ചുവടുകള്‍ നീക്കി സിട്രണ്‍; C5 എയര്‍ക്രോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി
ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുകയാണ്. പ്രീമിയം എസ്‌യുവിയായ C5 എയര്‍ക്രോസിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

പോയ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 സാഹചര്യത്തില്‍ അരങ്ങേറ്റം വൈകുകയായിരുന്നു. എന്തായാലും ഈ വര്‍ഷം തന്നെ മോഡലിനെ വിപണിയില്‍ എത്തിച്ച് വിപണിയില്‍ സജീവമാകാനാണ് കമ്പനിയുടെ പദ്ധതി.

ഇതിന്റെ ഭാഗമായി ആദ്യ ഓഫറായ C5 എയര്‍ക്രോസ് എസ്‌യുവി ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. PSA EMP2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം.
MOST READ: 2021 ഹയാബൂസയുടെ ഇന്ത്യന്‍ അവതരണ തീയതി പുറത്ത്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

4,500 mm നീളവും 2,099 mm വീതിയും 1,710 mm ഉയരവും, 2,730 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. സവിശേഷതകള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന മോഡല്‍ ക്രോസ്ഓവര്‍ ഡിസൈനുമായി വിപണിയില്‍ വരും.

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം മിഡ് സൈസ് എസ്‌യുവിയായിട്ടായിരിക്കും വാഹനം വിപണിയില്‍ സ്ഥാനം പിടിക്കുക. 2021 ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്, വരാനിരിക്കുന്ന സ്‌കോഡ കുഷാഖ് എന്നിവരാകും വിപണിയില്‍ എതിരാളികള്‍.
MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ഡ്യുവല്‍ ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് മുന്നിലെ സവിശേഷത. മുകളില്‍ സ്ലിക്ക് എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഫ്രണ്ട് ഗ്രില്ലുമായി സംയോജിപ്പിച്ചിരിക്കുന്നു, മധ്യഭാഗത്ത് സിട്രണ്‍ ലോഗോയും ഇടംപിടിക്കുന്നു.

18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫ്‌ലേഡ് വീല്‍ ആര്‍ച്ചുകള്‍, ബ്ലാക്ക് ക്ലാഡിംഗ് എന്നിവ വശക്കാഴ്ചകളെ മനോഹരമാക്കുന്നു. ലുക്ക് പൂര്‍ത്തിയാക്കാന്‍ സില്‍വര്‍ ഫിനിഷ്ഡ് റൂഫ് റെയിലുകളും എസ്‌യുവിയില്‍ ഉണ്ട്.

വാഹനത്തിന്റെ പിന്‍ പ്രൊഫൈല്‍ ചുരുങ്ങിയതാണ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫില്‍ ഘടിപ്പിച്ച സ്പോയ്ലര്‍, റിയര്‍ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ബ്ലാക്ക് ക്ലാഡിംഗ് എന്നിവയാണ് പിന്‍ഭാഗത്തെ കാഴ്ചകള്‍.

സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം രൂപത്തിലാകും ക്യാബിന്‍ ഒരുങ്ങുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സെന്‍ട്രല്‍ കണ്‍സോളില്‍ വരുന്നത്.
MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍
അതോടൊപ്പം തന്നെ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സവിശേഷതയാണ്. ഇതില്‍ നിന്ന് ധാരാളം വിവരങ്ങളും ഡ്രൈവര്‍ക്ക് ലഭിക്കുന്നു. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, സ്പ്ലിറ്റ് എസി വെന്റുകള്‍, മെമ്മറി സീറ്റുകള്‍ എന്നിവ മറ്റ് സവിശേഷതകളാണ്.

2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന്റെ രൂപത്തില്‍ സിംഗിള്‍ എഞ്ചിനാണ് സിട്രണ്‍ C5 എയര്‍ക്രോസിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 175 bhp കരുത്തും 400 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും വാഹനം വാഗ്ദാനം ചെയ്യുക. രണ്ട് വേരിയന്റുകളും സിംഗിള്‍, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സിംഗിള്‍-ടോണ്‍ കളര്‍ സ്‌കീമുകളില്‍ പേള്‍ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെര്‍ല നെറാ ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്നു. വൈറ്റ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് റൂഫ് എന്നിവയാകും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍.
Image Courtesy: Dr.Amit Biswas


Click it and Unblock the Notifications








