READ: ടാറ്റയുടെ നല്ല കാലം; ജനുവരിയിൽ ആൾട്രോസിന് ലഭിച്ചത് ഏറ്റവും കൂടിയ പ്രതിമാസ വിൽപ്പന

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

വേരിയന്റിനെ ആശ്രയിച്ച് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ് എന്നിവയ്ക്ക് 1,26,465 രൂപ മുതൽ 1,38,362 രൂപ വരെയാണ് ഇളവ്. ഈ ആനുകൂല്യങ്ങൾക്ക് ശേഷം ഇ-വെരിറ്റോ ഇപ്പോൾ 11.18 ലക്ഷം രൂപ മുതൽ 12.41 ലക്ഷം രൂപ വരെ ഓൺ-റോഡ് വിലയ്ക്ക് എത്തുന്നു.

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

72V മൂന്ന്-ഫേസ് എസി ഇൻഡക്ഷൻ മോട്ടോറാണ് ഇ-വെരിറ്റോ പവർ ചെയ്യുന്നത് 3,500 rpm -ൽ 41 bhp പരമാവധി കരുത്തും 3,000 rpm -ൽ 91 Nm torque ഉം മോട്ടോർ ഉത്പാദിപ്പിക്കുന്നു.

MOST READ: ഇന്നോവ ക്രിസ്റ്റയും അർബൻ ക്രൂയിസറും കരുത്തായി; ജനുവരിയിലെ ടൊയോട്ടയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ ഡൽഹി സർക്കാർ വിവിധ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ നിയമിക്കുകയുള്ളൂവെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനും അവരുടെ പരിസരത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഡെലിവറി ശൃംഖലകൾ, വൻകിട കമ്പനികൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് അസോസിയേഷനുകൾ, മാളുകൾ, സിനിമാ ഹാളുകൾ എന്നിവയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

MOST READ: 2021 ഹയാബൂസയുടെ ഇന്ത്യന്‍ അവതരണ തീയതി പുറത്ത്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

മഹീന്ദ്ര ഇ-വെരിറ്റോയ്ക്ക് 2.88 ലക്ഷം രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

മഹീന്ദ്ര നിലവിൽ ഇന്ത്യൻ വിപണിയിൽ ഇ-KUV100, XUV300 ഇലക്ട്രിക് എന്നിങ്ങനെ കുറഞ്ഞത് രണ്ട് ഇവികളെങ്കിലും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 2018 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി ഇ-KUV 100 വെളിപ്പെടുത്തിയപ്പോൾ, ഇവന്റിന്റെ 2020 പതിപ്പിൽ XUV 300 ഇലക്ട്രിക് കമ്പനി പ്രദർശിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra E-Verito Gets 2-88 Lakhs Discount In New Delhi Under Switch Delhi Scheme. Read in Malayalam.
Story first published: Monday, February 8, 2021, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X