സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

2021 ഏപ്രിൽ ഒന്നു മുതൽ വാഹന നിർമാണ കമ്പനികളെല്ലാം വില വർധിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇനി മുതൽ ഒരു വാഹനം സ്വന്തമാക്കണേൽ ചെവല് കൂടിവരുന്ന ദിനങ്ങളാണ് നമുക്ക് മുന്നിലുള്ളതും.

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

ഇപ്പോൾ ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫും തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകളിലാകെ വിലവർധനവ് നടപ്പിലാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ട്രീറ്റ് ട്രിപ്പിൾ R, റോക്കറ്റ് 3 R, റോക്കറ്റ് 3 ജിടി എന്നിവയുടെ വിലയിലാണ് കമ്പനി പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്.

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

പുതിയ സ്ട്രീറ്റ് ട്രിപ്പിളിന് 31,000 രൂപയുടെ വർധനവാണ് ട്രയംഫ് നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, റോക്കറ്റ് 3 R, ജിടി വേരിയന്റുകൾക്ക് യഥാക്രമം 85,000 രൂപയും 1,05,000 രൂപയും കൂടുതൽ ചെലവേറിയതായി.

MOST READ: ഹൈനസ് CB350 പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു; രാജ്യത്ത് ലഭിക്കില്ലെന്ന് ഹോണ്ട

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

ബൈക്കുകളുടെ പുതിയ എക്സ്ഷോറൂം വിലകൾ ഇങ്ങനെ

സ്ട്രീറ്റ് ട്രിപ്പിൾ R: 9,15,000 രൂപ

റോക്കറ്റ് 3 R: 19,35,000 രൂപ

റോക്കറ്റ് 3 ജിടി: 19,95,000 രൂപ

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

ഉയർന്ന ശേഷിയുള്ള RS വേരിയന്റിന്റെ കൂടുതൽ താങ്ങാനാവുന്ന പതിപ്പാണ് സ്ട്രീറ്റ് ട്രിപ്പിൾ R. ഇന്ത്യയിലെ സ്ട്രീറ്റ് ട്രിപ്പിൾ S മോഡലിന് പകരമായി 2020 ഓഗസ്റ്റിലാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R വിപണിയിൽ എത്തിക്കുന്നത്.

MOST READ: SXR 125 മാക്സി സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ച് അപ്രീലിയ; വില 1.15 ലക്ഷം രൂപ

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

റോക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് 2,458 സിസി എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഇത് ഇന്നേ വരെ ഒരു പ്രൊഡക്ഷൻ ബൈക്കിൽ കണ്ട ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനാണ്. R പതിപ്പ് കൂടുതൽ സ്ട്രീറ്റ്-അധിഷ്ഠിത വേരിയന്റാണ്.

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

അതേസമയം ജിടി കൂടുതൽ ടൂറിംഗ് അധിഷ്ഠിത വേരിയന്റാണ്. ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡ് റോക്കറ്റിന്റെ ഒരു ലിമിറ്റഡ് ബ്ലാക്ക് എഡിഷനും അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

MOST READ: കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

ഓരോ ബ്ലാക്ക് എഡിഷന്റെയും വെറും 1,000 യൂണിറ്റുകൾ മാത്രമാകും ട്രയംഫ് വിൽപ്പനയ്ക്ക് എത്തിക്കുക. റോക്കറ്റ് 3 ആർ ബ്ലാക്കിന്റെ വില 20.35 ലക്ഷം രൂപയും റോക്കറ്റ് 3 ജിടി ബ്ലാക്കിന് 20.95 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില.

സ്ട്രീറ്റ് ട്രിപ്പിൾ, റോക്കറ്റ് മോഡലുകൾക്ക് വില വർധിപ്പിച്ച് ട്രയംഫ്

ട്രയംഫ് അടുത്തിടെ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ട്രൈഡന്റ് 660 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 6.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഇത് കവസാക്കി Z650, ഹോണ്ട CB650R എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph Increased Prices Of Street Triple R, Rocket 3 R and Rocket 3 GT in India. Read in Malayalam
Story first published: Friday, April 30, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X