പുതുതലമുറ ലാൻഡ് ക്രൂസർ ഈ മാസം അവസാനം വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട
ജാപ്പനീസ് കാർ നിർമാതാക്കളുടെ മുൻനിര എസ്‌യുവിയായ ടൊയോട്ട ലാൻഡ് ക്രൂസർ വരും മാസങ്ങളിൽ പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്.

ചോർന്ന രേഖകൾ പ്രകാരം 2022 ടൊയോട്ട ലാൻഡ് ക്രൂസർ ഈ മാസം (മെയ്) അവസാനത്തോടെ അരങ്ങേറും. വാഹനത്തിന്റെ ഇന്ത്യൻ ലോഞ്ച് ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം സംഭവിക്കാം.

ദക്ഷിണാഫ്രിക്കൻ വിപണികളിൽ GX-R, GR-S, ZX എന്നീ മൂന്ന് ട്രിമ്മുകളിൽ എസ്‌യുവി ലഭ്യമാക്കും. ടൊയോട്ടയുടെ ഗാസൂ റേസിംഗ് വിഭാഗം രൂപകൽപ്പന ചെയ്ത ഓഫ്-റോഡ് ഫോക്കസ് ട്രിം ആയിരിക്കും GR സ്പോർട്ട്.

ഇ-കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം (E-KDSS), ഫ്രണ്ട്, റിയർ ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവയുമായാണ് വാഹനം വരുന്നത്. റേഞ്ച്-ടോപ്പിംഗ് ZX ട്രിം ഒരു ടോർക്ക് സെൻസിംഗ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ കൊണ്ട് സജ്ജീകരിക്കും.

GX-R, ZX വേരിയന്റുകൾക്ക് യഥാക്രമം ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ ഒരു ഇൻഡിപ്പെൻഡന്റ് ഫോർ ലിങ്ക് സസ്‌പെൻഷനും ഉണ്ടായിരിക്കും. എൻട്രി ലെവൽ വേരിയൻറ് GX ഡീസൽ എഞ്ചിൻ മാത്രമായി വരുമ്പോൾ GR-S, ZX ട്രിമ്മുകൾ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ലഭ്യമാകും.

3.3 ലിറ്റർ V6 ടർബോ ഡീസൽ മോട്ടോർ ആയിരിക്കും ഡീസൽ മോഡലുകൾക്ക് കരുത്ത് പകരുന്നത്. പെട്രോൾ വേരിയന്റുകൾക്ക് 3.5 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ യൂണിറ്റ് ലഭിക്കും.

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കാൻ സാധ്യതയുണ്ട്. തെരഞ്ഞെടുത്ത ആഗോള വിപണിയിൽ 2.8 ലിറ്റർ നാല്-സിലിണ്ടർ കോമൺ റെയിൽ ഡീസൽ എഞ്ചിൻ ലഭ്യമായേക്കും. ഓയിൽ ബർണർ 200 bhp കരുത്തും 500 Nm torque ഉം നൽകുന്നു.

18 ഇഞ്ച് വീലുകൾ, ട്യൂബുലാർ സൈഡ് സ്റ്റെപ്പുകൾ എന്നിവ പോലുള്ള സവിശേഷതകൾ സ്‌പോർട്ടിയർ GR-S ട്രിമിനായി നീക്കിവച്ചിരിക്കുന്നു. ടോപ്പ് എൻഡ് ZX 20 ഇഞ്ച് വീലുകൾ, ഇല്ല്യുമിനേറ്റഡ് സൈഡ് സ്റ്റെപ്പുകൾ, കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ് എന്നിവ വാഗ്ദാനം ചെയ്യും.

3D മൾട്ടി-ടെറൈൻ മോണിറ്റർ, ഡ്യുവൽ 11.6 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളുള്ള പിൻ സീറ്റ് എന്റർടെയിൻമെന്റ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയവ വാഹനത്തിന് ലഭിക്കുന്നു.

കൂടാതെ ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയും റിയർ വാഷറുള്ള പിൻ ക്യാമറയും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
Source: Instagram


Click it and Unblock the Notifications








