ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ തേരോട്ടം

പോയ വർഷം മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറി ഹോണ്ട സിറ്റി. 2020 കലണ്ടർ വർഷത്തിൽ കാറിന്റെ 21,826 യൂണിറ്റുകളാണ് ജാപ്പനീസ് ബ്രാൻഡ് നിരത്തുകളിൽ എത്തിച്ചത്.

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

2020 ഡിസംബറിൽ സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ 41 ശതമാനം വിപണി വിഹിതമാണ് ഹോണ്ട സിറ്റിക്കുള്ളത്. കമ്പനിയുടെ നിരയിലും ഏറ്റവും അധികം വിറ്റഴിക്കുന്ന കാറും സിറ്റി സെഡാനാണ് എന്നതാണ് ശ്രദ്ധേയം.

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

ഹോണ്ട സിറ്റിയുടെ മുഖ്യ ശത്രുക്കളായ മാരുതി സുസുക്കി സിയാസിനെയും ഹ്യുണ്ടായി വേർണയെക്കാളും കൂടുതൽ വിൽപ്പന നേടാൻ സാധിച്ചത് ബ്രാൻഡിന് വലിയ നേട്ടമാണ്. അഞ്ചാം തലമുറ സിറ്റി 2020 ജൂലൈയിലാണ് വിപണിയിൽ എത്തിയത്.

MOST READ: പുതിയ മാറ്റങ്ങളോടെ 2021 സ്കോഡ സൂപ്പർബ് വിപണിയിൽ; പ്രാരംഭ വില 31.99 ലക്ഷം രൂപ

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

എസ്‌യുവി മോഡലുകളുടെ കടന്നുവരവോടെ ജനപ്രീതി നഷ്‌ടപ്പെട്ട സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് അടിമുടി മാറ്റങ്ങളുമായി ഹോണ്ട സിറ്റി എത്തിയതോടെ ഈ ശ്രേണിയുടെ തലവരയും മാറി.

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

അതിനു ശേഷം മിഡ്-സൈസ് സെഡാൻ 2020 ജൂലൈ-ഡിസംബർ കാലയളവിൽ 10 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ മൊത്തം വിൽപ്പന 45,277 യൂണിറ്റായിരുന്നു.

MOST READ: അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

2019-ൽ വർഷം ഇതേ കാലയളവിൽ ഇത് 41,122 യൂണിറ്റായിരുന്നു. പുതുതലമുറ മോഡൽ എത്തിയതിനു ശേഷം 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഹോണ്ട സിറ്റിയുടെ വിൽപ്പന 17,347 യൂണിറ്റുകളായിരുന്നു.

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

ഹോണ്ടയുടെ കണക്കനുസരിച്ച് വിറ്റ കാറുകളിൽ 50 ശതമാനവും ടോപ്പ് എൻഡ് ZX വേരിയന്റാണ്. ആദ്യ ആറ് മാസത്തിലെ വിൽപ്പനയിൽ സിവിടി വേരിയന്റുകളുടെ സംഭാവന 48 ശതമാനവും ആയിരുന്നു.

MOST READ: ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവി ഇന്ത്യൻ വിപണിയിൽ; വില 3.82 കോടി രൂപ

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

1.5 ലിറ്റർ i-VTEC പെട്രോൾ 1.5 ലിറ്റർ i-DTEC ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് 2020 മോഡൽ ഹോണ്ട സിറ്റി നിരത്തിലെത്തുന്നത്. പെട്രോൾ യൂണിറ്റ് 120 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഓയിൽ ബർണർ പരമാവധി 99 bhp പവറും 200 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്. എന്നാൽ പെട്രോൾ പതിപ്പിൽ ഒരു സിവിടി ഗിയർബോക്സ് ഓപ്ഷണലായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

പുതുതലമുറ സിറ്റിക്കായി നിലവിൽ 10.89 മുതൽ 14.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അഞ്ചാം തലമുറയ്ക്കൊപ്പം ഹോണ്ട സിറ്റിയുടെ പഴയ മോഡലും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ കുതിപ്പ്

ഇത് 9.29 ലക്ഷം രൂപയും 9.99 ലക്ഷം രൂപയും വിലയുള്ള രണ്ട് വേരിയന്റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് മോഡലുകളെയും വിപണിയിൽ നിലനിർത്താൻ ഹോണ്ട എടുത്ത തീരുമാനവും വിജയം കണ്ടു. എന്നിരുന്നാലും പഴയ പതിപ്പിനെ അധികകാലം കമ്പനി വിൽപ്പനയ്ക്ക് എത്തിക്കില്ലെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Became The Best Selling Model In The Mid-Size Sedan Segment. Read in Malayalam
Story first published: Friday, January 15, 2021, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X