ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ ഓലയെ പിന്തള്ളി ഏഥർ, പക്ഷേ ഒന്നാമൻ ഹീറോ തന്നെ!!
ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന ഇന്ത്യയിൽ അതിവേഗം മുമ്പോട്ടുകുതിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉത്പാദനത്തിൽ തടസം നേരിട്ട ഹീറോ 2022 ഓഗസ്റ്റ് വിൽപ്പനയിൽ ഓടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പോയ മാസത്തെ വിൽപ്പനയെ അടിസ്ഥാനമാക്കി സ്ഥാനം നിർണയിക്കുമ്പോൾ 10,000 യൂണിറ്റു വിൽപ്പനയുമായി ഹീറോ ഒന്നാമത് എത്തിയപ്പോൾ ഓലയെ മറികടന്ന് ഏഥർ എനർജി കരുത്തുകാട്ടി. വിൽപ്പനയിൽ ഏറ്റവും ഗണ്യമായ വർധന ബെംഗളൂരു അടിസ്ഥാനമാക്കിയുള്ള ഏഥർ തന്നെയാണ്.

450x ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ തലമുറ മോഡൽ അടുത്തിടെ സമാരംഭിച്ചതിനെത്തുടർന്നാണ ഓല ഇലക്ട്രിക്കിനെ മറികടക്കാൻ ഏഥറിന് കഴിഞ്ഞതെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 5 ബ്രാൻഡുകളെ ഒന്നു പരിചയപ്പെടാം.

1. ഹീറോ ഇലക്ട്രിക്
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് ആധിപത്യം വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രാൻഡിന്റെ വിൽപ്പന ഒരു ഉയർന്ന പ്രവണതയാണ് കാണാനാവുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ വിൽപ്പന നടന്ന മാസമാണ് ഹീറോയ്ക്ക് കടന്നുപോയത്.

കഴിഞ്ഞ മാസം കമ്പനി 10,476 യൂണിറ്റുകളാണ് നിരത്തിലെത്തച്ചത്. കഴിഞ്ഞ വർഷം ഇതേസമയം ഹീറോ ഇലക്ട്രിക്കിന്റെ വിൽപ്പന വെറും 2,849 യൂണിറ്റുകളായിരുന്നു. അതേസമയം 2022 ജൂലൈയിൽ കമ്പനി 8,954 യൂണിറ്റുകൾ വിറ്റു. ഹീറോ ഇലക്ട്രിക് ഇന്ത്യയിൽ പുതിയ വിഡ എന്ന മോഡൽ ആരംഭിക്കാനിരിക്കുന്നതിനാൽ കണക്കുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2. ഒകിനാവ ഓട്ടോടെക്
ഓകിനാവ ഓട്ടോടെക്കിന് മികച്ച മൂന്ന് ബ്രാൻഡുകളിൽ ഒന്നായി ഉറച്ചുനിൽക്കാൻ ഓഗസ്റ്റിലും കഴിഞ്ഞു. ചെറിയ തോതിൽ വിൽപ്പന നഷ്‌ടം ഉണ്ടെങ്കിലും, ഒകിനാവ കഴിഞ്ഞ മാസം 8,554 യൂണിറ്റുകൾ വിറ്റു. ഈ വർഷം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മെയ് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ കുറവാണ്.

9,290 യൂണിറ്റുകളായിരുന്നു അതേമാസം നിരത്തിലെക്കാനിയിരുന്നത്. ജൂലൈയിൽ ഏകദേശം 8,096 യൂണിറ്റായിരുന്നു ഒകിനാവയുടെ വിൽപ്പന. അടുത്തിടെ തീപിടിക്കൽ സംഭവങ്ങൾ കാരണം കണക്കുകൾ അൽപം പിന്നോട്ടാണ്.

3. ഏഥർ എനർജി
ഓഗസ്റ്റ് മാസത്തിൽ വിൽപ്പന വളർച്ച നേടിയ ഏക ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ഏഥർ എനർജി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ 2022 ഓഗസ്റ്റിൽ 6,410 യൂണിറ്റ് വിൽപ്പനയാണ് നേടിയെടുത്തത്. ഇത് ജൂലൈ മാസത്തെ അപേക്ഷിച്ച് 2389 യൂണിറ്റുകളായിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 297 ശതമാനം വളർച്ചയാണ് വാർഷിക കണക്കിൽ കമ്പനി നേടിയെടുത്തിരിക്കുന്നത്. അടുത്തിടെ 450X ഇവിയുടെ പുതുതലമുറ മോഡൽ എത്തിയതും വിൽപ്പനയ്ക്ക് ഊർജം പകർന്നിട്ടുണ്ട്. പൂനെ, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിൽ ഏറ്റവും പുതിയ കേന്ദ്രങ്ങൾ തുറന്നത് വരും മാസങ്ങളിൽ വിൽപ്പനയിൽ പ്രതിഫലിക്കും.

4. ആമ്പിയർ വെഹിക്കിൾസ്
ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പന നേടിയെടുത്ത വലിയ നാലാമത്തെ ഇവി ബ്രാൻഡാണ് ആമ്പിയർ വെഹിക്കിൾസ്. കഴിഞ്ഞ മാസം ഇവി നിർമാതാവ് 6,396 യൂണിറ്റ് വിറ്റഴിച്ചു. ജൂലൈയിൽ ഇത് 6,319 യൂണിറ്റായിരുന്നു. ജൂണിൽ ചെറുതായി 6,534 യൂണിറ്റായാണ് വിൽപ്പന അവസാനിപ്പിച്ചത്.

ഓല ഇലക്ട്രിക്
2021-22 ലെ ആദ്യ രണ്ട് പാദങ്ങളിൽ വിൽപ്പനയ്ക്ക് കുത്തനെ ഉയർന്നുവന്നിരുന്ന ഓല ഇലക്ട്രിക് കഴിഞ്ഞ രണ്ട് മാസങ്ങളിൽ അതിന്റെ വിൽപ്പന ഗണ്യമായി കുറഞ്ഞു. ഓഗസ്റ്റിൽ 3,421 യൂണിറ്റ് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ജൂലൈയിൽ ഇത് 3,862 യൂണിറ്റായിരുന്നു.

ഓല ഈ വർഷം ഏപ്രിലിൽ 12,000 യൂണിറ്റ് വിൽപ്പന വരെ ഒരു മാസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. അങ്ങനെ നോക്കുമ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടാകുന്നുണ്ട്. എന്നാൽ വില കുറവുള്ള എൻട്രി ലെവൽ വേരിയന്റായ S1 പതിപ്പ് ഓല നിരയിലേക്ക് എത്തിയത് വിൽപ്പന തിരികെപിടിക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








