Just In
- 29 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകൾ വെട്ടിക്കുറച്ച് ഫോർഡ്
ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകളെ പുനർവിന്യസിച്ച് ഫോർഡ്. ശ്രേണിയിലെ ചില താഴ്ന്ന വകഭേദങ്ങളെ ഒഴിവാക്കി രണ്ട് മുതൽ മൂന്ന് വേരിയന്റുകൾ മാത്രമായി ബ്രാൻഡ് നിര ചെറുതാക്കിയെന്നതാണ് ശ്രദ്ധേയം.

ഓരോ മോഡലിനുമുള്ള വിലകൾക്കൊപ്പം പുതുക്കിയ വേരിയന്റുകളും ഏതെല്ലാമെന്ന് പരിശോധിക്കാം. ഫിഗൊ ഹാച്ച്ബാക്ക് പെട്രോളും ഡീസൽ എഞ്ചിനും ഉപയോഗിച്ച് തെരഞ്ഞെടുക്കാം. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സോടുകൂടിയ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ എന്നീ മൂന്ന് വേരിയന്റുകളിൽ മാത്രമാണ് പെട്രോൾ പതിപ്പ് ഇപ്പോൾ ലഭിക്കുന്നത്.

പെട്രോൾ ഫിഗൊയുടെ പ്രാരംഭ വില 5.64 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം, 1.5 ലിറ്റർ ഡീസൽ ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ വേരിയന്റുകളിൽ മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: ഫെബ്രുവരിയിൽ 2.2 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, കിടിലൻ ഓഫറുകളുമായി മഹീന്ദ്രയും

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ മോഡലിന്റെ വില 7.74 ലക്ഷം രൂപയ്ക്ക് ആരംഭിക്കുന്നു. ഇവയിലൊന്നും ഫോർഡ് ഇതുവരെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലിനെ വിപണിയിൽ എത്തിച്ചിട്ടില്ല.

ഇന്ത്യൻ വിപണിയിൽ ഫോർഡിൽ നിന്നുള്ള കോംപാക്‌ട് സെഡാൻ ഓഫറാണ് ആസ്പയർ. 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമായ ആസ്പയറിന് ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമേ ലഭിക്കൂ.
MOST READ: മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

പെട്രോൾ വേരിയന്റുകളുടെ വില 7.24 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ ഓയിൽ ബർണറിന് 8.34 ലക്ഷം രൂപയാണ് പ്രാരംഭ വില. ഹാച്ച്ബാക്ക് മോഡലിൽ എന്നപോലെ സെഡാനും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യുന്നില്ല.

ഫിഗൊയുടെ ക്രോസ്ഓവർ പതിപ്പായ ഫ്രീസ്റ്റൈലും 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് നിലവിൽ വിപണിയിൽ എത്തിക്കുന്നത്. പെട്രോൾ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്, ഫ്ലെയർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.
MOST READ: സുസുക്കി ജിംനിക്ക് ടൊയോട്ടയുടെ എതിരാളി; ഒരുങ്ങുന്നത് ഡൈഹത്‌സുവിന് കീഴിൽ

ഫോർഡ് ഫ്രീസ്റ്റൈൽ പെട്രോളിന്റെ വില 7.09 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അതേ നിരയിൽ 8.19 ലക്ഷം രൂപയാണ് ഡീസൽ പതിപ്പിനായി മുടക്കേണ്ടത്. അതേസമയം ഫോര്‍ഡിന്റെ വില്‍പ്പന ഇന്ത്യയിൽ വൻതോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

കോംപാക്‌ട് എസ്‌യുവി മോഡലായ ഇക്കോസ്പോർട്ട്, ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന എൻഡവർ വാഹനങ്ങളുടെ ചെറിയ വിൽപ്പനയിലാണ് അമേരിക്കൻ ബ്രാൻഡ് ഇന്ത്യയിൽ പിടിച്ചുനിൽക്കുന്നത്.

ഉടൻ തന്നെ ഒരു സി-സെഗ്മെന്റ് എസ്‌യുവിയെയും അതോടൊപ്പം ഫിഗൊ, ഇക്കോസ്പോർട്ട് മോഡലുകളുടെ പുതുതലമുറ ആവർത്തനത്തെയും പുറത്തിറക്കി കളംപിടിക്കാൻ ഫോർഡ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.