പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ ഏറ്റവും മികച്ച നെയിംപ്ലേറ്റുകളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ. 1958 മുതൽ 2014 വരെ ഇത് നിർമ്മിക്കപ്പെട്ടു, ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉൽപ്പാദിപ്പിക്കപ്പെട്ട വാഹനമാണ്.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

അംബാസഡർ ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും, വാഹനത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്. മാത്രമല്ല നിരവധി വാഹന പ്രേമികൾ തങ്ങളുടെ ഗാരേജിൽ ഇന്നും മികച്ച രീതിയിൽ ഈ വാഹനം പരിപാലിക്കുന്നു.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

ഇവിടെ, ജിനിൽ ജോൺസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു അംബാസഡർ MK II മോഡലാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്, ഇത് പഴയ പ്രതാപത്തിലേക്ക് മനോഹരമായി പുനരുധരിച്ച ഒരു വാഹനമാണ്.

MOST READ: ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

മികച്ച അളവിലുള്ള ക്രോം ഘടകങ്ങളോടുകൂടിയ മനോഹരമായ നീല പെയിന്റ് സ്കീമാണ് വാഹനത്തിനുള്ളത്. മുൻവശത്തെ ബമ്പറിൽ, കുറച്ച് ഓക്സിലറി ലൈറ്റുകളും ബാഹ്യ ഹോണുകളും ഘടിപ്പിച്ചിരിക്കുന്നു.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം പഴയ കാലഘട്ടത്തിന് അനുസൃതമായി തന്നെയാണ് നിലകൊള്ളുന്നത്.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

അതേസമയം ക്രോം വീൽ ക്യാപ്പുകൾ, വൈറ്റ്വാൾ ടയറുകൾ എന്നിവയോടുകൂടിയ മനോഹരമായ നീല നിറത്തിലുള്ള സ്റ്റീൽ വീലുകളും വാഹനത്തിന് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഇത് എക്സ്റ്റീരിയർ പോലെ തന്നെ മനോഹരമായി കാണപ്പെടുന്നു. സെന്റർ കൺസോളിലെ എല്ലാ ഡയലുകളും സ്വിച്ചുകളുമായി ഡാഷ്‌ബോർഡ് അതിന്റെ യഥാർത്ഥ രൂപകൽപ്പന പരിപാലിക്കുന്നു.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

സ്റ്റിയറിംഗ് വീലിലും ഒറിജിനൽ രൂപകൽപ്പന നിലനിർത്തുന്നു, സ്റ്റിയറിംഗ് നിരയിൽ തന്നെയാണ് ഗിയർ ലിവറും വരുന്നത്. എന്നിരുന്നാലും, അപ്ഹോൾസ്റ്ററി, ഹെഡ്‌ലൈനർ, ഡോർ പാഡിംഗ് തുടങ്ങിയവയെല്ലാം ഇഷ്ടാനുസൃതമായി നിർമ്മിച്ചവയാണ്.

MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

എഞ്ചിൻ യഥാർത്ഥ ബിഎംസി സോഴ്‌സ്ഡ് 1.5 ലിറ്റർ പെട്രോൾ മോട്ടോറാണ്. സ്റ്റോക്ക് അവസ്ഥയിൽ തിരശ്ചീനമായി ഘടിപ്പിച്ച നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ -ഫോർ, കാർബ്യൂറേറ്റഡ് യൂണിറ്റ് 55 bhp കരുത്തും സൃഷ്ടിക്കുന്നു.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വഴി പിൻ ചക്രങ്ങളിലേക്ക് പവർ അയക്കുന്നു.എഞ്ചിൻ ബേയിൽ ധാരാളം ട്രംബറ്റ്-സ്റ്റൈൽ ഹോണുകളും നമുക്ക് കാണാം.

MOST READ: മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

മൊത്തത്തിൽ ഈ പുനർ‌നിർമ്മിത ഹിന്ദുസ്ഥാൻ അംബാസഡർ‌ ഞങ്ങൾ‌ അടുത്തിടെ കണ്ട ഏറ്റവും മനോഹരവും മികച്ചതുമായ വാഹനങ്ങളിലൊന്നാണ്. യഥാർത്ഥ MK II മോഡലിന്റെ ഓൾഡ് സ്കൂൾ മനോഹാരിത ഇത് സംരക്ഷിക്കുന്നു.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

സി കെ ബിർള ഗ്രൂപ്പുമായുള്ള (ഹിന്ദുസ്ഥാൻ മോട്ടോർസ് ബ്രാൻഡിന്റെ ഉടമ) ഒരു കരാറിന്റെ ഭാഗമായി 2017 -ൽ 'അംബാസഡർ' നെയിംപ്ലേറ്റ് ഗ്രൂപ്പ് PSA വാങ്ങിയിരുന്നു.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

അതിനുശേഷം, വാഹനത്തിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള കിംവദന്തികൾ ഓൺലൈനിൽ പ്രചരിക്കുന്നു. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അംബാസഡറിന് ഒരു ഇവിയായി മടങ്ങി വരാം എന്നാണ്.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയിരുന്ന കാറുകളിൽ ഒരും ഐതിഹാസിക മോഡലായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ. അതിനാൽ തന്നെ പുതിയ രൂപത്തിൽ എത്തിയാൽ പ്രത്യേകിച്ച് ഇലക്ട്രിക് പരിവേഷമണിഞ്ഞാൽ വിപണിയിൽ മികച്ച സ്വീകാര്യത കാറിന് ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.

പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

സാധാരണ വാഹനങ്ങളിൽ റെട്രോഫിറ്റ് ചെയ്യാനും അവയെ പൂർണമായും പരിവർത്തനം ചെയ്യാനും കഴിയുന്ന ഇലക്ട്രിക് കിറ്റുകൾ ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ അംബാസഡറിനെ പലരും ഇലക്ട്രിക്കിലേക്ക് മാറ്റിയിട്ടുമുണ്ട്.

ഇത്തരത്തിൽ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന ഹീ-മാൻ ഓട്ടോ റോബോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിലെ ആഷിൻ ജോസ്, പോൾ പി വർഗീസ്, വിമൽ ചെറിയാൻ എന്നിവർ വികസിപ്പിച്ചെടുത്ത ഒരു അംബാസഡർ ഇവിയെ കുറിച്ച് അടുത്തിടെ ഏറെ ചർച്ചയും ചെയ്യപ്പെട്ടിരുന്നു.

ഒരു പഴയ അംബാസഡറും മറ്റ് നിരവധി ഘടകങ്ങളും വാങ്ങി പൂർണമായും പരിവർത്തനം ചെയ്തുമാണ് ഈ വാഹനം നിർമ്മിച്ചത്. കാറിന്റെ എഞ്ചിൻ പൂർണ്ണമായും നീക്കം ചെയ്ത് വാഹനത്തിന്റെ ബൂട്ടിൽ ലെഡ്-ആസിഡ് ബാറ്ററിയുടെ സ്ഥാപിക്കുകയുമാണുണ്ടായത്.

Most Read Articles

Malayalam
English summary
Restomoded Hindustan Ambasador MK 2 Looks Stunning. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X