ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

2016 മുതലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ഇറാഖില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. റിതാജ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡ് എല്‍എല്‍സിയുമായി സഹകരിച്ച് ബാഗ്ദാദില്‍ പുതിയ മാര്‍ക്യൂ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു.

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

വില്‍പ്പന, സേവനം, സ്‌പെയര്‍ പിന്തുണ എന്നിവ ഉള്‍പ്പെടുന്ന 3S തത്വത്തില്‍ പുതിയ ഷോറൂം പ്രവര്‍ത്തിക്കും. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷോറൂം ഈ മേഖലയിലെ ടിവിഎസില്‍ നിന്നുള്ള ആദ്യത്തേതാണ്.

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

പുതിയ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നതിനൊപ്പം ടിവിഎസ് രണ്ട് പുതിയ വാഹനങ്ങളും പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിവിഎസ് സ്റ്റാര്‍ HLX 150 5-ഗിയര്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍, ടിവിഎസ് കിംഗ് ഡീലക്‌സ് പ്ലസ്, ത്രീ വീലര്‍ എന്നിവയാകും പുറത്തിറങ്ങുക.

MOST READ: മഹീന്ദ്ര ഥാര്‍, ബൊലേറോ ഡിസൈനില്‍ ചൈനീസ് ജീപ്പ്; വില്‍പ്പന പാകിസ്താനില്‍

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

റിതാജ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡ് LLC 2017 മുതല്‍ ടിവിഎസിന്റെ വിതരണ പങ്കാളിയാണ്. കമ്പനിക്ക് രാജ്യത്തുടനീളം 41 ടച്ച് പോയിന്റുകള്‍ ഉണ്ട്. ബാഗ്ദാദില്‍ നടന്ന ഈ മാര്‍ക്യൂ 3S ഷോറൂം ഉദ്ഘാടനത്തോടെ ഇറാഖിലെ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍ ദിലീപ് പറഞ്ഞു.

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഷോറൂം മാര്‍ക്കറ്റിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുക, മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യകതയെയും അഭിലാഷത്തെയും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: വാഗണ്‍ആര്‍ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനവുമായി ടൊയോട്ട; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

സ്റ്റോറിന്റെ തന്ത്രപരമായ സ്ഥാനം, അതുപോലെ തന്നെ എന്‍ഡ്-ടു-എന്‍ഡ് സേവനവും സ്‌പെയര്‍ സപ്പോര്‍ട്ടും ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഇറാഖിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി റിതാജ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡ് LLC നാല് വര്‍ഷമായി ടിവിഎസ് മോട്ടോര്‍ കമ്പനിയെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് റിതാജ് ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡ് LLC മാനേജിംഗ് ഡയറക്ടര്‍ ഇമാദ് അബ്ദുല്‍ ജബ്ബാര്‍ കരീം അല്‍ റബിയ പറഞ്ഞു.

MOST READ: അവതരണത്തിന് പിന്നാലെ ബിഎസ് VI D-മാക്സ് V-ക്രോസ്, ഹൈലാൻഡർ മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

തങ്ങളുടെ നെറ്റ്‌വര്‍ക്ക് സൗകര്യവുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സാങ്കേതികവിദ്യയും ഗുണനിലവാരവും ഈ മേഖലയില്‍ സ്വാധീനം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

4-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ്, എഞ്ചിന്‍ ഡിസ്പ്ലേസിംഗ് 199.26 സിസി ലഭിക്കുന്ന ത്രീ വീലറാണ് ടിവിഎസ് കിംഗ് ഡീലക്സ് പ്ലസ്. ടിവിഎസ് സ്റ്റാര്‍ HLC 150 5-ഗിയറിന് IOC സാങ്കേതികവിദ്യയുള്ള 150 സിസി ഇക്കോത്രസ്റ്റ് എഞ്ചിന്‍ ലഭിക്കുന്നു.

MOST READ: അടുത്ത തലമുറ വിറ്റാര എസ്‌യുവി ഉടൻ വെളിപ്പെടുത്താനൊരുങ്ങി സുസുക്കി

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

പ്രത്യേകിച്ചും ഇറാഖി റോഡുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇത് സുഖപ്രദമായ സവാരി അനുഭവം മാത്രമല്ല, അലോയ് റിമ്മുകള്‍ക്കും എഞ്ചിനുകള്‍ക്കുമായി സ്‌റ്റൈലിഷ് കറുത്ത നിറമുള്ള തീം നല്‍കുന്നു.

ഇറാഖില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ടിവിഎസ്; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ടിവിഎസ് മോട്ടോര്‍ കമ്പനി വിവിധതരം ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്നു, അതില്‍ ടിവിഎസ് XL100, ടിവിഎസ് HLX 150, ടിവിഎസ് മാക്‌സ് 125, ടിവിഎസ് ജുപ്പിറ്റര്‍, ടിവിഎസ് വിഗോ, ടിവിഎസ് സ്‌കൂട്ടി പെപ്+, ടിവിഎസ് എന്‍ടോര്‍ഖ് 125, ടിവിഎസ് കിംഗ് ഡീലക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
TVS Motor Planning To Expands Its Presence In Iraq, Find Here All New Details. Read in Malayalam.
Story first published: Monday, May 31, 2021, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X