ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി, ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോർപ്പും ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ മഹാരത്‌ന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്‌പിസിഎൽ) സഹകരിക്കുന്നു.

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ഇതിന്‍റെ ഭാഗമായി ഒരു കരാറിൽ കമ്പനികളും ഒപ്പിട്ടതായി ഹീറോ മോട്ടോര്‍കോര്‍പ് അറിയിച്ചിരുന്നു. സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ (ഇവി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ സജ്ജീകരിക്കും.

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

അതുവഴി ഇലക്ട്രിക് ഭാവിയിലേക്കുള്ള ബഹുജന മൊബിലിറ്റിയുടെ മാറ്റത്തിന് ഒരു പൂർണ്ണത നൽകാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഹീറോ മോട്ടോകോർപ്പ്, എച്ച്പിസിഎൽ എന്നീ രണ്ട് മെഗാ സ്ഥാപനങ്ങളുടെ ഈ സഹകരണം, ദീർഘകാല പരിഹാരങ്ങൾക്ക് ഉറപ്പുനൽകിക്കൊണ്ട് ഇവികളിലേക്കുള്ള ബഹുജന മൊബിലിറ്റിയുടെ വിജയകരമായ പരിവർത്തനം സാധ്യമാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്നു.

MOST READ:Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ഇതുമായി ബന്ധപ്പെട്ട ബിസിനസ് അവസരങ്ങൾക്കായുള്ള സഹകരണം പിന്നീട് വിശാലമാക്കാനുള്ള സാധ്യതയോടെ, രണ്ട് കമ്പനികളും ആദ്യം എച്ച്പിസിഎല്ലിന്റെ നിലവിലുള്ള രാജ്യവ്യാപക എനർജി സ്റ്റേഷനുകളുടെ ശൃംഖലയിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ, തിരഞ്ഞെടുത്ത ചില നഗരങ്ങളിൽ മാത്രം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും, പിന്നീട് അത് രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷൻ ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് പ്രധാന വിപണികളിലേക്കും വ്യാപിപ്പിക്കും.

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ചാർജിംഗ് നെറ്റ്‌വർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഹീറോ മോട്ടോകോർപ്പ് നേതൃത്വം നൽകും.എല്ലാ ഇരുചക്ര വാഹനങ്ങൾക്കും ലഭ്യമാകുന്ന ഡിസി, എസി ചാർജറുകൾ ഉൾപ്പെടെ ഒന്നിലധികം സ്‌മാർട്ട്, ഫാസ്റ്റ് ചാർജറുകൾ ഓരോ ചാർജിംഗ് സ്റ്റേഷനിലും ഫീച്ചർ ചെയ്യും. മുഴുവൻ ഉപയോക്തൃ ചാർജിംഗ് അനുഭവവും ഒരു ഹീറോ മോട്ടോകോർപ്പ് മൊബൈൽ-ആപ്പ് നിയന്ത്രിക്കും, ഇതിന് പ്രത്യേക ചാർജ് ഈടാക്കുന്ന രീതി ഉണ്ടാവില്ല.

MOST READ:ഇന്ത്യയ്ക്ക് പിന്നാലെ ആഗോള വിപണികളിലേക്കും; ഭാവി പദ്ധതികള്‍ വെളിപ്പെടുത്തി Ola

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ശക്തവും ആകർഷകവുമായ HPCL എനർജി സ്റ്റേഷൻ ശൃംഖല, പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള വേഗത്തിലുളള അവസരങ്ങൾ പ്രദാനം ചെയ്യുക എന്നതും, മൊബിലിറ്റിയുടെ ഭാവിയായിരിക്കുക എന്നതുമാണ് തങ്ങളുടെ കാഴ്ചപ്പാട് എന്നാണ് ഹീറോ മോട്ടോര്‍കോര്‍പ് വ്യക്തമാക്കുന്നത്.

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ബിസിനസ്സ് ലക്ഷ്യങ്ങളും സുസ്ഥിര ലക്ഷ്യങ്ങളും പിന്തുടരാൻ ഞങ്ങളെ നിരന്തരം പ്രേരിപ്പിക്കുന്നു. ഈ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്ത് ശക്തമായ ഒരു ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇവി വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനായി ഹീറോ വിവിധ സെഗ്മെന്റുകളിലുടനീളം ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയിലും ഗൊഗോറോയിലും ഹീറോ നിക്ഷേപം തുടരുന്നു. ഇതോടൊപ്പം തന്നെ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി മറ്റ് ചില ബ്രാന്‍ഡുമായി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യാനാണ് പദ്ധതികള്‍.

MOST READ:

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ഉപഭോക്താക്കൾക്ക് സപ്പോർട്ടിംഗ് ഇൻഫ്രാസ്ട്രക്ചറിലേക്ക്, പ്രത്യേകിച്ച് പബ്ലിക് ചാർജിംഗിലേക്ക് എളുപ്പവും സൗകര്യപ്രദവുമായ ആക്‌സസ് ഉള്ളപ്പോൾ മാത്രമേ EV-കൾ സുഗമവും വേഗത്തിലുള്ളതുമായ സ്വീകാര്യത സാധ്യമാകൂ എന്ന് വിശ്വസിക്കുന്നു. കൂടാതെ HPCL-നുമായുള്ള സഹകരണം ഈ ആവശ്യകത നിറവേറ്റുന്നതിൽ മുന്നോട്ട് പോകാൻ വളരെയധികം സഹായകമാകും. രാജ്യത്ത് ഇവി ചാർജിംഗ് വിപുലീകരണത്തിന് തുടക്കം കുറിക്കുവാനും നേതൃത്വം നൽകുന്നത് വഴിയും, ഹീറോ മോട്ടോകോർപ്പ് വ്യവസായത്തെ ഭാവിയിലേക്ക് നയിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്.

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

ഒക്ടോബര്‍ ഏഴിനാണ് ഹീറോ ഇലക്ട്രിക് വാഹന രംഗത്തേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. അന്നേ ദിവസം വിഡ ബ്രാന്‍ഡിന് കീഴിലുള്ള തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഇ-സ്‌കൂട്ടര്‍ ജൂലൈ ഒന്നിന് അവതരിപ്പിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ചിപ്പ് ക്ഷാമം കാരണം വൈകുകയായിരുന്നു. വിദേശത്ത് വില്‍ക്കുന്ന ഗോഗോറോ ശ്രേണിയിലുള്ള സ്‌കൂട്ടറുകളുമായി പ്രോട്ടോടൈപ്പിന് വളരെ കുറച്ച് മാത്രമേ സാമ്യമുള്ളൂവെന്നും നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഇവികള്‍ നെറ്റ്വര്‍ക്ക് ചാര്‍ജ് സംവിധാനം സ്ഥാപിക്കുന്നതിനായി ഹീറോ തായ്വാന്‍ ആസ്ഥാനമായുള്ള ഗോഗോറോയുമായുള്ള കൈകോര്‍ത്തിരുന്നു. ഇലക്ട്രിക് മോഡലുകള്‍ക്കായി ഗോഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ഈ കൂട്ടുകെട്ട് തയാറാവുന്നത്.

MOST READ:'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; പൊട്ടിപ്പൊളിഞ്ഞ റോഡിലെ ഫോട്ടോഷൂട്ട് വൈറല്‍

ഇനി ഇവിടെ ചിലതൊക്കെ നടക്കും! ഹീറോയും ഹിന്ദുസ്ഥാൻ പെട്രോളിയവും ഒന്നിക്കുന്നു

മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായി 'വിഡ' എന്ന സമര്‍പ്പിത ബ്രാന്‍ഡിലൂടെയാണ് ഹീറോ മോട്ടോകോര്‍പ്പ് ഇവി രംഗത്തേക്ക് കടന്ന് വരുന്നത്. ഹീറോയുടെ ഭാവി ഇവി ലൈനപ്പ് 'വിഡ' ബ്രാന്‍ഡിനു കീഴിലായിരിക്കും എത്തുക. ഹീറോ ഇലക്ട്രിക് ഉള്ളതിനാലാണ് ഹീറോ മോട്ടോര്‍കോര്‍പ്പിന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പുതിയ ബ്രാന്‍ഡ് വേണ്ടി വന്നത്. ഇത് നിലവില്‍ ഉടമസ്ഥാവകാശത്തെച്ചൊല്ലി നിയമയുദ്ധത്തില്‍ വരെ എത്തിയിരുന്നു.എന്തായാലും ഇലക്ട്രിക് വിപണിയിലേക്ക് ഹീറോയുടെ വരവ് നല്ലൊരു സൂചനയാണ് നൽകുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം

Most Read Articles

Malayalam
English summary
Hero join with hindusthan petroleum for charging station
Story first published: Friday, September 23, 2022, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X