ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ 2021 സൂമ മോഡലിനെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ യമഹ. മെക്കാനിക്കല്‍ നവീകരണങ്ങളോടൊപ്പം പ്രധാനമായി കോസ്‌മെറ്റിക് മാറ്റങ്ങളും മോഡലിന് ലഭിക്കുന്നു.

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

2021-ല്‍ ജാപ്പനീസ് ബ്രാന്‍ഡ് സൂമ 125 ന് ഓഫ്-റോഡ് യൂട്ടിലിറ്റേറിയനും പരുക്കന്‍ രൂപവും കമ്പനി നല്‍കി. അതിനാലാണ് വലിയ കോണീയ ഫ്രണ്ട് ഫെന്‍ഡര്‍, വലിയ ഓഫ് റോഡ് ടയറുകള്‍, ഹെഡ്‌ലാമ്പുകള്‍, പരുക്കന്‍ ടെയില്‍ റാക്ക് എന്നിവ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

സവിശേഷതകളുടെ അടിസ്ഥാനത്തില്‍, സ്റ്റോറേജ് സ്ഥലത്ത് ഒരു വലിയ ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ് റൈഡറിന് എളുപ്പത്തില്‍ സംഭരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

രണ്ട് ഹെല്‍മെറ്റ് ഹാംഗറുകളും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റില്‍ സ്റ്റാന്‍ഡേര്‍ഡായി യുഎസ്ബി ചാര്‍ജറും കമ്പനി നല്‍കിയിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണ എല്‍സിഡിയാണ്.

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

പുതിയ സൂമ 125-ന് 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ ലഭിക്കുന്നത് തുടരുകയാണെങ്കിലും പുതുക്കിയ ബോറും സ്‌ട്രോക്കും ലഭിക്കുന്നു. വ്യത്യസ്ത എഞ്ചിന്‍ വേഗതയില്‍ വാല്‍വ് സമയം മാറ്റുന്നതിന് ഈ മോട്ടോര്‍ യമഹയുടെ VVA ടെക്കും ഉപയോഗിക്കുന്നു.

MOST READ: ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

അതേസമയം പുതിയ പതിപ്പിന്റെ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ സ്‌കൂട്ടറിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിച്ചതായു യമഹ അവകാശപ്പെടുന്നു. ബ്ലൂ, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

സൂമ 125 ഉടന്‍ യുഎസില്‍ വില്‍പ്പനയ്ക്കെത്തും. രണ്ട് ലളിതമായ കാരണങ്ങളാല്‍ ഈ സ്‌കൂട്ടര്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഇത് വളരെ ചെലവേറിയതായിരിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

MOST READ: പുതുതലമുറ ലാൻഡ് ക്രൂസർ ഈ മാസം അവസാനം വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന്, യമഹ 2021 ജൂണ്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് കാലയളവും വാറണ്ടിയും സംബന്ധിച്ച ആനുകൂല്യങ്ങള്‍ നീട്ടി നല്‍കുന്നതായി പ്രഖ്യാപിച്ചു.

ഓഫ്-റോഡ് കരുത്ത് കാട്ടാന്‍ സൂമ 125 അവതരിപ്പിച്ച് യമഹ

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥനങ്ങള്‍ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നത്. അതോടൊപ്പം തന്നെ ഉപഭോക്താക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് കമ്പനി ഇത്തരം പ്രഖ്യാപനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced New Zuma 125, Find Here All Details. Read in Malayalam.
Story first published: Wednesday, May 19, 2021, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X