CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

അടുത്തിടെ പുറത്തിറക്കിയ CB300F രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലേക്കും അയച്ചുതുടങ്ങിയതായി വ്യക്തമാക്കി നിര്‍മാതാക്കളായ ഹോണ്ട. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ വിത്തലാപൂരിലുള്ള ബ്രാന്‍ഡിന്റെ നാലാമത്തെ ഫാക്ടറിയിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നത്.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹോണ്ട CB300F ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും സേവനം നല്‍കുന്ന ഒരു പ്രത്യേക ലൈനിലാണ് നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ഉയര്‍ന്ന ഡിമാന്‍ഡുള്ള സ്‌കൂട്ടറുകള്‍ക്കായി പ്രധാന നിര്‍മ്മാണ ലൈനുകള്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലും ഡീലക്സ്, ഡീലക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലുമാണ് ഹോണ്ട CB300F അവതരിപ്പിച്ചിരിക്കുന്നത്. ഡീലക്‌സ് വേരിയന്റിന് 2.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന ഡീലക്‌സ് പ്രോ വേരിയന്റിന് 2.28 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

MOST READ: ഇപ്പോൾ സംഗതി ഫെയർ ഡീൽ; Hyundai Venue N-line -ന് പിന്നാലെ Sonet X-line -ന്റെ വരവ് പ്രഖ്യാപിച്ച് Kia

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

മോട്ടോര്‍സൈക്കിള്‍ ലോഞ്ചിനോട് അനുബന്ധിച്ച്, കമ്പനി ഈ മാസം ആദ്യം പുതിയ മോട്ടോര്‍സൈക്കിളിനുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് അവരുടെ മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാം.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

300-500 സിസി സെഗ്മെന്റില്‍ കമ്പനിയുടെ നാലാമത്തെ എന്‍ട്രിയാണ് പുതിയ CB300F. ഇതിന് പുതിയ 293 സിസി ഓയില്‍ കൂള്‍ഡ് 4-വാല്‍വ് SOHC പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച എഞ്ചിന്‍ 5,500 rpm-ല്‍ 24 bhp കരുത്തും 25.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും.

MOST READ: പുതുതലമുറ Alto K10 വില പരിധിയില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും വാങ്ങാവുന്ന മികച്ച മോഡലുകള്‍

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

പുതുതായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിളില്‍ മുന്നിലും പിന്നിലും ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. കൂടാതെ, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് ഫംഗ്ഷന്‍ എന്നിവ ഉപയോഗിച്ച് അതിന്റെ സുരക്ഷയും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നു, അതേസമയം സസ്പെന്‍ഷന്‍ ചുമതലകള്‍ ഗോള്‍ഡന്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

ബൈക്കില്‍ എല്‍ഇഡി ഹെഡ്‌ലാമ്പും വിങ്കറുകളും സ്റ്റാന്‍ഡേര്‍ഡായി കമ്പനി അവതരിപ്പിക്കുന്നു. V ആകൃതിയിലുള്ള അലോയ് വീലുകളാണ് മറ്റൊരു സവിശേഷത. സ്പ്ലിറ്റ് സീറ്റ്, കോംപാക്റ്റ് മഫ്ളര്‍, വൈഡ് റേഡിയല്‍ റിയര്‍ ടയര്‍, ടോണ്‍ഡ് ഫ്യുവല്‍ ടാങ്ക് എന്നിവയും മോട്ടോര്‍സൈക്കിളില്‍ കാണാന്‍ സാധിക്കും.

MOST READ: പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

CB300F-ന് മുന്നോട്ട് ചായുന്ന നിലപാട്, ടേപ്പര്‍ഡ് ഹാന്‍ഡില്‍ബാറുകള്‍, ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ ലഭിക്കുന്നു. ഡീലക്സ് പ്രോ വേരിയന്റിനൊപ്പം ലഭ്യമായ ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റം (HSVCS) ഫീച്ചറാണ് പ്രത്യേക പരാമര്‍ശം.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

2021 ഡിസംബറില്‍, ഈ ഫാക്ടറിയില്‍ നിന്ന് ആഗോള എഞ്ചിനുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 250 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് കരുത്തേകുന്ന ഈ സമര്‍പ്പിത എഞ്ചിന്‍ ലൈന്‍ ആഗോള വിപണികളായ തായ്‌ലാന്‍ഡ്, യുഎസ്, കാനഡ, യൂറോപ്പ്, ജപ്പാന്‍, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഡിമാന്‍ഡ് നിറവേറ്റാന്‍ സജ്ജമാണെന്നും കമ്പനി അറിയിച്ചു.

MOST READ: ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

അതേസമയം രാജ്യത്ത് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മോഡലുകളുടെ നവീകരിച്ച പതിപ്പുകളെയും, സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെയും ഹോണ്ട അവതരിപ്പിക്കുകയാണ്. ഉത്സവകാലത്ത് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് വേണം പറയാന്‍.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

അടുത്തിടെ ഡിയോയ്ക്ക് സ്‌പോര്‍ട് എഡിഷന്‍ എന്നൊരു മോഡല്‍ അവതരിപ്പിച്ചിരുന്നു, പിന്നാലെ ആക്ടിവ 6G-യ്ക്ക് പ്രീമിയം എഡിഷന്‍ എന്നൊരു മോഡലും. നിലവില്‍ ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നുകൂടിയാണ് ആക്ടിവ.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

അതുകൊണ്ട് തന്നെ ആ ശ്രേണി അടിക്കടി കമ്പനി പുതുക്കുകയും ചെയ്യാറുണ്ട്. 75,400 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. നിലവിലെ പതിപ്പില്‍ നിന്നും കുറച്ച് കോസ്‌മെറ്റിക് നവീകരണങ്ങള്‍ മാത്രമാണ് ആക്ടിവ 6G പ്രീമിയം എഡിഷന് ലഭിക്കുന്നത്.

CB300F-ന്റെ ഡെലിവറി ഉടന്‍; ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്ന് Honda

ഹോണ്ടയുടെ അഭിപ്രായത്തില്‍, പുതിയ ഹോണ്ട ആക്ടിവ 6G പ്രീമിയം എഡിഷന്‍ 3 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. ഇതില്‍ മാറ്റ് മാര്‍ഷല്‍, മാറ്റ് സാംഗ്രിയ, മാറ്റ് പേള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ നിറങ്ങളില്‍ നിന്നെല്ലാം, ഗോള്‍ഡ് ആക്സന്റുകളുള്ള 'ഗ്രീന്‍' ഷേഡ് ശരിക്കും ആള്‍ക്കൂട്ടത്തില്‍ നിന്ന് ആകര്‍ഷകമായ രീതിയില്‍ വേറിട്ടുനില്‍ക്കുകയും വളരെ പ്രീമിയമായി തോന്നുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, August 23, 2022, 8:30 [IST]
English summary
Honda cb300f dealer dispatches started deliveries will start soon in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X