Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ബിംഗ്‌വിംഗ് ഡീലര്‍ഷിപ്പ് ശൃംഖല വഴി ഇന്ത്യന്‍ വിപണിയില്‍ ഒരു പുത്തന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട. ഇത്തവണ CB300F എന്ന് പേരിട്ടിരിക്കുന്ന സ്ട്രീറ്റ് ഫൈറ്ററാണ് കമ്പനി രാജ്യത്ത് എത്തിച്ചിരിക്കുന്നത്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

CB300F-ന് ഒരു പുതിയ 293 സിസി എഞ്ചിന്‍ ലഭിക്കുന്നു, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന CB300R കഫേ റേസറിനെ അടിസ്ഥാനമാക്കിയുള്ളതല്ല.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

293 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7,500 rpm-ല്‍ 24.1 bhp കരുത്തും 5,500 rpm-ല്‍ 25.6 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ മോട്ടോര്‍സൈക്കിളില്‍ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും സജ്ജീകരിച്ചിരിക്കുന്നു.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ബ്രേക്കിംഗ് ചുമതലകള്‍ക്കായി മുന്‍വശത്ത് 276 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌കും നല്‍കിയിരിക്കുന്നു. കൂടാതെ സ്ട്രീറ്റ് ഫൈറ്ററില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും സജ്ജീകരിച്ചിട്ടുണ്ട്. സസ്പെന്‍ഷന്റെ കാര്യത്തില്‍, CB300F-ല്‍ മുന്നില്‍ ഒരു ജോടി ഗോള്‍ഡന്‍ നിറമുള്ള USD ഫോര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നു, പിന്നില്‍ 5-ഘട്ട ക്രമീകരിക്കാവുന്ന മോണോഷോക്കും ഉണ്ട്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

CB300F-ന് ചുറ്റും എല്‍ഇഡി ലൈറ്റിംഗ് ലഭിക്കുന്നു, കൂടാതെ 5 ലെവല്‍ ബ്രൈറ്റ്‌നെസുള്ള ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റും ലഭിക്കുന്നുണ്ട്. കൂടാതെ സ്പ്ലിറ്റ് സീറ്റുകളുമുണ്ട്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ഫീച്ചറുകളുടെ നിരയിലേക്ക്, ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (HSTC) ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഇടംപിടിക്കുന്നു. ഹോണ്ട CB300F-ന്റെ വില ആരംഭിക്കുന്നത് 2.26 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

അതേസമയം ടോപ്പ-എന്‍ഡ് വേരിയന്റായ ഡീലക്‌സ് പ്രോയ്ക്ക് 2.29 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഈ വിലനിര്‍ണ്ണയത്തില്‍ നിരവധി മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഹോണ്ടയുടെ ഈ പുതിയ മോഡലിന്റെ വില്‍പ്പന എങ്ങനെ എന്നത് കണ്ടറിയണം.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

കെടിഎം ഡ്യൂക്ക് 250, ബജാജ് ഡൊമിനാര്‍ 400, സുസുക്കി ജിക്‌സര്‍ 250 എന്നിവയ്ക്കെതിരെ ഹോണ്ട CB300F പ്രധാനമായും മത്സരിക്കുന്നത്. ഈ മോഡലുകളുടെ ഒരു താരതമ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

കെടിഎം ഡ്യൂക്ക് 250

2012-ല്‍ കെടിഎം ആദ്യമായി ഡ്യൂക്ക് 200 ഇന്ത്യയില്‍ അവതരിപ്പിച്ചു, അത് ഇന്ത്യന്‍ വിപണിയില്‍ പിന്നീട് വന്‍ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. അധികം വൈകാതെ തന്നെ അതിശക്തമായ ഡ്യൂക്ക് 390 ലോഞ്ച് ചെയ്യപ്പെട്ടു.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

അത് പായ്ക്ക് ചെയ്ത പ്രകടനത്തിന്റെ നിലവാരത്തിന് - താരതമ്യേന കുറഞ്ഞ വിലയായിരുന്നു. അതിനുശേഷം, കെടിഎം ഡ്യൂക്ക് ഇപ്പോള്‍ ഇന്ത്യയില്‍ അതിന്റെ രണ്ടാം തലമുറയിലേക്ക് പ്രവേശിച്ചു, കൂടാതെ കെടിഎം ആ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കിടയിലും, ഡ്യൂക്ക് 250 എന്നൊരു പുതിയ മോഡലും ചേര്‍ത്തു.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

249 സിസി എഞ്ചിന്‍ 9,000 rpm-ല്‍ 29.6 bhp കരുത്തും 7,000 rpm-ല്‍ 24 Nm പീക്ക് ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ 2.37 ലക്ഷം രൂപയാണ് ഡ്യൂക്ക് 250-യ്ക്ക് ലഭിക്കുന്നത്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ഇത് ഹോണ്ട CB300F-നെക്കാള്‍ അധികമാണെന്ന് വേണം പറയാന്‍. വിലയില്‍ വര്‍ധനവ് ഉണ്ടെങ്കിലും ഡ്യൂക്ക് 250-യില്‍ മികച്ച റൈഡിംഗ് പെര്‍ഫോമെന്‍സും, കൂടുതല്‍ ഫീച്ചര്‍ ലിസ്റ്റും ലഭിക്കുമെന്ന് വേണം പറയാന്‍.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ബജാജ് ഡൊമിനാര്‍ 400

ബജാജ് ഡൊമിനാര്‍ 400 ഇന്ത്യയില്‍ അതിന്റേതായ ഒരു ജനപ്രീതി നേടിയ മോഡലാണ്. കാരണം നേക്കഡ് ടൂറര്‍ വിഭാഗത്തില്‍ ഇത് മികച്ച പെര്‍ഫോമെന്‍സാണ് വാഗ്ദാനം ചെയ്യുന്നത്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

എന്നാല്‍ അതിന്റെ വില ശ്രേണിയില്‍ മോഡല്‍, പലര്‍ക്കും പൊരുത്തപ്പെടുന്നില്ലെന്നത് മറ്റൊരു സത്യമാണ്. കെടിഎം ഡ്യൂക്ക് 390-ല്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്, എന്നാല്‍ ഇത് കെടിഎമ്മിനേക്കാള്‍ ഭാരം കൂടിയതാണ്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

373.3 സിസി എഞ്ചിന്‍ 8,800 rpm-ല്‍ ശക്തമായ 39.5 bhp കരുത്തും 6,500 rpm-ല്‍ 35 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ബജാജ് ഡൊമിനാര്‍ 400-ന്റെ 2.24 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

സുസുക്കി ജിക്‌സര്‍ 250

സുസുക്കി ജിക്‌സര്‍ 250 ഈ ലോട്ടിലെ ഏറ്റവും ആക്സസ് ചെയ്യാവുന്ന മോട്ടോര്‍സൈക്കിളാണ്, മാത്രമല്ല അതിന്റെ എതിരാളികളെ അപേക്ഷിച്ച് ഇത് കുറച്ച് സവിശേഷതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

9,300 rpm-ല്‍ 26.1 bhp കരുത്തും 7,300 rpm-ല്‍ 22.2 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 249 സിസി എഞ്ചിനാണ് ജിക്‌സര്‍ 250-ന് കരുത്തേകുന്നത്.

Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ജിക്‌സര്‍ 250-യുടെ വില ആരംഭിക്കുന്നത് 1.81 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ്. ഇത് CB300F-നേക്കാള്‍ വളരെ വില കുറഞ്ഞതാക്കുന്നു, ചില ഫീച്ചറുകള്‍ നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും, ഇത് സമാനമായ പ്രകടനം വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Honda cb300f vs ktm duke 250 vs bajaj dominar 400 vs suzuki gixxer 250 price comparison find here
Story first published: Tuesday, August 9, 2022, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X