ആരാധകരേ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ഇന്ത്യയിലെ ഇരുചക്രവാഹന പ്രേമികള്‍ അത്ര പെട്ടെന്ന് മറക്കാനിടയുള്ള നാമമല്ല ലാംബ്രട്ട. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ റെട്രോ സ്‌കൂട്ടറുകള്‍ ഒരു കാലത്ത് നമ്മുടെ നിരത്തുകളിലെ സജീവ കാഴ്ചയായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലാംബ്രട്ട ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡ് ബേര്‍ഡ് മൊബിലിറ്റിയുമായി സഹകരിക്കും.

ആരാധകരേ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ഈ ബ്രാന്‍ഡിന് ഇന്ത്യയില്‍ അതിന്റെ ആത്മാവുണ്ട്. അതിന് ജനങ്ങള്‍ക്കിടയില്‍ വലിയ അടുപ്പമുണ്ട്. ഭൂതകാലത്തിന്റെ മാന്ത്രികത പുനഃസൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ലാംബ്രട്ടയുടെ ഉടമസ്ഥാവകാശം കൈയ്യാളുന്ന ഇന്നസെന്റി എസ്എയുടെ ഉടമ വാള്‍ട്ടര്‍ ഷെഫ്രാന്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. തങ്ങളുടെ ടോപ്-എന്‍ഡ് ശ്രേണി ഉപയോഗിച്ച് ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ ഒരു ഫെരാരി ആക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഷെഫാന്‍ കൂട്ടിച്ചേര്‍ത്തു.

MOST READ: Grand Vitara ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനും ബ്രാന്‍ഡിന് പദ്ധതിയുണ്ട്. വിവിധ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനൊപ്പം 2024-ല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവരാനും ഇന്നസെന്റി എസ്എ ലക്ഷ്യമിടുന്നു. 200 സിസിക്കും 300 സിസിക്കും ഇടയില്‍ ശേഷിയുള്ള സ്‌കൂട്ടറുകളാണ് ലാംബ്രട്ടയുടെ മിക്ക മോഡലുകളും.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ഇന്ത്യയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കാനുള്ള പദ്ധതിക്കാണ് അവര്‍ പ്രധാന്യം നല്‍കുന്നത്. ഇന്ത്യയിലെ ഉല്‍പ്പാദനം തുടങ്ങുന്നതോടെ ഇറ്റലി ഉള്‍പ്പെടെയുള്ള മറ്റ് വിപണികളിലേക്കുള്ള കയറ്റുമതിയില്‍ ലാംബ്രട്ട ശ്രദ്ധ കേന്ദ്രീകരിക്കും.

MOST READ: ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ലോഞ്ച് ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌കൂട്ടറുകള്‍ ആയിരിക്കില്ല ലാംബ്രട്ട സ്‌കൂട്ടറുകള്‍. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന മറ്റേതൊരു പ്രീമിയം സ്‌കൂട്ടറിനേക്കാളും ചെലവേറിയതായിരിക്കും ഇത്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ബേര്‍ഡ് മൊബിലിറ്റിയുമായി പങ്കാളിത്തത്തോടെയാണ് ലാംബ്രട്ട ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. സ്ഥാപനത്തിന്റെ 51 ശതമാനം ലാംബ്രട്ടയുടെയും ബാക്കി 49 ശതമാനം ബേര്‍ഡ് ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലായിരിക്കും.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ആഗോളതലത്തില്‍ 1 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ലാംബ്രട്ടയ്ക്ക് കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തോടെ ഈ കണക്കുകള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ലുക്കാണ് ഇനി മെയിൻ! മാറ്റങ്ങളോടെ C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഏഴിന് എത്തും

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

നിലവില്‍ 70 ഓളം രാജ്യങ്ങളില്‍ ലാംബ്രട്ട ലഭ്യമാണ്. നിലവില്‍ യൂറോപ്പിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ഇന്ത്യയില്‍ ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുകയാണെങ്കില്‍, അത് ഇതുവരെയുള്ള ഏറ്റവും വലിയ ഒന്നായിരിക്കും. 2024 ഓടെ മനേസയില്‍ 1,00,000 യൂണിറ്റ് കപ്പാസിറ്റിയുള്ള നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനാണ് ലാംബ്രട്ട പദ്ധതിയിടുന്നത്.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ഈ വര്‍ഷം തുടക്കത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഐക്കണിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ലാംബ്രട്ട രണ്ട് പുതിയ സ്‌കൂട്ടറുകള്‍ മിലാനില്‍ അവതരിപ്പിച്ചിരുന്നു. G350, X300 എന്നീ സ്‌കൂട്ടറുകളാണ് മിലാന്‍ ഡിസൈന്‍ വീക്ക് 2022-ല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍; OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് HOP

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

മറ്റ് എല്ലാ നിര്‍മ്മാതാക്കളെയും പോലെ, ലാംബ്രട്ടയും അതിന്റെ സ്‌കൂട്ടറിനൊപ്പം ആധുനിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം റെട്രോ രൂപം നിലനിര്‍ത്തുകയും ചെയ്യുന്നു. G, V, X മോഡല്‍ സ്‌കൂട്ടറുകളാണ് ലാംബ്രട്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ലാംബ്രട്ടയില്‍ നിന്നുള്ള ജി350 സ്‌കൂട്ടറിന് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജര്‍, എബിഎസ് സഹിതമുള്ള ഡബിള്‍ ആം-ലിങ്ക് സസ്പെന്‍ഷന്‍, ലാംബ്രെറ്റയുടെ സിഗ്‌നേച്ചര്‍ ഹെക്‌സഗനല്‍ ഡിസൈന്‍ ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ തുടങ്ങിയവയുണ്ട്.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട് കീലെസ് എന്‍ട്രി, എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, എബിഎസോടുകൂടിയ ഡിസ്‌ക് ബ്രേക്കുകളും മറ്റ് നിരവധി സവിശേഷതകളും X300-ന് ലഭിക്കുന്നു.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

27 bhpയും 27 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 300-സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് G350 ന് കരുത്ത് പകരുന്നത്. എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. X300-ല്‍ 24 bhpയും 24.5 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 275-സിസി, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ സ്‌കൂട്ടറും ഒരു ഓട്ടോമാറ്റിക് സ്‌കൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്നു.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

ഇറ്റാലിയന്‍ നഗരമായ മിലാന്റെ പ്രാന്തപ്രദേശമായ 'ലാംബ്രേറ്റില്‍ ആണ് വിഖ്യാതമായ കമ്പനി സ്ഥാപിതമായത്. കമ്പനിയുടെ ആദ്യത്തെ മോഡല്‍ 1947ലാണ് നിര്‍മ്മിക്കപ്പെട്ടത്. എയര്‍-കൂള്‍ഡ് എഞ്ചിനോടുകൂടിയ 125 സിസി സ്‌കൂട്ടറായിരുന്നു ഇത്.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരത സര്‍ക്കാര്‍ ലാംബ്രട്ടയുടെ നിര്‍മ്മാണ യന്ത്രങ്ങള്‍ വാങ്ങി. 1972-ല്‍ സ്‌കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് രൂപീകരിക്കുകയും വിക്രം ത്രീ-വീലര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍ വിജയ് ഡീലക്സ് ആയിരുന്നു, അത് പിന്നീട് വിജയ് സൂപ്പര്‍ ആയി മാറി.

ആരാധകരോ ശാന്തരാകുവിന്‍; ലാംബ്രട്ട സ്‌കൂട്ടറുകള്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക്

1972-ല്‍ അടച്ചുപൂട്ടിയ ലാംബ്രട്ട ബ്രിട്ടീഷ് ലെയ്ലാന്‍ഡ് മോട്ടോര്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. ഇത് ഇന്നസെന്റി എസ്എ ആയി പുനര്‍ജനിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുഗാനോയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 50cc, 125cc, 200cc എന്നിങ്ങനെ പുതിയ ശ്രേണി സ്‌കൂട്ടറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് 2017 ലാംബ്രട്ട ഒരു പുതിയ ഇന്നിങ്‌സ് ആരംഭിച്ചു. ബ്രാന്‍ഡിന്റെ ജന്മനഗരമായ ഇറ്റലിയിലെ മിലാനിലെ EICMA യിലാണ് അവ വെളിപ്പെടുത്തിയത്. വി50 സ്പെഷ്യല്‍, വി125 സ്പെഷ്യല്‍, വി200 സ്പെഷ്യല്‍ എന്നിവ തായ്വാനില്‍ നിര്‍മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, September 6, 2022, 12:30 [IST]
English summary
Lambretta scooters coming back to indian market by partnering with bird mobility
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X