മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

ഇന്ത്യയിലെ ബഹുഭൂരിപക്ഷം കാർ നിർമാതാക്കളും ഈ വർഷം ആരംഭിച്ചത് ഭേദപ്പെട്ട വിൽപ്പന കണക്കുകളോടെയാണെങ്കിലും മാരുതി സുസുക്കിയുടെ മൊത്തത്തിലുള്ള വിൽപ്പന കഴിഞ്ഞ മാസം ഇടിഞ്ഞത് ഏറെ ചർച്ചയായിരുന്നു.

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ആൾട്ടോ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ മുതലായവയുടെ വാർഷിക വിൽപ്പനയിലെ തകർച്ചയാണ് ഇതിനുപിന്നിലുണ്ടായ പ്രധാന കാരണമായി ചൂണ്ടിക്കാട്ടാൻ സാധിക്കുന്നത്.

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

എന്നിരുന്നാലും ഈ മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി 2021 ജനുവരിയിൽ മാരുതി സിയാസിന് ശക്തമായ വിൽപ്പന വളർച്ച കൈവരിക്കാൻ കഴിഞ്ഞത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ മാസം പ്രീമിയം സെഡാന്റെ മൊത്തം 1,347 യൂണിറ്റുകകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

MOST READ: സുസുക്കി ജിംനിക്ക് ടൊയോട്ടയുടെ എതിരാളി; ഒരുങ്ങുന്നത് ഡൈഹത്‌സുവിന് കീഴിൽ

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

അതുവഴി 61.32 ശതമാനം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്താനും സിയാസിനായി. 2020 ജനുവരിയിൽ ഇത് 835 യൂണിറ്റുകളായിരുന്നു. 2020 ഡിസംബറിൽ മൊത്തം 1,270 യൂണിറ്റ് സിയാസ് വിറ്റ. ഇത് വിവർത്തനം ചെയ്യുമ്പോൾ 2021 ജനുവരിയിൽ പ്രതിമാസ വിൽ‌പനയും 6.06 ശതമാനത്തിന്റെ വളർച്ചയാണ് സ്വന്തമാക്കിയത്.

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

കഴിഞ്ഞ മാസം രാജ്യത്തെ ഏറ്റവും വിലയ വാഹന നിർമാതാക്കളുടെ മൊത്തത്തിലുള്ള വിൽപ്പന കുറഞ്ഞിട്ടും മാരുതി സിയാസിന്റെ വിൽപ്പന നല്ല വളർച്ച കൈവരിച്ചു എന്നത് വളരെ രസകരമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി വരെ സിയാസ് ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുമായി ലഭ്യമായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

MOST READ: സ്ക്രാപ്പേജ് നയം; കേരളത്തിൽ ആശങ്കയിലുള്ളത് 35 ലക്ഷം വാഹനങ്ങൾ

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

അതായത് ഡീസൽ എഞ്ചിൻ ഇല്ലാതിരുന്നിട്ടും വിൽപ്പന വർധിച്ചുവെന്ന് സാരം. എന്നിരുന്നാലും വരും മാസങ്ങളിൽ ഡീസൽ ഉപയോഗിച്ചുള്ള വാഹനങ്ങൾ വീണ്ടും അവതരിപ്പിക്കാൻ മാരുതി സുസുക്കി തയാറെടുക്കുന്നതായാണ് സൂചന.

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

ബിഎസ്-VI നിലവാരത്തിലുള്ള 1.5 ലിറ്റർ DDiS എഞ്ചിൻ തിരികെ കൊണ്ടുവരാനാണ് ബ്രാൻഡിന്റെ പദ്ധതി. പഴയ ബി‌എസ്-IV രൂപത്തിൽ ഈ യൂണിറ്റ് യഥാക്രമം 95 bhp പവറും 225 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമായിരുന്നു.

MOST READ: 45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

ഈ എഞ്ചിൻ ആദ്യം സിയാസിലും എർട്ടിഗയിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷം വിറ്റാര ബ്രെസയിലും പിന്നീട് ടൊയോട്ട അർബൻ ക്രൂയിസറും ഇത് ലഭ്യമാകും. നിലവിൽ 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -4 പെട്രോൾ എഞ്ചിൻ മാത്രമേ സിയാസ് ലഭ്യമാകൂ.

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിലാണ് സെഡാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

നിലവിൽ സിയാസിന് 8.42 ലക്ഷം മുതൽ 11.33 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആഭ്യന്തര വിപണിയിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ് എന്നീ മോഡലുകളുമായാണ് മാരുതിയുടെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Ciaz Registered A 61.32 Percent Sales Growth in January 2021. Read in Malayalam
Story first published: Wednesday, February 10, 2021, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X