ഫോർച്യൂണറിനെ പിടിക്കാൻ മുഖംമിനുക്കി MG Gloster എസ്‌യുവി വരുന്നു; ആദ്യ ടീസർ കാണാം
ഗ്ലോസ്റ്ററിനും ഹെക്ടർ മോഡലുകൾക്കും ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ ഒരുങ്ങുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്.

ഹെക്‌ടറിന്റെ കാര്യത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുമെന്ന് ഇതിനോടകം തന്നെ ചില സൂചനകൾ ലഭിച്ചുവെങ്കിലും ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്ന പുത്തൻ ഗ്ലേസ്റ്ററിന്റെ ഒരു വിവരവും ഇതുവരെ കമ്പനി പുറത്തുവിട്ടിരുന്നില്ല.

വാസ്‌തവത്തിൽ 2022 മോഡൽ എംജി ഗ്ലോസ്റ്റർ ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തുകയും ചെയ്‌തിതിനു പിന്നാലെ വിപണിയിലേക്ക് രണ്ടാം വരവിന് ഒരുങ്ങുകയാണ് ഗ്ലോസ്റ്റർ. ഇതിന്റെ ഭാഗമായി മോഡലിന്റെ കൂടുതൽ വിവരങ്ങൾ നൽകുന്ന ടീസർ ചിത്രവും എംഡി മോട്ടോർസ് പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

പരിഷ്ക്കരിച്ച മോഡൽ ഉടൻ പുറത്തിറക്കുമെന്നാണ് ടീസറിലൂടെ കമ്പനി പറഞ്ഞുവെച്ചിരിക്കുന്നത്. അതായത് 2022 എംജി ഗ്ലോസ്റ്റർ 2022 ഓഗസ്റ്റ് 31-ന് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. എംജി ഇതിനെ "അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ" എന്നാണ് വിശേഷിപ്പിക്കുന്നതു തന്നെ.

ഇത് ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിക്ക് എസ്‌യുവിക്ക് നിരവധി സെഗ്‌മെന്റ് ഫസ്റ്റ്, അഡ്വാൻസ്ഡ് ഫീച്ചറുകൾ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

ഇന്റർനെറ്റിലൂടെ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ നോക്കുകയാണെങ്കിൽ വരാനിരിക്കുന്ന ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് പുതുക്കിയ എൽഇഡി ടെയിൽ-ലൈറ്റുകൾ, പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ചെറുതായി പരിഷ്‌കരിച്ച റേഡിയേറ്റർ ഗ്രിൽ, ഫ്രണ്ട് ബമ്പർ എന്നിവയും പുതിയ അലോയ് വീലുകളും ലഭിക്കും.

എന്നിരുന്നാലും പിൻ ബമ്പറും ടെയിൽഗേറ്റും നിലവിലുള്ള മോഡലിന് സമാനമായി തുടരുമെന്നാണ് സൂചന. പുറംമോടിയിലെ പരിഷ്ക്കാരങ്ങൾക്ക് പുറമെ എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ഇന്റീരിയറിലും കാര്യമായ നവീകരണങ്ങളായിരിക്കും ബ്രാൻഡ് ഒരുക്കുകയെന്ന് നിസംശയം പറയാം.
MOST READ: വേഗതയുടെ കാര്യത്തിലെ മടിയൻമാർ, ഇന്ത്യയിലെ ഏറ്റവും സ്പീഡ് കുറഞ്ഞ കാറുകളെ പരിചയപ്പെടാം

നൂതന കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 12.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോൺസിൽ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, ഹീറ്റിംഗ്, വെന്റിലേഷൻ എന്നിവയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മൂന്നുവരി എംജി ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത്.

മെസേജ്, മെമ്മറി ഫംഗ്‌ഷൻ, 360 ഡിഗ്രി ക്യാമറ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, 6 എയർബാഗുകൾ മുതലായവയും ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ട ഫോർച്യൂണറിന്റെ മുഖ്യ എതിരാളിക്ക് എംജി മോട്ടോർസ് സമ്മാനിക്കുകയും ചെയ്യും.
MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്‌പോട്ട് മോണിട്ടറിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായാണ് (ADAS) ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത് എന്നതും ശ്രദ്ധേയമായിരിക്കും. ഇത് ജാപ്പനീസ് എതിരാളിക്ക് മുകളിലെത്താൻ എംജി ഗ്ലോസ്റ്ററിനെ സഹായിക്കും.

2022 ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനുകൾ നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് എംജി മോട്ടോർസ് പറഞ്ഞുവെച്ചിരിക്കുന്നത്. ആദ്യത്തേത് 163 bhp കരുത്തിൽ പരമാവധി 375 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ഇരട്ട ടർബോ ഡീസൽ എഞ്ചിനാവട്ടെ 218 bhp പവറിൽ 480 Nm torque വരെ നിർമിക്കാനും കഴിവുള്ളതാണ്. ട്വിൻ ടർബോ ഡീസൽ എഞ്ചിൻ തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തോടൊപ്പമാണ് വരുന്നത് എന്നതും മേൽകൈ നൽകും.

രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയാവും വിൽപ്പനയ്ക്ക് എത്തുക. അതായത് എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലും മാനുവൽ ഗിയർബോക്‌സ് സജ്ജീകരണം ഉണ്ടാവില്ലെന്ന് സാരം. ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ എംജി ഗ്ലോസ്റ്റർ 3-വരി എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യൂറാസ് ജി4 എന്നിവയോട് നേരിട്ട് മത്സരിക്കും.

ടൊയോട്ട അടുത്ത തലമുറ ഫോർച്യൂണർ എസ്‌യുവിയും വികസിപ്പിക്കുന്നുണ്ട്. അത് അടുത്ത വർഷത്തോടെ മാത്രമാവും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുകയെന്നാണ് ലഭിക്കുന്ന വിവരം. മുമ്പത്തെ പോലെ തന്നെ ആക്രമണാത്മകമായി വില നിർണയം കൂടി നടത്തിയാൽ എംജി ഗ്ലോസ്റ്ററിന് ഒരുകൂട്ടം ഉപഭോക്താക്കളെ ഫോർച്യൂണറിൽ നിന്നും ബ്രാൻഡിലേക്ക് എത്തിക്കാനാവും.


Click it and Unblock the Notifications








