Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍
ആന്ധ്രാപ്രദേശിലെ നിസാന്‍ ഡീലര്‍ കഴിഞ്ഞ ദിവസം മാഗ്നൈറ്റിന്റെ 36 യൂണിറ്റുകള്‍ വിതരണം ചെയ്തത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ ബെംഗളൂരുവിലും ഒരു ദിവസത്തെ വലിയ ഡെലിവറി നടത്തിയിരിക്കുകയാണ് കമ്പനി.

ബെംഗളൂരുവിലെ നിസാന്‍ ഡീലര്‍ ഒരു ദിവസം മാഗ്നൈറ്റിന്റെ 100 യൂണിറ്റ് ഡെലിവറികള്‍ സംഘടിപ്പിച്ചിരുന്നു. നഗരത്തിലെ വിവിധ ഔട്ട്ലെറ്റുകള് ഈ ബുക്കിംഗുകള്‍ സ്വീകരിച്ചെങ്കിലും ഒരു മെഗാ ഡെലിവറി ഇവന്റിന്റെ ഭാഗമായി ഡെലിവറികള്‍ ഏകോപിപ്പിക്കുകയായിരുന്നു.

ഈ മെഗാ ഡെലിവറി ആഘോഷിക്കുന്നതിനായി കാറുകള്‍ സ്ട്രീമറുകള്, റിബണുകള്‍, ചുവപ്പ്, വെള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ചുരുങ്ങിയ കാലയളവ് കൊണ്ട് 35,000-ല്‍ അധികം ബുക്കിംഗുകളാണ് കമ്പനി വാരിക്കൂട്ടിയത്.
MOST READ: ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ

ഇതിന്റെ ഭാഗമായി കമ്പനി വാഹനത്തിന്റെ കാത്തിരിപ്പ് കാളയളവ് വര്‍ധിപ്പിച്ചു. അതിനൊപ്പം തന്നെ പ്രതിമാസ ഉത്പാദനം 3,500 യൂണിറ്റില്‍ നിന്ന് 4,500 യൂണിറ്റായി വര്‍ധിപ്പിച്ചു.

വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന കോംപാക്ട് എസ് യുവി ശ്രേണിയിലേക്ക് 2020 ഡിസംബര്‍ 2-നാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. മാഗ്നൈറ്റിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

നിലവില്‍ 5.54 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. XE, XL, XV, XV പ്രീമിയം എന്നീ നാല് പതിപ്പുകളിലാണ് മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളുള്ള ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 20 വേരിയന്റുകളിലായി ഇത് വ്യാപിച്ചിരിക്കുന്നു.
ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് ട്രിമിന് 9.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സണ്‍, മാരുതി വിറ്റാര ബ്രെസ എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.
MOST READ: ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ തേരോട്ടം

ഏതിരാളികളെക്കാള്‍ കുറഞ്ഞ വിലയാണ് മോഡലിനെ ശ്രേണിയില്‍ ആകര്‍ഷകമാക്കുന്നതും. മാഗ്നൈറ്റില്‍ രണ്ട് പെട്രോള്‍ എഞ്ചിന് ഓപ്ഷനുകള്‍ നിസാന്‍ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും.

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു.
MOST READ: EQC ഇലക്ട്രിക് എസ്യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം CVT ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഇത് 99 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മാഗ്നൈറ്റിന്റെ പുറംമോടിയിലെ സവിശേഷതകള്‍.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തെ സവിശേഷതയാണ്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
Image Courtesy: AUTO TOWN