എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

വിദേശ വിപണികളിലെ യമഹയുടെ ഫ്ലാഗ്ഷിപ്പ് സ്‌കൂട്ടറായ എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചു. മാറ്റ് സിൽവർ കളർ, ഗ്ലോസ് ബ്ലാക്ക്-ഫിനിഷ്ഡ് ബോഡി വർക്ക്, ബ്രഷ്ഡ് ഗോൾഡ് ഫിനിഷ്ഡ് അലോയ് വീലുകൾ എന്നിവ ലഭിക്കുന്ന പ്രസ്റ്റീജ് സിൽവർ നിറമാണ് മാക്സി-സ്കൂട്ടറിലെ പ്രധാന ആകർഷണം.

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

ഈ പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ മാക്സി-സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു. സ്റ്റാൻഡേർഡ്, കണക്റ്റഡ്, കണക്റ്റഡ് എബി‌എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എൻമാക്സ് 155 തെരഞ്ഞെടുക്കാം.

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

പുതിയ പ്രസ്റ്റീജ് സിൽവർ കളർ ഓപ്ഷനുമായി എൻ‌മാക്സ് 155 കണക്റ്റഡ് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. ഇതുകൂടാതെ മാക്സി-സ്കൂട്ടറിൽ മറ്റ് മാറ്റങ്ങളൊന്നും യമഹ വരുത്തിയിട്ടില്ല.

MOST READ: വേഗമാകട്ടെ! തെരഞ്ഞെടുത്ത മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഒഖിനാവ

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

വിദേശ വിപണികൾക്കായി മാത്രമായാണ് സ്കൂട്ടർ നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്. 155 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എൻമാക്സിന്റെ ഹൃദയം. YZF-R15 V3 എൻട്രി ലെവൽ സ്പോർട് മോട്ടോർസൈക്കിളിൽ കാണുന്ന അതേ എഞ്ചിനാണിത് എന്നതും ശ്രദ്ധേയമാണ്.

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും മാക്സി-സ്കൂട്ടറിന്റെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ റീ-ട്യൂൺ ചെയ്തിട്ടുണ്ട്. എഞ്ചിൻ പരമാവധി പവർ 8,000 rpm-ൽ 15.2 bhp കരുത്തും 6,500 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

ഒരു സിവിടി ഗിയർ‌ബോക്സുമായാണ് 155 സിസി എഞ്ചിൻ യമഹ ജോടിയാക്കിയിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഒരു ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവക്കായി എൽഇഡി ലൈറ്റിംഗ് എന്നീ സവിശേഷതകളും സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രിക് പവർ സോക്കറ്റ് എന്നിവയും സ്കൂട്ടറിന് ലഭിക്കും. ബ്ലൂമാത്ത് വഴി ഒരു സ്മാർട്ട്‌ഫോൺ വഴി യമഹയുടെ വൈ-കണക്റ്റ് അപ്ലിക്കേഷനുമായി കണക്റ്റുചെയ്യാനാകുന്ന കമ്മ്യൂണിക്കേഷൻ കൺട്രോൾ യൂണിറ്റ് (CCU) സാങ്കേതികവിദ്യയാണ് എൻമാക്‌സ് 155-ൽ സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

സ്കൂട്ടർ ഒരു ബാക്ക്ബോൺ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും, പിൻവശത്ത് ഒരു സ്വിംഗാർം സസ്പെൻഷനും ഉൾപ്പെടുന്നു.

എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ

എൻ‌മാക്സ് 155 പതിപ്പിന് 1935 മില്ലീമീറ്റർ നീളവും, 740 മില്ലീമീറ്റർ വീതിയും 1160 മില്ലീമീറ്റർ ഉയരവും 765 മില്ലീമീറ്റർ സാഡൽ ഉയരവുമുണ്ട്. 131 കിലോഗ്രാം ഭാരമാണ് സ്കൂട്ടറിനുള്ളത്. യമഹ എൻ‌മാക്സ് ഒരു പ്രീമിയം ഓഫറായതിനാൽ ഇത് ഉടനെങ്ങും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced New Prestige Silver Colour Option For NMax 155. Read in Malayalam
Story first published: Saturday, March 6, 2021, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X