ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലായി കിക്‌സ്. എന്നാല്‍ ബ്രാന്‍ഡിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മോഡലിന് സാധിച്ചില്ലെന്ന് പറയുന്നതാകും ശരി.

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ ചില മാറ്റങ്ങളുമായി പോയ വര്‍ഷമാണ് മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. നവീകരണത്തോടെ എത്തിയിട്ടും പ്രതിമാസ വില്‍പ്പന താഴെയ്ക്ക് തന്നെ കൂപ്പുകുത്തി.

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

ഈ വില്‍പ്പന ഉയര്‍ത്തുന്നതിനായി ഏതാനും മാസങ്ങളായി മോഡലില്‍ കമ്പനി നിറയെ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ ഫെബ്രുവരി മാസത്തിലും മോഡലിന് 95,000 രൂപയുടെ ആനുകൂല്യമായി കമ്പനി രംഗത്തെത്തി.

MOST READ: ആദ്യ സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് നിതിന്‍ ഗഡ്കരി; ഇന്ധനചെലവ് കുറയുമെന്ന് വാഗ്ദാനം

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ക്യാഷ് ഡിസ്‌കൗണ്ട്, ലോയല്‍റ്റി ബെനിഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ സ്‌കീമിന്റെ സാധുത 2021 ഫെബ്രുവരി 28 വരെ അല്ലെങ്കില്‍ സ്റ്റോക്കുകള്‍ ലഭ്യമാകുന്നതുവരെ മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് 50,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍, 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ ലോയല്‍റ്റി ബെനിഫിറ്റ് എന്നിവ ഉപയോഗിച്ച് ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

MOST READ: പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

NIC പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ നേടാനാകൂ എന്നും വേരിയന്റുകളിലും നഗരങ്ങളിലും വ്യത്യാസമുണ്ടാകാംമെന്നും കമ്പനി പറയുന്നു.

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. രണ്ട് ഓപ്ഷനുകളില്‍ 1.3 ലിറ്റര്‍ ടര്‍ബോ, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.

MOST READ: ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

ഇതില്‍ ടര്‍ബോ യൂണിറ്റ് 154 bph കരുത്തും 254 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ യൂണിറ്റ് 105 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

നാല് വേരിയന്റുകളിലെത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 9.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിനായി 14.15 ലക്ഷം രൂപയും എക്‌സ്‌ഷോറും വിലയായി ഉപഭോക്താക്കള്‍ നല്‍കണം.

MOST READ: 500 കിലോമീറ്റര്‍ വരെ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

കാസ്‌കേഡിംഗ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റൂഫ് റെയിലുകള്‍, വീല്‍ ആര്‍ച്ചുകള്‍, 8.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് സവിശേഷതകള്‍.

ഫെബ്രുവരി മാസത്തിലും കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

സുകക്ഷാ ഫീച്ചറുകളായി വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു. റെനോ ഡസ്റ്റര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Announced Discount And Attracts Offers For Kicks SUV In February 2021. Read in Malayalam.
Story first published: Saturday, February 13, 2021, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X