മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

തങ്ങളുടെ പുതിയ എൻട്രി ലെവൽ സ്പോർട്ട് നേക്കഡ് സൂപ്പർ ബൈക്കായ ട്രൈഡന്റ് 660 മോഡലിനെ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്.

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

മിഡിൽ-വെയ്റ്റ് സ്ട്രീറ്റ് ബൈക്കിനായി രാജ്യത്ത് 43,900 റിംഗിറ്റാണ് മുടക്കേണ്ടത്. അതായത് ഏകദേശം 7.85 ലക്ഷം രൂപ. ഇതിനോടകം തന്നെ മറ്റ് നിരവധി അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിച്ച് വൻ വിജയമായി തീർന്ന മോഡലാണ് ട്രൈഡന്റ്.

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഇനിയും സമാരംഭിച്ചിട്ടില്ലെങ്കിലും ബൈക്കിന്റെ പ്രീ-ബുക്കിംഗ് 50,000 രൂപയുടെ ടോക്കൺ തുകയിൽ ആരംഭിച്ചിട്ടുണ്ട്. സൂപ്പർ ബൈക്ക് പ്രേമികൾ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ബൈക്കുകളിൽ ഒന്നാണിത്.

MOST READ: വില വര്‍ധനവിന്റെ ഭാഗമായി 650 ഇരട്ടകള്‍; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

ശരിക്കും യുവാക്കളെ ആകർഷിക്കുകയാണ് ട്രയംഫ് ട്രൈഡന്റിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുറഞ്ഞത് 9,999 രൂപ ഇഎംഐയോടുകൂടിയ ആകർഷകമായ ധനകാര്യ പദ്ധതികളും പ്രീമിയം ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

റെട്രോ ടച്ച് ഉള്ള ലളിതമായ ഡിസൈൻ ഭാഷ്യമാണ് ട്രയംഫ് ട്രൈഡന്റ് 660 പതിപ്പിന് സമ്മാനിച്ചിരിക്കുന്നത്. അതിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിൾ-പോഡ് ടിഎഫ്ടി കൺസോൾ, കർവി ഡ്യുവൽ-ടോൺ ഫ്യൂവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, മെലിഞ്ഞതും കടുപ്പമുള്ളതുമായ ടെയിൽ വിഭാഗം എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: കാത്തിരിപ്പ് അവസാനിച്ചു, സഫാരിയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

സവിശേഷതകളുടെ കാര്യത്തിൽ ട്രൈഡന്റ് 660 പൂർണ എൽഇഡി ലൈറ്റിംഗ്, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, റോഡ്, റെയിൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ എന്നിവ ഉപയോഗിച്ച് ഉദാരമായി ലോഡ് ചെയ്തിരിക്കുന്നു. ട്രൈഡന്റിന് ഒരു കൂട്ടം ആക്‌സസറികളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്. ഇത് 660 സിസി, ഇൻലൈൻ ട്രിപ്പിൾ സിലിണ്ടർ എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് 10,250 rpm-ൽ 79.8 bhp പവറും 6,250 rpm-ൽ 64 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: പോൾ ആറാമൻ മാർപ്പാപ്പയുടെ സമ്മാനമായി ഇന്ത്യയിലെത്തിയ അതിഥി; സിട്രൺ H വാൻ വീഡിയോ

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹാർഡ്‌വെയറിനെ സംബന്ധിച്ചിടത്തോളം, 17 ഇഞ്ച് അലോയ് വീലുകളിലാണ് ട്രൈഡന്റിന് നൽകിയിരിക്കുന്നത്. അതിൽ മിഷേലിൻ റോഡ് 5 ടയറുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 41 mm ഷോവ അപ്സൈഡ് ഡൗൺ ഫോർക്കുകളും മോട്ടോർസൈക്കിളിന്റെ പിൻവശത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

മലേഷ്യൻ വിപണിയിലും ട്രൈഡന്റ് 660 അവതരിപ്പിച്ച് ട്രയംഫ്; അടുത്തത് ഇന്ത്യയിലേക്ക്

ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ട്രയംഫ് ട്രൈഡന്റ് 660 കവസാക്കി Z650 നേക്കഡ് സ്ട്രീറ്റ് ബൈക്കുമായി നേരിട്ട് മത്സരിക്കും. എന്തായാലും അധികം വൈകാതെ തന്നെ മിഡിൽ-വെയ്റ്റ് സ്ട്രീറ്റ് നമ്മുടെ നിരത്തുകളിൽ എത്തുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Triumph Launched Its Newest And Most Affordable Motorcycle Trident 660 In Malaysia. Read in Malayalam
Story first published: Monday, February 22, 2021, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X