Grand Vitara ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിക്കായി മാരുതി സുസുക്കി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നാളായി. വാഹനത്തിന്റെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പ് ആയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വന്നിട്ടും ഗ്രാന്‍ഡ് വിറ്റാരക്ക് അവതാരമെടുക്കാന്‍ സമയമായിട്ടില്ലായിരുന്നു. ഇപ്പോള്‍ ചുരുങ്ങിയ നാളുകൊണ്ട് 50000 ബുക്കിങ്ങുകളുമായി കുതിക്കുകയാണ് ഗ്രാന്‍ഡ് വിറ്റാര.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

ഗ്രാന്‍ഡ് വിറ്റാര മിഡ്സൈസ് എസ്യുവി ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പദ്ധതിയിടുന്നത്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന്റെ വില്‍പ്പന ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും അതിന് തൊട്ടുമുമ്പ് വില പ്രഖ്യാപിക്കുമെന്നും എംഎസ്‌ഐഎല്‍ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

MOST READ:ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

ഈ ഉത്സവ സീസണില്‍ ഓര്‍ഡറുകള്‍ കൊണ്ട് ഡിമാന്‍ഡ് ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്‍ഡോ-ജാപ്പനീസ് നിര്‍മ്മാതാവിന് നിലവില്‍ ഏകദേശം 3.77 ലക്ഷം ബുക്കിംഗുകള്‍ തീര്‍പ്പാക്കാനുണ്ട്. മോഡല്‍, സെഗ്മെന്റ് തിരിച്ചുള്ള ഡിമാന്‍ഡ് തികച്ചും വ്യത്യസ്തമായതിനാല്‍ ഉല്‍പ്പാദനം ഈ അടിസ്ഥാന ഡിമാന്‍ഡ് പാറ്റേണിന് അനുസൃതമായിരിക്കണം എന്ന് ശശാങ്ക് കൂട്ടിച്ചേര്‍ത്തു.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

നിലവില്‍ 1.06 ലക്ഷത്തിലധികം ബുക്കിങ്ങുകളാണ് പുതുതലമുറ ബ്രെസക്ക് മാരുതി സുസുക്കി നേടിയത്. കോംപാക്ട് എസ്യുവി കഴിഞ്ഞ മാസം 15,000 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര വില്‍പ്പന രേഖപ്പെടുത്തി. ഇതിലൂടെ, പ്രധാന എതിരാളിയായ ടാറ്റ നെക്സോണിനെ കഷ്ടിച്ച് തോല്‍പ്പിച്ച് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവിയായി ഇത് മാറി.

MOST READ:വീണ്ടും വരുമോയെന്ന ചോദ്യം മാത്രം ബാക്കി, ഡീസൽ ഇന്നോവയുടെ ബുക്കിംഗ് നിർത്താനുള്ള കാരണം ഇതാണ്

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

ഗ്രാന്‍ഡ് വിറ്റാരയുടെ ബുക്കിംഗുകള്‍ 50,000 കടന്നത് മോഡലിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയായി പറയപ്പെടുന്നു. കൂടാതെ മൊത്തം റിസര്‍വേഷനുകളുടെ 44-45 ശതമാനവും സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന് വേണ്ടിയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ലിറ്ററിന് 27 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വേരിയന്റിന് കമ്പനി അവകാശപ്പെടുന്നത്.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

സുസുക്കിയുടെ ഗ്ലോബല്‍-C പ്ലാറ്റ്‌ഫോമിലാണ് ഗ്രാന്‍ഡ് വിറ്റാര രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്.

എസ്യുവി 1.5 ലിറ്റര്‍ K15C പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ TNGA പെട്രോള്‍ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിനുകളില്‍ ലഭ്യമാകും.

MOST READ:ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ ഓലയെ പിന്തള്ളി ഏഥർ, പക്ഷേ ഒന്നാമൻ ഹീറോ തന്നെ!!

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

K15C പെട്രോള്‍ എഞ്ചിന്‍ 102 bhp പവറില്‍ 137 Nm torque വരെ ഉല്‍പാദിപ്പിക്കുന്നു. TNGA മോട്ടോര്‍ ആദ്യമായാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ സ്ട്രോങ് ഹൈബ്രിഡ് ഗ്രാന്‍ഡ് വിറ്റാര 25 കിലോമീറ്റര്‍ വരെ ഫുള്‍-ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ്. സെല്‍ഫ് ചാര്‍ജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പവും ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നു.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ടൊയോട്ട സോഴ്സ്ഡ് ത്രീ സിലിണ്ടര്‍ 1.5 ലിറ്റര്‍ TNGA അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിന്‍ 177.6V ലിഥിയം-അയണ്‍ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍, പാഡില്‍ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാകും ഉണ്ടാവുക. ഗ്രാന്‍ഡ് വിറ്റാരയുടെ മാനുവല്‍ പതിപ്പില്‍ AWD സംവിധാനവും ഒരുക്കുന്നുണ്ട്. ഓട്ടോ, സാന്‍ഡ്, സ്നോ, ലോക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകള്‍ ഇതിലൂടെ സാധ്യമാകും.

MOST READ: അയ്യേ ടാറ്റയിൽ നിന്നും അമ്പോ ടാറ്റയാക്കിയ മാജിക്; അതാണ് ഇംപാക്‌ട് 2.0 ഡിസൈൻ

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

ഓട്ടോമാറ്റിക് സംവിധാനമുള്ള ഗ്രാന്‍ഡ് വിറ്റാര മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 21.11 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് FWD, മാനുവല്‍ AWD എന്നിവ യഥാക്രമം 20.58 കി.മീ, 19.38 കി.മീ മൈലേജും നല്‍കിയേക്കും. കൂടാതെ ഹൈബ്രിഡ് പതിപ്പ് 27.97 kmpl എന്ന ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

പനോരമിക് സണ്‍റൂഫ്, ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ലെതറെറ്റ് സ്റ്റിയറിംഗ് വീല്‍, പുഡില്‍ ലാമ്പുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മികച്ച ശബ്ദ സംവിധാനം, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകള്‍ അടങ്ങുന്നതായിരിക്കും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

നവരാത്രി, ദസറ, ദീപാവലി, ഓണം എന്നിവ ഉള്‍പ്പെടുന്ന ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബര്‍ മാസത്തില്‍ അരീന കാര്‍ നിരയില്‍ മാരുതി സുസുക്കി തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറില്‍ 49,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഗ്രാന്‍ഡ് വിറ്റാര ബുക്കിങ് 50000 കടന്നു; ഏറ്റവും ഡിമാന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന്

കോര്‍പ്പറേറ്റ് കിഴിവുകളും എക്സ്ചേഞ്ച് ബോണസുകളും ഉള്‍പ്പെടുന്ന ഓഫറുകളാണ് ലഭ്യമാകുക. സെലേറിയോ, എസ്‌പ്രെസോ, സ്വിഫ്റ്റ്, സ്വിഫ്റ്റ്ഡിസയര്‍, വാഗണ്‍ആര്‍, ആള്‍ട്ടോ 800 എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍ ഡിസ്‌കൗണ്ട് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ആഗസ്റ്റിലെ പോലെ തന്നെ അരീനയുടെ സിഎന്‍ജി ലൈനപ്പായ എര്‍ട്ടിഗയിലോ ബ്രെസയിലോ ആള്‍ട്ടോ K10 മുതലായ ചില പുതിയ മോഡലുകളിലോ ഓഫറുകള്‍ കമ്പനി നല്‍കുന്നില്ല.

More from DriveSpark

Article Published On: Monday, September 5, 2022, 18:25 [IST]
English summary
Bookings cross 50 000 for maruti grand vitara high demand for strong hybrid varient
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X