Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫോര്ഡിന്റെ വില്പ്പന വീണ്ടും ഇടിഞ്ഞു; ജനുവരി മാസത്തെ വില്പ്പന കണക്കുകള് ഇതാ
2021 ജനുവരി മാസത്തെ വില്പ്പന കണക്കുകള് പങ്കുവെച്ച് നിര്മ്മാതാക്കളായ ഫോര്ഡ്. 4,141 യൂണിറ്റുകളുടെ വില്പ്പനയാണ് പോയ മാസം ബ്രാന്ഡില് നിന്നും രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല് കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ഇത് 4,881 യൂണിറ്റായിരുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു. ഇതോടെ വില്പ്പന വളര്ച്ച 15 ശതമാനം ഇടിഞ്ഞുവെന്നും കമ്പനി അറിയിച്ചു.

വിപണി പ്രതികൂല സാഹചര്യങ്ങള് ചൂണ്ടിക്കാട്ടി മഹീന്ദ്രയുമായുള്ള ദീര്ഘകാല സംയുക്ത സംരംഭത്തിനിടയിലും, വരാനിരിക്കുന്ന മഹീന്ദ്ര XUV500 അടിസ്ഥാനമാക്കി C-എസ്യുവിയുടെ വികസനം ഫോര്ഡ് തുടരുകയാണ്.
MOST READ: ഒറ്റ ചാർജിൽ 419 കിലോമീറ്റർ ശ്രേണി; 2021 ZS ഇവി പുറത്തിറക്കി എംജി

പ്രീമിയം എസ്യുവി അടുത്ത വര്ഷം വില്പ്പനയ്ക്കെത്തും. മൊത്തത്തിലുള്ള ബ്രാന്ഡുകളുലെ വില്പ്പന പട്ടികയില് ഒന്പതാം സ്ഥാനത്താണ് അമേരിക്കന് നിര്മ്മാതാക്കള്.

2020 ഡിസംബറിലെ വില്പ്പനയുമായി താരതമ്യം ചെയ്യുമ്പോള് 149 ശതമാനം വളര്ച്ച രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 1,662 യൂണിറ്റുമായിരുന്നു ഡിസംബറിലെ വില്പ്പന. ഇക്കോസ്പോര്ട്ടിന്റെ വില്പ്പന അളവിലെ വര്ധനയാണ് പ്രധാന വ്യത്യാസം.
MOST READ: ചുവടുകള് നീക്കി സിട്രണ്; C5 എയര്ക്രോസ് ഡീലര്ഷിപ്പുകളില് എത്തിതുടങ്ങി

കോംപാക്ട് എസ്യുവി 2021 ജനുവരിയില് മൊത്തം 2,266 യൂണിറ്റുകളുടെ വില്പ്പന രജിസ്റ്റര് ചെയ്തു. എന്നാല് 2020-ല് ഇതേ കാലയളവില് ഇത് 3,852 യൂണിറ്റായിരുന്നു വില്പ്പന. ഇതോടെ 41 ശതമാനം ഇടിവാണ് വില്പ്പനയില് ഉണ്ടായിരിക്കുന്നത്.

അതേസമയം പോയ വര്ഷത്തെ അപേക്ഷിച്ച് ഫ്രീസ്റ്റൈല് വില്പ്പനയില് വര്ധനയുണ്ടായതായി കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം 955 യൂണിറ്റുകള് വിറ്റഴിച്ചപ്പോള് 2020-ല് ഇതേ കാലയളവില് 331 യൂണിറ്റായിരുന്നു വിറ്റത്.
MOST READ: 2021 ഹയാബൂസയുടെ ഇന്ത്യന് അവതരണ തീയതി പുറത്ത്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

189 ശതമാനം വര്ധനവാണ് വില്പ്പന കണക്കുകളില് കാണാന് സാധിക്കുന്നത്. ടൊയോട്ട ഫോര്ച്യൂണര്, മഹീന്ദ്ര ആള്ട്യുറാസ് G4, എംജി ഗ്ലോസ്റ്റര് എന്നിവയ്ക്കെതിരെ മത്സരിക്കുന്ന എന്ഡവറിനും ഇത് നല്ലകാലമെന്നായിരുന്നു കമ്പനിയുടെ വിശേഷണം.

545 യൂണിറ്റുകളുടെ ആഭ്യന്തര നേട്ടം കൈവരിക്കാന് മോഡലിന് സാധിച്ചു. പോയ വര്ഷത്തെ 167 യൂണിറ്റുകളുടെ വില്പ്പനയുമായി താരതമ്യം ചെയ്യുമ്പോള് 226 ശതമാനത്തിന്റെ വളര്ച്ചയാണ് ഉണ്ടായിരിക്കുന്നത്.
MOST READ: നിരത്തില് കളറാകാന് ടാറ്റ ടിയാഗൊ; യെല്ലോ കളര് ഓപ്ഷന് പിന്വലിച്ചേക്കും?

ആസ്പയര് കോംപാക്ട് സെഡാനാണ് എന്ഡവറിന് താഴെയായി സ്ഥാനം പിടിച്ചിരിക്കുന്നത്. 293 യൂണിറ്റുമായി നാലാം സ്ഥാനത്താണ് ആസ്പയര്. 2020 ജനുവരിയില് ഇത് 518 യൂണിറ്റായിരുന്നു മോഡലിന്റെ വില്പ്പന.

ഏകദേശം 43 ശതമാനത്തിന്റെ ഇടിവാണ് ആസ്പയറിന്റെ വില്പ്പനയില് ഉണ്ടായിരിക്കുന്നത്. ഫിഗൊ കോംപാക്ട് ഹാച്ച്ബാക്ക് വെറും 82 യൂണിറ്റുമായി ബ്രാന്ഡ് നിരയില് അവസാന സ്ഥാനത്താണ്. എന്നാല് പോയ വര്ഷത്തെ 13 യൂണിറ്റ് വില്പ്പനയുമായി താരതമ്യം ചെയ്താല് 531 ശതമാനം വര്ധനവാണ് വില്പ്പന കാണാന് സാധിക്കുക.