2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 11-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

പുതുക്കിയ 2021 മോഡൽ റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർ‌മാർ‌. അഡ്വഞ്ചർ ടൂററിന്റെ ഏറ്റവും പുതിയ ആവർത്തനം ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട് എന്നകാര്യവും ശ്രദ്ധേയമാണ്.

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

ഫെബ്രുവരി 11-ന് പുത്തൻ മോഡലിന്റെ അവതരണവും വില പ്രഖ്യാപനവും നടക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്റർനെറ്റിലൂടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം പുതുക്കിയ ഹിമാലയനായി 2.51 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

എന്നാൽ ഇത് ആക്‌സസറിയോടു കൂടി സജ്ജീകരിച്ച ടോപ്പ് എൻഡ് വേരിയന്റിനായിരിക്കുമെന്നാണ് സൂചന. മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ ആവർത്തനത്തിൽ പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം റോയൽ എൻഫീൽഡ് ഒരുപിടി കോസ്മെറ്റിക് അപ്‌ഡേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം വളരെ സ്വാഗതാർഹമാണ്.

MOST READ: സ്പെൻഡർ പ്ലസ് 100 മില്യൺ എഡിഷൻ അവതരിപ്പിച്ച് ഹീറോ; വീഡിയോ

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

അതിൽ പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ എന്നിവ ഈ പുതിയ കളർ ഓപ്ഷനുകളിൽ ഉൾപ്പെടും. ബൈക്കിന് പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവിടെ പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കാൻ ബ്രാൻഡ് മുതിർന്നില്ല.

ശ്രദ്ധേയമായ മറ്റൊരു അപ്‌ഡേറ്റ് ബൈക്കിന്റെ റോഡ് സാന്നിധ്യം വർധിപ്പിക്കുന്നതിനും കാറ്റിൽ നിന്നുള്ള മെച്ചപ്പെട്ട സംരക്ഷണത്തിനുമായി ഉയരമുള്ള വിൻഡ്‌ഷീൽഡ് ഘടിപ്പിച്ചിരിക്കുന്നതാണ്.

MOST READ: ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, റിയർ‌വ്യു മിററുകൾ, സ്ലീക്ക് ടേൺ ഇൻഡിക്കേറ്ററുകൾ, സ്ലിം ടെയിൽ സെക്ഷൻ, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മുൻ മോഡലിൽ നിന്ന് നിലനിർത്തുന്ന മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

അതോടൊപ്പം ഒരാളുടെ ലഗേജ് മൗണ്ട് ചെയ്യുന്നതിന് ഒരു വലിയ ഇടം ഉറപ്പാക്കുന്ന ഫ്ലാറ്റ് സർഫസ് മെറ്റൽ പ്ലേറ്റുള്ള ലഗേജ് റാക്കും പുതിയ മോഡലിൽ വരുന്നുണ്ട്. സവിശേഷതകളുടെ കാര്യത്തിൽ 2021 ഹിമാലയനിൽ ഏറ്റവും ശ്രദ്ധേയമാവുക ട്രിപ്പർ നാവിഗേഷന്റെ സാന്നിധ്യമാകും.

MOST READ: ഫോര്‍ഡിന്റെ വില്‍പ്പന വീണ്ടും ഇടിഞ്ഞു; ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

ഇത് അടുത്തിടെ സമാരംഭിച്ച മീറ്റിയോറിൽ ആദ്യമായി അവതരിപ്പിച്ച അതേ സങ്കേതികവിദ്യയാണ്. ദീർഘദൂര യാത്രകളിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ വളരെ ഉപയോഗപ്രദമായിരിക്കും. ഇത് ബ്ലൂടൂത്ത് വഴി സിസ്റ്റത്തിലേക്ക് സ്മാർട്ട്‌ഫോൺ കണക്‌ട് ചെയ്യാൻ റൈഡറിനെ അനുവദിക്കുന്നു.

2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

ഇക്കാര്യങ്ങളൊക്കെ മാറ്റിനിർത്തിയാൽ ഹിമാലയൻ പഴയ പതിപ്പിന് സമാനമാണ്. അതേ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 6,500 rpm-ൽ 24.3 bhp കരുത്തും 4,000-4,500 rpm-ൽ 32 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Image Courtesy: @Bijit_Bk

Most Read Articles

Malayalam
English summary
New 2021 Royal Enfield Himalayan To Launch On February 10. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X