125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര, മുച്ചക്ര വാഹന നിർമ്മാതാക്കളിൽ ഒരാളായ ബജാജ് ഓട്ടോ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം തീർത്തവരാണ്. സ്ട്രീറ്റ് ബൈക്ക് സെഗ്‌മെന്റിൽ കമ്പനിക്ക് അത്ഭുതങ്ങൾ സൃഷ്‌ടിച്ച "ദി ഫാസ്റ്റസ്റ്റ് ഇൻഡ്യൻ" എന്ന് വിളിക്കപ്പെടുന്ന പൾസറിലൂടെയാണ് കമ്പനിയെ ലോകം അറിഞ്ഞതെന്നും വേണമെങ്കിൽ പറയാം.

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

എന്നാൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിലും ഇതേ വിപ്ലവം സൃഷ്‌ടിക്കാൻ ബജാജിന് സാധിച്ചിട്ടുണ്ട്. മൈലേജ് കാ ബാപ്പ് എന്നറിയപ്പെടുന്ന പ്ലാറ്റിന, CT സീരീസുകൾ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. 100, 110 സെഗ്മെന്റിൽ ഇവയിലൂടെ മികച്ച വിജയം കൈവരിച്ച ബ്രാൻഡ് 125 സിസി വിഭാഗത്തിൽ ഡിസ്ക്കവറിലൂടെയാണ് വിസ്‌മയം ഒരുക്കിയിരുന്നത്.

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

ഹാരി പോട്ടർ സ്റ്റൈൽ പരസ്യങ്ങളുള്ള ഡിസ്‌കവർ സീരീസും ഒരുകാലത്ത് അത്രമേൽ ജനപ്രിയമായിരുന്നു. ഡിസ്‌കവർ സീരീസിന് 150 സിസി എഞ്ചിനുകളും ഉണ്ടായിരുന്നു, ഡിസ്‌കവർ 150 F ബിക്കിനി ഫെയറിംഗിലൂടെയാണ് ഹിറ്റായത്. എന്നാൽ പിന്നീട് ആധുനിക കാലത്ത് ഈ പ്രതാപമെല്ലാം നഷ്‌ടപ്പെട്ട് ഡിസ്‌കവർ പടിയിറങ്ങിയതോടെ ബജാജിന് ഇതുവരെ ബജറ്റ് 125 സിസി കമ്മ്യൂട്ടർ സെഗ്‌മെന്റിൽ ഓഫറുകളൊന്നും ഉണ്ടായിരുന്നില്ല.

MOST READ: ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

എന്നാൽ പുതിയൊരു മോഡലുമായി കമ്പനി ഇപ്പോൾ വിപണിയിലേക്ക് എത്തുകയാണ്. CT 125X എന്നുപേരിട്ടിരിക്കുന്ന സീരീസ് ബൈക്കുമായാണ് ഇത്തവണ എത്തുന്നത്. ബജാജ് ഇന്ത്യയിൽ അവതരിപ്പിച്ച CT 110X ഓർക്കുന്നുണ്ടോ? ഇതിൽ നിന്നും പ്രചേദനമുൾക്കൊണ്ട പരുക്കൻ സ്റ്റൈലിംഗുമായാണ് ബജാജ് പുതിയ 125 മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

അവതരണത്തിന്റെ ഭാഗമായി മോട്ടോർസൈക്കിൾ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. ശരിക്കും മനോഹരമായ ഹെഡ്‌ലൈറ്റ് കൗളാണ് വരാനിരിക്കുന്ന CT 125X മോഡലിന്റെ ഹൈലൈറ്റ്. അതിൽ 'V' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും അൽപ്പം വലിച്ചുനീട്ടിയ ഒരു വിസറും കാണാം.

MOST READ: വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്‌ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

ഹീറോയുടെ ഗ്ലാമർ XTEC പോലുള്ള കണക്റ്റഡ് ഫീച്ചറുകൾ ഇതിന് ലഭിക്കുന്നില്ലെന്നത് ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റിന് പരുക്കൻ ശൈലിക്കായി ഒരു മെറ്റൽ ഗാർഡും അതിന്റെ മുൻ ടെലിസ്‌കോപ്പിക് സസ്പെൻഷനിൽ ഫോർക്ക് ഗെയ്‌റ്ററുകളും ബജാജ് സമ്മാനിച്ചിട്ടുണ്ട്.

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

CT 110X, CT 125X എന്നിങ്ങനെയുള്ള CT ലൈനപ്പിന്റെ X വകഭേദങ്ങൾക്ക് കൂടുതൽ ഗ്രിപ്പിനായി റബർ ടാങ്ക് പാഡും ലഭിക്കും. പിന്നിലെ യാത്രക്കാർക്കായി വലിയ ഗ്രാബ് റെയിലും ഒരുക്കിയിട്ടുണ്ട്. ലഗേജ് റാക്കായും ഇത് ഉപയോഗിക്കാനാവും. ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയ്‌ക്കായി ഇതിന് ഹാലൊജൻ ബൾബുകളാണ് ലഭിക്കുന്നത്.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

ബജാജ് CT 125X മോഡലിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകളിൽ ബോഡി പാനലുകൾ ഒഴികെയുള്ള മുഴുവൻ ഭാഗങ്ങളും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. റിബഡ്-ഇഫക്റ്റ് സീറ്റ് കവർ, പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകൾ, സാധനങ്ങൾ കത്തുന്നതിൽ നിന്ന് സംരക്ഷിക്കാൻ എക്‌സ്‌ഹോസ്റ്റിന് മുകളിലുള്ള ഒരു ലഗേജ് കാരിയർ, റബർ ഗ്രിപ്പുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

സൈഡ് ക്രാഷ് ഗാർഡും അനലോഗ് ഇൻസ്ട്രുമെന്റേഷനും ബജാജ് CT 125X മോഡലിന്റെ മറ്റ് പ്രത്യേകതകളാണ്. ഇതുവരെ കൃത്യമായ എഞ്ചിൻ സവിശേഷതകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 11.6 bhp കരുത്തിൽ 11 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള പൾസർ 125, പൾസർ NS 125 എന്നിവയുടെ അതേ 125 സിസി എഞ്ചിൻ CT 125X-ന് ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

4 സ്പീഡ് ഗിയർബോക്‌സ് ലഭിക്കുന്ന CT 110X പതിപ്പിൽ നിന്ന് വ്യത്യസ്തമായി 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. CT 110X-ന്റെ എഞ്ചിൻ 8.5 bhp പവറിൽ 9.81 Nm torque നിർമിക്കുന്ന 110 സിസി യൂണിറ്റാണ്. പുതിയ മോട്ടോർസൈക്കിളിന് ഏകദേശം 80,000 രൂപയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് വിലയിരുത്തൽ.

125 സിസി കമ്മ്യൂട്ടർ സെഗ്മെന്റിലേക്ക് ബജാജും; പുതിയ CT 125X ഉടൻ അവതരിപ്പിക്കും

ഇന്ത്യയിലെ 125 സിസി സെഗ്മെന്റിൽ ഹോണ്ട ഷൈൻ, ഹീറോ സൂപ്പർ സ്‌പ്ലെൻഡർ, ഹീറോ ഗ്ലാമർ, ഹോണ്ട എസ്പി 125 എന്നീ മോഡലുകളുമായിട്ടായിരിക്കും പുതിയ ബജാജ് CT 125X മത്സരിക്കുക. ഇതിനു പുറമെ 300-500 മിഡ്-സൈസ് സെഗ്മെന്റിലേക്ക് ട്രയംഫിന്റെ കൈപിടിച്ച് പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ് ഇപ്പോൾ.

More from DriveSpark

Article Published On: Saturday, August 13, 2022, 10:44 [IST]
English summary
Bajaj ready to launch the all new ct 125x motorcycle in india
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X