CT125X സൈലന്റായി ലോഞ്ച് ചെയ്ത് ബജാജ്; വില പ്രതീക്ഷിച്ചതിലും കുറവ്
ഡിസ്‌കവറിന് ശേഷം 125 സിസി കമ്മ്യൂട്ടര്‍ സെഗ്‌മെന്റിലേക്ക് ബജാജ് ഇതാ തിരിച്ചുവന്നിരിക്കുന്നു. ഹോണ്ട CB ഷൈന്‍ കാലങ്ങളായി കൈയ്യടക്കി വെച്ചിരിക്കുന്ന സെഗ്‌മെന്റിലെ അതികായനെന്ന പദവി തട്ടിയെടുക്കാന്‍ തുനിഞ്ഞാണ് ഇക്കുറി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ വരവ്.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള 125 സിസി ബൈക്ക് എന്ന ഖ്യാതിയോടെയാണ് CT125X ബജാജ് പുറത്തിറക്കിയത്. 71,354 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബൈക്കിന് 80,000ത്തോളം രൂപ വില വിലവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രീൻ-ബ്ലാക്ക്, റെഡ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം നിങ്ങള്‍ക്ക് ലഭിക്കും.
Recommended Video

CT 110X നിന്നും പ്രചേദനമുള്‍ക്കൊണ്ട് പരുക്കന്‍ സ്‌റ്റൈലിങ്ങിലാണ് ബജാജ് പുതിയ 125 മോഡലിനെ രൂപപ്പെടുത്തിയിരിക്കുന്നത്. ലുക്കിന്റെ കാര്യം എടുത്താല്‍ CT125X ബജാജിന്റെ തന്നെ CT110X-ന് സമാനമാണ്. വളരെ മനോഹരമായിട്ടാണ് ഹെഡ്‌ലൈറ്റ് കൗള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതില്‍ 'V' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലും അല്‍പ്പം വലിച്ചുനീട്ടിയ ഒരു വൈസറും കാണാം.

വൃത്താകൃതിയിലുള്ള ഹാലജന്‍ ഹെഡ്‌ലാമ്പ് ആണ് ബജാജ് CT125X നല്‍കിയിരിക്കുന്നത്. ഹീറോ പാഷന്‍ Xtec, സ്‌പ്ലെന്‍ഡര്‍ പ്ലസ് Xtec എന്നിവയിലെ കണക്ടിവിറ്റി ഫീച്ചറുകള്‍ ഈ മോഡലില്‍ പ്രതീക്ഷിച്ചാല്‍ നിരാശരാകും.

വൃത്താകൃതിയിലുള്ള ഹാലജന്‍ ഹെഡ്ലൈറ്റിന് പരുക്കന്‍ ശൈലി ലഭിക്കാന്‍ ഒരു മെറ്റല്‍ ഗാര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അതിനു മുകളില്‍ ഒരു എല്‍ഇഡി സ്ട്രിപ്പ് ഉള്ള ഒരു ചെറിയ കൗള്‍ കാണാം. മുന്‍വശത്തെ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനില്‍ ഫോര്‍ക്ക് ഗെയ്റ്ററുകളും നല്‍കി മനോഹരമാക്കിയിരിക്കുന്നു. ഹാന്‍ഡില്‍ ബാറിന് മുകളില്‍ ഒരു യുഎസ്ബി ചാര്‍ജര്‍ ഒരുക്കിയിട്ടുണ്ട്.

ഹെഡ്ലൈറ്റ്, ടെയില്‍ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയ്ക്കായി ഇതിന് ഹാലൊജന്‍ ബള്‍ബുകളാണ് ലഭിക്കുന്നത്. ഒരു കമ്മ്യൂട്ടറിന് ഉണ്ടായിരിക്കേണ്ട മിനിമല്‍ രീതിയിലുള്ള ബോഡിവര്‍ക്കാണ് ഈ വാഹനത്തിന് ബജാജ് നല്‍കിയിരിക്കുന്നത്.

CT 110X, CT 125X എന്നിങ്ങനെയുള്ള CT ലൈനപ്പിന്റെ X വകഭേദങ്ങള്‍ക്ക് കൂടുതല്‍ ഗ്രിപ്പിനായി റബര്‍ ടാങ്ക് പാഡും ലഭിക്കും. പിന്‍സീറ്റ് യാത്രികര്‍ക്കായി വലിയ ഗ്രാബ് റെയിലും ഒരുക്കിയിട്ടുണ്ട്. ഹെഡ്ലൈറ്റ് ഗാര്‍ഡ്, എഞ്ചിന്‍ ക്രാഷ് ഗാര്‍ഡ്, പിന്നില്‍ ലഗേജ് റാക്ക് എന്നിവ ബൈക്കിനെ വേറിട്ട് നിര്‍ത്തുന്ന ചില പ്രത്യേകതകളാണ്.

റിബഡ്-ഇഫക്റ്റ് സീറ്റ് കവര്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍, സാധനങ്ങള്‍ ചൂടാവാതിരിക്കാന്‍ എക്സ്ഹോസ്റ്റിന് മുകളിലുള്ള ഒരു ലഗേജ് കാരിയര്‍, റബര്‍ ഗ്രിപ്പുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു. സൈഡ് ക്രാഷ് ഗാര്‍ഡും അനലോഗ് ഇന്‍സ്ട്രുമെന്റേഷനും ബജാജ് CT 125X മോഡലിന്റെ മറ്റ് പ്രത്യേകതകളാണ്.

10 bhp കരുത്തില്‍ 11 Nm torque ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത്പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ബജാജ് ഡിസ്‌കവര്‍ 125ലുണ്ടായിരുന്ന അതേ എഞ്ചിനാണിത്.

ഷോക്ക് അബ്‌സോര്‍ബറുകളുടെ കാര്യമെടുത്താല്‍ മുന്നില്‍ മുമ്പില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളിലും ഡ്യുവല്‍ ഗ്യാസ് ചാര്‍ജ്ഡ് പിന്‍ സ്പ്രിംഗുകളിലുമാണ് വാഹനം സഞ്ചരിക്കുന്നത്.
MOST READ:വേഗതയുടെ കാര്യത്തിലെ മടിയൻമാർ, ഇന്ത്യയിലെ ഏറ്റവും സ്പീഡ് കുറഞ്ഞ കാറുകളെ പരിചയപ്പെടാം
ബ്രേക്കിംഗ് സിസ്റ്റം പരിശോധിക്കുകയാണെങ്കില്‍ മുമ്പില്‍ 240 എംഎം ഡിസ്‌ക്കും 130 mm റിയര്‍ ഡ്രമ്മിനൊപ്പം 130 mm ഫ്രണ്ട് ഡ്രം ഓപ്ഷനലായും വരുന്നു. മുന്‍വശത്ത് 80/100ഉം പിന്‍വശത്ത് 100/90 ഉം സൈസിലുള്ള 17 ഇഞ്ച് അലോയ്‌വീലുകളാണ് ബൈക്കിനുള്ളത്.

ഈ സെഗ്മെന്റില്‍ ബജാജ് CT125X ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡറിനും ഹോണ്ട ഷൈനോടുമാണ് പോരാടാനുള്ളത്.

ബജാജ് എന്ന ബ്രാന്‍ഡിന്റെ നെടുംതൂണായിരുന്ന പള്‍സര്‍ ശ്രേണിയിലെ പള്‍സര്‍ 180 മോഡല്‍ നിര്‍ത്തലാക്കിയ വാര്‍ത്ത ബജാജ് ഫാന്‍സ് ഏറെ ഞെട്ടലോടെയായിരുന്നു കേട്ടത്.

ഈ കഴിഞ്ഞ ദിവസമാണ് പള്‍സര്‍ 180 നിര്‍ത്തിയതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ തലമുറ പള്‍സര്‍ മോഡലുകള്‍ക്ക് ആവശ്യക്കാരില്ലാത്തതാണ് ഒരു പ്രധാന കാരണമായി സൂചിപ്പിക്കുന്നത്.

പള്‍സര്‍ 220F-ന്റെ 180 സിസി ഡോപ്പല്‍ഗഞ്ചര്‍ ഷെല്‍ഫില്‍ നിന്ന് എടുത്തതിന് തൊട്ടുപിന്നാലെ 2021 ഫെബ്രുവരിയില്‍ പള്‍സര്‍ 180 വീണ്ടും അവതരിപ്പിച്ചിരുന്നു. നേരിയ കോസ്മെറ്റിക് നവീകരണങ്ങളും, വ്യത്യസ്ത കളര്‍ ഓപ്ഷനുകളും ഉള്ള പള്‍സര്‍ 150-ന് സമാനമായ ഒരു ഡിസൈനായിരുന്നു ഇതിന് നല്‍കിയത്. വിപണിയില്‍ 1.17 ലക്ഷം രൂപയാണ് പള്‍സര്‍ 180-യുടെ അവസാനത്തെ എക്‌സ്ഷോറൂം വില.

16.76 bhp കരുത്തും 14.52 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 178.6 സിസി, എയര്‍ കൂള്‍ഡ്, DTSI എഞ്ചിനാണ് പള്‍സര്‍ 180-ന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരുന്നു.

ബ്രാന്‍ഡിന്റെ ജനപ്രീയ സെഗ്മെന്റ് ആയതിനാല്‍ പള്‍സര്‍ ശ്രേണി അടിക്കടി കമ്പനി നവീകരിക്കുകയും പുതിയ മോഡലുകളെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് പള്‍സര്‍ N160 ഇന്ത്യയില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications








