XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

XL 100 -ന് പുതിയ പതിപ്പ് അവതരിപ്പിച്ച് ടിവിഎസ്. വിന്നര്‍ എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 49,599 രൂപയാണ് എക്സ്ഷോറും വില.

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിനെകള്‍ 1,610 രൂപയുടെ വര്‍ധനവ് മാത്രമാണ് വിലയില്‍ ഉള്ളത്. പോയ വര്‍ഷമാണ് മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

പുതിയ നേവി ബ്ലൂ കളര്‍ ഉപയോഗിച്ചാണ് XL100 മനോഹരമാക്കിയിരിക്കുന്നത്. സ്‌നാസ്നെസ്സ് വര്‍ദ്ധിപ്പിക്കുന്നതിന്, എക്സ്ഹോസ്റ്റ് ഷീല്‍ഡില്‍ റൗണ്ട് ക്രോം മിററുകളും ഫ്‌ലോര്‍ബോര്‍ഡില്‍ ഒരു മെറ്റല്‍ പ്ലേറ്റും വിന്നര്‍ പതിപ്പ് ക്രോം ആക്സന്റുകളും ടിവിഎസ് നല്‍കി.

MOST READ: ടർബോ പെട്രോൾ കരുത്ത് വെളിപ്പെടുത്തി ടാറ്റ ആൾട്രോസ് ഐടർബോ TVC

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

സ്പ്ലിറ്റ് സീറ്റുകള്‍ക്ക് മനോഹരമായ ടാന്‍, ബീജ് ഡ്യുവല്‍-ടോണ്‍ സ്‌കീം ലഭിക്കുന്നു. ഇത് ഹെവി ഡ്യൂട്ടി വേരിയന്റായതിനാല്‍ ഒരു ലഗേജ് റാക്ക് കണ്ടെത്തുന്നതിന് പില്യണ്‍ സീറ്റ് നീക്കം ചെയ്യാനും സാധിക്കും.

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ് ഇതെന്നും പറയേണ്ടി വരും. 99.7 സിസി ബിഎസ് VI എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

MOST READ: പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്‌പോര്‍ട്ടിന്റെ വില്‍പ്പനയില്‍

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് ഈ എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 4.4 bhp കരുത്തും 3,500 rpm -ല്‍ 6.5 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് IV എഞ്ചിനിലും ഇതേ കരുത്തും ടോര്‍ഖും തന്നെയാണ് സ്‌കൂട്ടര്‍ ഉത്പാദിപ്പിക്കുന്നത്.

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

അതേസമയം പഴയ ബിഎസ് IV മോഡലിനെക്കാള്‍ 15 ശതമാനത്തോളം ഇന്ധനക്ഷമത പുതിയ പതിപ്പിനാണെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ ഭാരത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

MOST READ: പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്‌സ്‌വാഗണ്‍

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ജനപ്രിയ സ്‌കൂട്ടറായ സ്‌കൂട്ടി പെപ് പ്ലസിന് പുതിയൊരു വേരിയന്റ് കമ്പനി സമ്മാനിച്ചിരിന്നു. പൊങ്കല്‍ ആഘോഷത്തോട് അനുബന്ധിച്ചാണ് മുതല്‍ കാതല്‍ എന്ന വിളിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

തമിഴ്നാടിന് വേണ്ടി മാത്രമായാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ മുതല്‍ കാതല്‍ എഡിഷനെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 25 വര്‍ഷത്തിലേറെയായി വില്‍പ്പനയ്ക്ക് എത്തുന്ന ഒരു ജനപ്രിയ സ്‌കൂട്ടറാണിത്.

MOST READ: ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

XL100-ന് വിന്നര്‍ പതിപ്പുമായി ടിവിഎസ്; വില 49,599 രൂപ

സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്. വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 56,085 രൂപയാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Monday, January 18, 2021, 19:25 [IST]
English summary
TVS Launched XL100 Winner Edition In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X