Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി നിരയിലേക്ക് നോക്കിയാൽ പലർക്കും മഹീന്ദ്രയുടെ പേര് മനസിലേക്ക് ഓടിയെത്തിയേക്കില്ല. ടൊയോട്ട ഫോർച്യൂണറും എംജി ഹെക്‌ടറുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിൽ ഒരു കിടിലൻ മോഡൽ മഹീന്ദ്രയ്ക്കും ഉണ്ടെന്നതാണ് സത്യം.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

എന്തുകൊണ്ടോ ആളുകൾക്കിടയിൽ വേണ്ടത്ര സ്വീകാര്യത നേടാനാവാതെ പോയ പ്രീമിയം ഫുൾസൈസ് എസ്‌യുവിയാണ് ആൾട്യൂറാസ് G4. ഫോർച്യൂണറിനെ നേരിടാനുള്ള എല്ലാക്കഴിവുകളും ഉണ്ടായിട്ടും വിപണിയിൽ കാര്യമായ ശോഭിക്കാനാവാതെ പോയ മോഡൽ നിരയിലേക്ക് പുതിയ പരിഷ്ക്കാരവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര എത്തിയിരിക്കുകയാണിപ്പോൾ.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

ആൾട്യൂറാസ് G4 നിരയിൽ മഹീന്ദ്ര ഒരു പുതിയ വേരിയന്റ് അവതരിപ്പിച്ചതാണ് ആ മാറ്റം. 30.68 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുത്തൻ പതിപ്പ് വിൽപ്പനയ്ക്ക് എത്തുന്നത്. 2WD ഹൈ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ്, മുമ്പ് ലഭ്യമായിരുന്ന 4WD വേരിയന്റിന് പകരമായാണ് വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

MOST READ: സിഎസ്‍ഡി കാന്‍റീന്‍ വഴി കാർ വാങ്ങാം... യോഗ്യർ ആരെല്ലാം, നടപടികൾ എങ്ങനെ? കൂടുതൽ അറിയാം

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

നിലവിൽ ഈ ഒരൊറ്റ വേരിയന്റിലാണ് മഹീന്ദ്രയുടെ പുതിയ ആൾട്യുറാസ് G4 നിരത്തിലെത്തുന്നത്. പൂര്‍ണമായും ഫീച്ചര്‍ ലോഡഡായിട്ടുള്ള 4WD സംവിധാനത്തോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വേരിയന്റിന് വിപണിയില്‍ 31.88 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നതും.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

അതായത് നിലവിലെ വേരിയന്റിനെക്കാള്‍ ഏകദേശം 1.20 ലക്ഷം രൂപ കുറവാണ് പുത്തൻ വേരിയന്റിനെന്ന് സാരം. 2018 അവസാനത്തോടെയാണ് നിര്‍മാതാക്കളായ മഹീന്ദ്ര ഫുള്‍-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ആള്‍ട്യുറാസ് G4 അവതരിപ്പിക്കുന്നത്. കൊറിയൻ ബ്രാൻഡായ സാങ്യോങിന്റെ റെക്സ്റ്റണ്‍ G4 എന്ന മോഡലിന്റെ റീബാഡ്ജ് ചെയ്ത വാഹനമാണ് ശരിക്കും ആള്‍ട്യുറാസ് G4.

MOST READ: "Where ever you go I am there"; ഇനിയുള്ള യാത്രകൾ സുഗമമാക്കാൻ Defender 110 സ്വന്തമാക്കി ആസിഫ് അലി

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

2WD ഹൈ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ് നേരത്തെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നെങ്കിലും, അന്ന് വില്‍പ്പന കുറവായതുകൊണ്ട് പ്രാരംഭ വേരിയന്റ് നിര്‍ത്തലാക്കി പകരം ടോപ്പ്-എന്‍ഡ് വേരിയന്റ് മാത്രമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ആ പഴയ 4X2 വേരിയന്റിന് 28.84 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

എന്നാൽ ചില മാറ്റങ്ങളോടെ എത്തുന്നതിനാലാണ് ആൾട്യുറാസ് G4 മോഡലിന് ഇപ്പോൾ വില അൽപം വർധിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള 4WD വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ 2WD ഹൈ വേരിയന്റിന് ഫോർ-വീൽ ഡ്രൈവ് സിസ്റ്റത്തിൽ മാത്രമേ നഷ്ടമാകൂ. ഈ മാറ്റം 1.20 ലക്ഷം രൂപയുടെ വിലക്കുറവിനും കാരണമായി.

MOST READ: Bajaj Pulsar N160 vs Hero Xtreme 160R; വില, എഞ്ചിന്‍ സവിശേഷതകള്‍, ഫീച്ചര്‍ താരതമ്യം ഇതാ

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര ആൾട്യൂറാസ് G4 2WD ഹൈ വേരിയന്റിന് HID ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ എൽഇഡി ഫോഗ് ലൈറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ടിൻറഡ് ഗ്ലാസ്, വെന്റിലേറ്റഡ് സീറ്റുകൾ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയെല്ലാമുണ്ട്.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, ഒമ്പത് എയർബാഗുകൾ, TPMS, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ് എന്നീ സവിശേഷതകളും മഹീന്ദ്രയുടെ ഫുൾ-സൈസ് എസ്‌യുവിയുടെ പ്രത്യേകതകളാണ്.

MOST READ: Mercedes AMG A 45 S 4MATIC To Hyundai Grand i10 Nios; ഏറ്റവും വേഗമേറിയ ഹാച്ച്ബാക്കുകള്‍

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

178 bhp കരുത്തിൽ പരമാവധി 420 Nm torque വരെ നൽകുന്ന അതേ 2.2 ലിറ്റർ ഡീസൽ എഞ്ചിനിലാണ് മഹീന്ദ്ര ആൾട്യൂറാസ് G4 2WD ഹൈ വേരിയന്റ് ലഭ്യമാകുന്നത്. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് ജോടിയാക്കിയിരിക്കുന്നത്. അതായത് മാനുവൽ ട്രാൻസ്മിഷൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ ലഭ്യമല്ല.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ മഹീന്ദ്ര ആൾട്യൂറാസ് G4 മോഡലിന് 4,850 mm നീളവും 1,960 mm വീതിയും 1,845 mm ഉയരവും 2,865 mm വീല്‍ബേസും ഉണ്ട്.

Alturas G4 എസ്‌യുവിക്ക് പുത്തൻ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര; വില 30.68 ലക്ഷം രൂപ

സുരക്ഷാ സവിശേഷതകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ഹില്‍-ഡിസന്റ് കണ്‍ട്രോള്‍ (HDC), ആക്ടീവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളും കാറിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra introduced a new variant in the alturas g4 suv line up details
Story first published: Friday, September 23, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X