2023 Panigale V4 അവതരിപ്പിച്ച് Ducati; മാറ്റങ്ങളും വിലകളും അറിയാം
2023 പാനിഗാലെ V4 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. സൂപ്പര്‍സ്പോര്‍ട് സീരീസ് ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ആക്രമണാത്മകമാണെന്ന് വേണം പറയാന്‍.

കൂടാതെ നിരവധി ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളാല്‍ പുതിയ മോഡല്‍ ഒന്നൂടെ മികച്ചതായി എന്നാണ് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. ഇത് അല്‍പ്പം കൂടുതല്‍ അവബോധജന്യവും സൂപ്പര്‍ഫാസ്റ്റ് മോട്ടോര്‍സൈക്കിള്‍ കൈകാര്യം ചെയ്യാന്‍ റൈഡര്‍ക്ക് സൗകര്യപ്രദവുമാക്കുന്നു.
Recommended Video

പുതുക്കിയ വില?, എതിരാളികള്‍?
പുതുക്കിയ ഡ്യൂക്കാട്ടി പാനിഗാലെ V4, V4S, V4 SP2 എന്നിവയ്ക്ക് യഥാക്രമം 26,49,00, 31,99,000, 40,99,00 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ഇന്ത്യയില്‍, ബിഎംഡബ്ല്യൂ S 1000 RR, കവസാക്കി നിഞ്ച ZX10R എന്നിവ പോലെയുള്ള മറ്റ് സൂപ്പര്‍ഫാസ്റ്റ് സൂപ്പര്‍ സ്പോര്‍ട്സുകളോട് ഡ്യൂക്കാട്ടി പാനിഗാലെ V4 സീരീസ് മത്സരിക്കും.

പുതിയ മാറ്റം എന്താണ്?
പാനിഗാലെ V4 ന്റെ അടിസ്ഥാന വേരിയന്റില്‍ ഇപ്പോള്‍ ഒരു പുതിയ എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ (EBC) Evo 2 സോഫ്റ്റ്‌വെയര്‍ സജ്ജീകരിച്ചിരിക്കുന്നു, അത് തിരഞ്ഞെടുക്കാവുന്ന മൂന്ന് തലങ്ങളില്‍ ഗിയര്‍-ബൈ-ഗിയര്‍ കാലിബ്രേഷന്‍ ഫീച്ചര്‍ ചെയ്യുന്നു.
MOST READ: 10 ലക്ഷം രൂപയില്‍ താഴെ യൂസ്ഡ് വിപണിയില്‍ നിന്നും വാങ്ങാവുന്ന ബിഎസ് VI മോഡലുകള്‍ ഇതൊക്കെ

ബ്രേക്കിംഗ് ചെയ്യുമ്പോഴും വളയുമ്പോഴും ബൈക്കിന്റെ സ്റ്റെബിലിറ്റിയും കൃത്യതയും മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള എഞ്ചിന്‍ ബ്രേക്കിംഗ് തീവ്രത മികച്ചതാക്കുക എന്നതാണ് ഇത് ചെയ്യാന്‍ അവകാശപ്പെടുന്നത്.

മികച്ച ഗിയര്‍ഷിഫ്റ്റ് ഫ്‌ളൂയിഡിറ്റിക്കായി ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റിനായി (DQS) ഇതിന് പുതിയ സാങ്കേതികവിദ്യയും ലഭിക്കുന്നു. മികച്ച തെര്‍മല്‍ മാനേജ്മെന്റ് നല്‍കാന്‍ സൂപ്പര്‍സ്പോര്‍ട്ടിനെ സഹായിക്കുന്ന പുതിയ കൂളിംഗ് ടെക്നോളജി അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു. ഒരു റേസ് ട്രാക്കിന് ചുറ്റും ചില ചൂടുള്ള ലാപ്പുകള്‍ക്ക് ശേഷം ഇത് ബൈക്കിനെ മുമ്പത്തേതിനേക്കാള്‍ തണുപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

കൂടുതല്‍ കൃത്യമായ ലീന്‍ ആംഗിള്‍ അളക്കലിനും മികച്ച ടോര്‍ക്ക് ഡെലിവറിക്കുമായി ട്രാക്ഷന്‍ കണ്‍ട്രോളും റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

SP2 വേരിയന്റിന് ഒരു പ്രത്യേക 'വിന്റര്‍ ടെസ്റ്റ്' ലിവറിയില്‍ പൊതിഞ്ഞ് 520 ഫൈനല്‍ ഡ്രൈവ് ചെയിന്‍, STM-EVO SBK ഡ്രൈ ക്ലച്ച്, ബ്രെംബോ MCS (മള്‍ട്ടിപ്പിള്‍ ക്ലിക്ക് സിസ്റ്റം) റേഡിയല്‍ പമ്പ്, റിമോട്ട് അഡ്ജസ്റ്ററുമായി ജോടിയാക്കിയ മുന്‍വശത്ത് ബ്രെംബോ സ്‌റ്റൈല്‍മ R കാലിപ്പറുകള്‍ എന്നിവയും ലഭിക്കുന്നു.
MOST READ: കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

സ്പോര്‍ട്സ് പ്രൊഡക്ഷന്‍ (SP) പാനിഗാലെയുടെ റൈഡിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, ഡ്യുക്കാട്ടി അതില്‍ റിസോമയില്‍ നിന്നുള്ള ആനോഡൈസ്ഡ് ഫുട്പെഗുകളും മഗ്‌നീഷ്യം വീലുകളും സജ്ജീകരിച്ചിരിക്കുന്നു.

ഓഹ്ലിന്‍സ് NPX25/30 ഫോര്‍ക്ക്, ഓഹ്ലിന്‍സ് TTX36 മോണോഷോക്ക്, കൂടാതെ ഓഹ്ലിന്‍സ്‌സോഴ്‌സ്ഡ് ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപര്‍ തുടങ്ങിയ ടോപ്പ്-ഷെല്‍ഫ് ഘടകങ്ങളും ഇതിന് ലഭിക്കുന്നു. സാധാരണ പാനിഗാലെ V4-ല്‍ നിന്ന് SP2 വേരിയന്റ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും കമ്പനി പറയുന്നു.

എന്താണ് മാറ്റമില്ലാത്തത്?
ഇത് ഒഴികെ, മോട്ടോര്‍സൈക്കിള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. അതേ 1103 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേല്‍ V4 എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിനും കരുത്തേകുന്നത്.

ഈ യൂണിറ്റ് 13,000 rpm-ല്‍ 215.5 bhp കരുത്തും 123.6 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. പവര്‍ ഔട്ട്പുട്ട് 2021 പാനിഗാലെ V4 നേക്കാള്‍ 1.5 bhp കൂടുതലാണ്. ഫുള്‍, ഹൈ, മീഡിയം, ലോ എന്നിങ്ങനെ നാല് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളും മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പവര്‍ മോഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ, പാനിഗാലെ V4-ന്റെ ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

പുതുക്കിയ പാനിഗാലെ V4 അതിന്റെ ആക്രമണാത്മക സ്വഭാവം നിലനിര്‍ത്തുമ്പോള്‍, യാത്ര ചെയ്യാനുള്ള ഒരു സൗഹൃദ ബൈക്കാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇതിന് ഇപ്പോള്‍ ലഭിക്കുന്നു. പക്ഷേ, ഈ നവീകരണങ്ങള്‍ വിലക്കയറ്റത്തിന്റെ രൂപത്തില്‍ അധികമായി മുടക്കേണ്ടി വരികയും ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് ഡ്യൂക്കാട്ടി ഇന്ത്യയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ശ്രേണിയിലേക്ക്, പുതിയ സ്ട്രീറ്റ്‌ഫൈറ്റര്‍ V2 അവതരിപ്പിക്കുന്നത്. 17.25 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








