ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. കാർ രംഗത്ത് മാരുതി എന്നപോലെയാണ് ടൂ-വീലർ വിഭാഗത്തിൽ ഹീറോയുടെ സ്ഥാനവും.

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

ഉത്പാദനത്തിൽ മാത്രമല്ല ഇന്ത്യയിലെ വിൽപ്പന കണക്കുകളിലും ഒന്നാമൻ ഹീറോ തന്നെയാണ്. കഴിഞ്ഞ മാസം അതായത് മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ച മോട്ടോർസൈക്കിളുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിശോധിക്കാം.

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

എല്ലാത്തവണത്തേയും പോലെ തന്നെ സ്പ്ലെൻഡറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മോഡലിന്റെ 2,80,090 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2020-ലെ ഇതേ കാലയളവിൽ വിറ്റ 1,43,736 യൂണിറ്റുകളിൽ നിന്ന് 94.8 ശതമാനം വിൽപ്പന വളർച്ചയാണ് ബ്രാൻഡ് നേടിയെടുത്തത്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

ഹീറോയിൽ നിന്നുള്ള മറ്റൊരു എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ HF ഡീലക്സ് 1,44,505 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,14,969 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ബൈക്കിന്റെ വിൽപ്പനയിൽ 25.6 ശതമാനം വളർച്ചാണ് കമ്പനി രേഖപ്പെടുത്തിയത്.

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

ഹോണ്ട സിബി ഷൈൻ കുറച്ചുകാലമായി മികച്ച വിൽപ്പനയാണ് നേടിയെടുക്കുന്നത്. 2021 മാർച്ചിൽ 1,17,943 യൂണിറ്റ് വിൽപ്പനയാണ് ഈ മോഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 86,633 യൂണിറ്റായിരുന്നു. അതായത് 36 ശതമാനത്തിന്റെ വളർച്ച ജാപ്പനീസ് ബൈക്കിനുണ്ടായെന്ന് സാരം.

MOST READ: ധീരതയ്ക്ക് ആദരം, മയൂര്‍ ഷെല്‍ക്കയ്ക്ക് ജാവ ബൈക്ക് സമ്മാനം, പിന്നാലെ ഥാറും എത്തും

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

2020-ൽ ഇതേ കാലയളവിൽ വിറ്റഴിഞ്ഞ 21,264 യൂണിറ്റുകളിൽ നിന്ന് 69,025 യൂണിറ്റുകളുമായി പ്ലാറ്റിന എൻട്രി ലെവൽ മോഡലാണ് മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ നാലാമത്തെ ബൈക്ക്.

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

41,956 യൂണിറ്റുമായി അഞ്ചാം സ്ഥാനത്തെത്തിയത് പൾസർ 125 മോഡലാണ്. 179 ശതമാനം വളർച്ചയോടെയാണ് പോയ മാസത്തെ വിൽപ്പന കമ്പനി അവസാനിപ്പിച്ചത്. ടിവിഎസിന്റെ അപ്പാച്ചെ 2021 മാർച്ചിൽ 33,162 യൂണിറ്റുമായി ആറാം സ്ഥാനത്തെത്തി.

MOST READ: ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

2020-ൽ ഇതേ കാലയളവിൽ 21,764 യൂണിറ്റുകളിൽ നിന്ന് 52 ശതമാനം വളർച്ചയാണ് അപ്പാച്ചെ നേടിയത്. ഹീറോ ഗ്ലാമർ 32,371 യൂണിറ്റുമായി ഏഴാമതാണ്. 12,713 യൂണിറ്റുകളിൽ നിന്ന് 155 ശതമാനം വിൽപ്പന ഉയർച്ചയും ഈ മോഡലിന്റെ പേരിലെത്തി.

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

30 ശതമാനം വളർച്ചയോടെ റോയൽ എൻഫീൽഡ് ക്ലാസിക് 350 പതിപ്പും പട്ടികയിൽ ഇടംനേടി. കഴിഞ്ഞ മാസം ക്ലാസിക്കിന്റെ 31,694 യൂണിറ്റായിരുന്നു കമ്പനി വിറ്റഴിച്ചത്. ഹീറോ മോട്ടോകോർപിന്റെ പാഷൻ 30,464 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തെത്തി.

ഹീറോയുടെ ആധിപത്യം, മാർച്ചിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോട്ടോർസൈക്കിളുകൾ ഇതാ

മോഡലിന്റെ വിൽപ്പനയിലും ബ്രാഡിന് 70 ശതമാനം വളർച്ച കൈവരിക്കാനായി. ബജാജ് പൾസർ 150 ആണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റൊരു ബൈക്ക്. 2020 മാർച്ചിലെ വിൽപ്പനയിൽ നിന്ന് 22 ശതമാനം ഉയർച്ചയോടെ 29,556 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

Most Read Articles

Malayalam
English summary
Top Selling Motorcycles In March 2021 Hero Spendor To Royal Enfield Classic 530. Read in Malayalam
Story first published: Monday, April 26, 2021, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X