രണ്ടല്ല, നാലു വേരിയന്റുകൾ; iMT ഗിയർബോക്‌സും ഉണ്ടാവില്ല, Venue N-Line പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
i20 N-ലൈന് ശേഷം ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ പെർഫോമൻസ് മോഡലായ വെന്യു N-ലൈൻ അവതരിപ്പിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

അടുത്ത മാസം വെന്യു N-ലൈൻ കോംപാക്‌ട് പെർഫോമൻസ് എസ്‌യുവിയെ കമ്പനി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ മാസം പുറത്തിറക്കിയ സബ് കോംപാക്ട് എസ്‌യുവിയുടെ പുതിയ തലമുറയെ അടിസ്ഥാനമാക്കിയാണ് വെന്യു N-ലൈൻ നിർമിച്ചിരിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ആറിന് പുതിയ പെർഫോമൻസ് വെന്യുവിനെ ഇന്ത്യയിൽ കാണാം. 2021-ൽ i20 N-ലൈൻ ലോഞ്ച് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ മോഡലായ വെന്യു N-ലെൻ വേരിയന്റിനായുള്ള ബുക്കിംഗും കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
MOST READ: 10 ലക്ഷം രൂപയില്‍ താഴെ യൂസ്ഡ് വിപണിയില്‍ നിന്നും വാങ്ങാവുന്ന ബിഎസ് VI മോഡലുകള്‍ ഇതൊക്കെ

ഹ്യുണ്ടായിയുടെ ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള കമ്പനിയുടെ സിഗ്നേച്ചർ ഔട്ട്‌ലെറ്റുകളിലോ 21,000 രൂപ ടോക്കൺ തുകയായി നൽകി പുതിയ വെന്യു N ലൈൻ പതിപ്പ് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.

ഔദ്യോഗികമായി വിലയും മറ്റ് കാര്യങ്ങളും കൂടി മാത്രം പ്രഖ്യാപിപ്പിക്കാൻ ബാക്കിയുള്ളപ്പോൾ കോംപാക്ട് എസ്‌യുവിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ. വേരിയന്റുകൾ, എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ, വെന്യു N-ലൈനിനായുള്ള എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് വെന്യു N-ലൈൻ നാല് വേരിയന്റുകളിൽ വിശാലമായി വാഗ്ദാനം ചെയ്യും. N6 പതിപ്പിനുള്ള സിംഗിൾ ടോൺ, ഡ്യുവൽ ടോൺ ഓപ്ഷനുകളും ടോപ്പ്-എൻഡ് N8 വേരിയന്റിനുള്ള സമാന വകഭേദങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്.

i20 N-ലൈൻ വേരിയന്റിലും മറ്റ് ചില മോഡലുകളിലും ഉപയോഗിക്കുന്ന അതേ ഏഴു സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ യൂണിറ്റിനൊപ്പം വെന്യു N-ലൈനും ഹ്യുണ്ടായി അണിനിരത്തും. വെന്യൂവിനായുള്ള സ്റ്റാൻഡേർഡ് വേരിയന്റുകളിൽ i20 പ്രീമിയം ഹാച്ച്ബാക്കിൽ നൽകുന്ന iMT ട്രാൻസ്മിഷൻ യൂണിറ്റ് ലഭ്യമാവില്ലെന്നതാണ് ഇതിൽ എടുത്തു പറയേണ്ട കാര്യം.
MOST READ: ഫോർച്യൂണറിനെ പിടിക്കാൻ മുഖംമിനുക്കി MG Gloster എസ്‌യുവി വരുന്നു; ആദ്യ ടീസർ കാണാം

അതേസമയം വെന്യു N-ലൈനിന് 1.0 ലിറ്റർ 3 സിലിണ്ടർ ഇൻലൈൻ DOHC പെട്രോൾ എഞ്ചിൻ കരുത്തേകും. i20 N-Line ഹാച്ച്ബാക്കിനും കരുത്ത് പകരുന്നത് ഇതേ യൂണിറ്റാണ്. ഇതിന് 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. എന്നിരുന്നാലും വെന്യു N-ലൈനിന് പവർ ഔട്ട്പുട്ടിൽ നേരിയ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

പോളാർ വൈറ്റ്, ഷാഡോ ഗ്രേ എന്നിവ ഉൾപ്പെടുന്ന രണ്ട് സിംഗിൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായി വെന്യു N-ലൈൻ വാഗ്ദാനം ചെയ്യുന്നത്. പോളാർ വൈറ്റിനൊപ്പം ഫാന്റം ബ്ലാക്ക് റൂഫും തണ്ടർ ബ്ലൂ ബ്ലാക്ക് റൂഫും ഉൾപ്പെടുന്ന രണ്ട് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്‌ഷനുകളും വാഹനത്തിൽ ഉണ്ടാകും. അതേസമയം തണ്ടർ ബ്ലൂ കളർ ഓപ്ഷൻ സിംഗിൾ ടോണിൽ ലഭ്യമാകില്ല.

ഡിസൈനിന്റെ കാര്യത്തിൽ പുതിയ ഹ്യുണ്ടായി വെന്യു N-ലൈൻ സ്റ്റാൻഡേർഡ് പതിപ്പുകളിൽ നിന്ന് വേറിട്ടുനിൽക്കാൻ ചുറ്റും ചുവന്ന ആക്‌സന്റുകളായിരിക്കും ഉപയോഗിക്കുക. സബ്-4 മീറ്റർ എസ്‌യുവിയുടെ സ്‌പോർട്ടിയർ ആവർത്തനം മുൻവശത്തെയും പിൻബമ്പറിന്റെയും താഴത്തെ ഭാഗത്ത്ൽ റെഡ് ആക്‌സന്റുകൾ അവതരിപ്പിക്കുന്നത് സ്പോർട്ടി ഫീലാണ് നൽകുന്നത്.

ഫ്രണ്ട് ഫെൻഡറും ടെയിൽഗേറ്റും മറ്റ് ലൈനപ്പിൽ നിന്ന് വേർതിരിച്ചറിയാൻ N ലൈൻ ബാഡ്‌ജിംഗും വാഹനത്തിൽ ഇടംപിടിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. കാറിന്റെ പിൻഭാഗത്തേക്കു നോക്കിയാൽ ഒരു ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റായിരിക്കും എറിച്ചു നിൽക്കുക. ഇത് മികച്ച എക്‌സ്ഹോസ്റ്റ് നോട്ടാവും സമ്മാനിക്കുകയെന്നാണ് ഹ്യുണ്ടായി പറയുന്നത്.

മാത്രമല്ല, കാറിന്റെ സ്പോർട്ടി ആകർഷണം വർധിപ്പിക്കുന്നതിനായി റൂഫ് റെയിലുകളിലെയും ബ്രേക്ക് കാലിപ്പറുകളിലെയും റെഡ് ഇൻസെർട്ടുകളും എസ്‌യുവിയിൽ കമ്പനി ഉപയോഗിക്കും. N ലൈനും സ്റ്റാൻഡേർഡ് മോഡലും തമ്മിലുള്ള കൂടുതൽ വ്യത്യാസത്തിനായി പുതിയ അലോയ് വീൽ ഡിസൈനുകളും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്.

7.53 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുതിയ തലമുറ ഹ്യുണ്ടായി വെന്യു സബ് കോംപാക്‌ട് എസ്‌യുവി കഴിഞ്ഞ മാസം ആദ്യം പുറത്തിറക്കിയിരുന്നു. വെന്യു N-ലൈൻ മോഡലുകൾക്ക് സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ ഒരു ലക്ഷം രൂപയെങ്കിലും കൂടുതൽ വില പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ മോഡലായ വെന്യു N ലൈനിന്റെ അവതരണം മെറ്റാവേഴ്‌സിലൂടെയാവും നടത്തുകയെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








