ഇപ്പോൾ സംഗതി ഫെയർ ഡീൽ; Hyundai Venue N-line -ന് പിന്നാലെ Sonet X-line -ന്റെ വരവ് പ്രഖ്യാപിച്ച് Kia
കിയയ്ക്ക് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്, ആദ്യ ഉൽപ്പന്നമായ സെൽറ്റോസിലൂടെ രാജ്യത്ത് വൻ വിജയം കൈവരിക്കാൻ ബ്രാൻഡിന് കഴിഞ്ഞിരുന്നു. താമസിയാതെ സെൽറ്റോസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായി മാറി.

അത് കൊണ്ട് മാത്രം കിയ തൃപ്ത്തരായില്ല. തങ്ങളുടെ വിജയ പരമ്പര നിലനിർത്താൻ ആഗ്രഹിക്കുകയും B സെഗ്‌മെന്റ് എസ്‌യുവി സ്‌പെയ്‌സിൽ ബ്രാൻഡ് സോനെറ്റ് പുറത്തിറക്കുകയും ചെയ്തു. ഇത് സെൽറ്റോസിനെപ്പോലെ വിപണിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചില്ലെങ്കിലും, മാന്യമായ വിൽപ്പന കണക്കുകൾ കൈവരിച്ചു.
Recommended Video

സോനെറ്റ് ഒരു പ്രായോഗിക എസ്‌യുവിയാണ്, വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള പ്രാക്ടിക്കൽ സവിശേഷതകളാൽ ഇത് നിറഞ്ഞിരിക്കുന്നു. ആദ്യമായി വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിച്ചതും വളരെക്കാലം സെഗ്മെന്റിൽ ഈ ഒരു ഫീച്ചർ വാഗ്ദാനം ചെയ്തിരുന്ന ഒരേയൊരു മോഡൽ സോനെറ്റ് മാത്രമായിരുന്നു.

ഇപ്പോൾ കാസിരംഗ പതിപ്പിനൊപ്പം, നെക്‌സോണിലും ടാറ്റ ഈ ബൂൺ-ടു-ഇന്ത്യൻ ഫീച്ചർ നൽകിയിട്ടുണ്ട്. സോനെറ്റിന്റെ വേരിയന്റ് ലൈനപ്പ് പുതുക്കാൻ, കിയ അതിന്റെ വലിയ സഹോദരൻ സെൽറ്റോസ് X-ലൈനിനെപ്പോലെ ഒരു X-ലൈൻ വേരിയന്റ് ചേർക്കാൻ ഒരുങ്ങുകയാണ്.

സോനെറ്റിന്റെ നിലവിലെ ടോപ്പ്-സ്പെക്ക് GTX+ ട്രിം ആണ്, ഇത് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. പെട്രോൾ ഒരു 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ്, ഇത് ഏകദേശം 120 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാൻ മതിയായതാണ്.

ആറ് സ്പീഡ് iMT (ക്ലച്ച്‌ലെസ്സ് മാനുവൽ ട്രാൻസ്മിഷൻ), ഏഴ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) എന്നിവയുമായി ഇത് ഇണചേർന്നിരിക്കുന്നു. 112 bhp കരുത്തും 250 Nm torque ഉം നൽകുന്ന 1.5 ലിറ്റർ യൂണിറ്റാണ് ഡീസൽ എഞ്ചിൻ. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടറുമായി കണക്ട് ചെയ്തിരിക്കുന്നു.

GTX+ വേരിയന്റിന് മുകളിൽ പ്ലെയ്സ് ചെയ്യുന്ന ഒരു X-ലൈൻ വേരിയന്റ് കിയ സോനെറ്റിനായി നിർമ്മിക്കുകയാണ്. സെൽറ്റോസ് X-ലൈനിലും നാം കണ്ടെത്തിയ സമാനമായ തന്ത്രമാണിത്. സെൽറ്റോസ് X-ലൈനിൽ കണ്ടത് പോലെയുള്ള ഒരു സ്റ്റൈലിംഗ് അപ്പ്ഡേഷൻ മാത്രമാണ് സോനെറ്റ് X-ലൈൻ.

2020 ഓട്ടോ എക്‌സ്‌പോയിൽ കൂടുതൽ പരുക്കനും സ്റ്റൈലൈസ്ഡ് ആയതുമായ സെൽറ്റോസ് X-ലൈൻ കിയ പ്രദർശിപ്പിച്ചിരുന്നു, അതിൽ മൊത്തത്തിൽ വ്യത്യസ്തമായ ബമ്പറുകളും വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നതിന് വ്യത്യസ്ത ഘടകങ്ങളും ഉണ്ടായിരുന്നു. എന്നാൽ പ്രൊഡക്ഷൻ പതിപ്പ് വളരെ സൂക്ഷ്മമായിരുന്നു.

സോനെറ്റ് X-ലൈനിന് പുറത്ത് മാറ്റ് ഗ്രാഫൈറ്റ് നിറം ലഭിക്കും. ഈ പുതിയ ഷേഡ് ഊന്നിപ്പറയുന്നതിന്, ഇതിന് ORVM -കളിൽ ഗ്ലോസി ബ്ലാക്ക് ഘടകങ്ങൾ ലഭിക്കും, ഫോക്സ് സ്കിഡ് പ്ലേറ്റുകളിൽ പിയാനോ ബ്ലാക്ക് ഫിനിഷും ഷൈനിംഗ് ക്രോമിന് പകരം ക്ലാസി ബ്ലാക്ക് ക്രോം ഫിനിഷും ലഭിക്കും.

ബമ്പറുകൾ, വീലുകൾ, ഗ്രില്ലുകൾ തുടങ്ങിയവയിൽ കുറച്ച് ഡ്രമാറ്റിക് ലുക്ക് ചേർക്കാൻ കിയ ചില റെഡ് ഇൻസേർട്ടുകളും എലമെന്റുകളും വാഹനത്തിൽ ചേർത്തിട്ടുണ്ട്. ടെയിൽ ലൈറ്റുകളിലും സ്മോക്ക്ഡ് ഇഫക്റ്റ് പ്രതീക്ഷിക്കാം. കിയയുടെ X-ലൈൻ ട്രിമ്മുകൾ ഹ്യുണ്ടായിയുടെ N-ലൈൻ ട്രിമ്മുകൾക്ക് സമാനമാണ്.

ഉള്ളിൽ, ഇത് അതിന്റെ ലേയൗട്ടും GTX+ -ൽ വരുന്ന എല്ലാ ഫീച്ചറുകളും നിലനിർത്തും, എന്നാൽ സ്‌പോർട്ടി ടച്ച് വർധിപ്പിക്കുന്നതിന് ഒരു ഡാർക്ക് ഷെയ്ഡ് ഇതിന് ലഭിക്കും. ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററിയും വാഹനത്തിലുണ്ടാവും. X-ലൈൻ ടോപ്പ്-സ്പെക്ക് GTX+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ എല്ലാ ഫീച്ചറുകളും അതിൽ വരും.

എഞ്ചിനുകളുടെയും ട്രാൻസ്മിഷനുകളുടെയും കാര്യത്തിൽ, ഇതിന് ഏഴ് സ്പീഡ് DCT സെറ്റപ്പുള്ള 1.0 ലിറ്റർ ടർബോ പെട്രോളും ആറ് സ്പീഡ് ഓട്ടോമാറ്റിക് torque കൺവെർട്ടർ ഉള്ള 1.5 ലിറ്റർ ഡീസൽ യൂണിറ്റും ലഭിക്കും. X-ലൈനിന് മാനുവൽ അല്ലെങ്കിൽ iMT ഓപ്ഷനുകൾ ലഭിക്കില്ല.

സെൽറ്റോസിനൊപ്പം കിയ അവതരിപ്പിച്ചതിന് സമാനമായ വിലനിർണ്ണയ തന്ത്രം ഇവിടേയും നമുക്ക് പ്രതീക്ഷിക്കാം. സോനെറ്റ് X-ലൈനിന്റെ വില GTX+ മോഡലിനേക്കാൾ 10,000 മുതൽ 15,000 രൂപ വരെ കൂടുതലായിരിക്കും. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, വരാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസ, വരാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ B സെഗ്‌മെന്റ് എസ്‌യുവികളോടാണ് റെഗുലർ സോനെറ്റ് മത്സരിക്കുന്നത്.

എന്നാൽ ടാറ്റ നെക്‌സോണിന്റെ ഡാർക്ക് എഡിഷനും അതിന്റെ കസിൻ വെന്യൂവിന്റെ വരാനിരിക്കുന്ന N-ലൈൻ വേരിയന്റിനും നേരിട്ടുള്ള എതിരാളിയാണ് സോനെറ്റ് X-ലൈൻ.


Click it and Unblock the Notifications








