പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

പെട്രോൾ ഡീസൽ വിലകൾ ആകാശമുട്ടെ ഉയർന്നതോടെ സാധാരണ ജനങ്ങളും പ്രമുഖ വാഹന നിർമ്മാതാക്കളും ചെലവ് കുറഞ്ഞ ഫ്യുവൽ ഓപ്ഷനുകൾ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

ഒരു വിഭാഗം പേർ ഇവികളിൽ ആശ്വാസം കണ്ടെത്തിയെങ്കിലും വലിയൊരു വിഭാഗം ആളുകൾക്ക് നിലവിലെ സാഹചര്യത്തിൽ ഇവികൾ അത്ര പ്രാവർത്തികമല്ല. പിന്നീടുള്ള ഓപ്ഷൻ CNG ആണ്. രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ തങ്ങളുടെ അണിയറയിൽ CNG മോഡലുകളിൽ പ്രവർത്തിക്കുകയാണ്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

പ്രാദേശിക വാഹന ഭീമനായ ടാറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ടിയാഗോ, ടിഗോർ മോഡലുകളുടെ CNG വേരിയന്റുകൾ പുറത്തിറക്കിയ ബ്രാൻഡ് ഇപ്പോൾ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ CNG പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എമിഷൻ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് മോഡൽ അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിയിരുന്നു.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

മിക്ക ടെസ്റ്റ് മ്യൂളുകളിൽ നിന്നും വ്യത്യസ്തമായി, ഈ പ്രത്യേക ടെസ്റ്റ് വാഹനത്തിൽ യാതൊരു ക്യാമഫ്ലാജും സ്റ്റിക്കറുകളും ഉണ്ടായിരുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്‌ബാക്കിന്റെ CNG പതിപ്പ് ഏറെ കുറെ പ്രൊഡക്ഷൻ റെഡിയാണ് എന്ന് തോന്നുന്നു.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

ഇത് ലോഞ്ച് ചെയ്യുന്നതിലൂടെ, ടാറ്റ മോട്ടോർസ് അതിന്റെ CNG പ്രൊഡക്ട് പോർട്ട്‌ഫോളിയോ വിപുലീകരിക്കുക മാത്രമല്ല, മൊത്തത്തിലുള്ള വിൽപ്പന കണക്കുകൾ വർധിപ്പിക്കാനും ഇന്ത്യയിലെ വളരുന്ന പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ബ്രാൻഡിന്റെ വിപണി വിഹിതം കൂടുതൽ വിപുലീകരിക്കാനും സഹായിക്കും. വരാനിരിക്കുന്ന ആൾട്രോസ് CNG പതിപ്പിൽ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാം എന്ന് നോക്കാം.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

പവർട്രെയിൻ

ടാറ്റ ടിയാഗോ CNG ഹാച്ച്ബാക്കിനും ടാറ്റ ടിഗോർ CNG കോംപാക്ട് സെഡാനും കരുത്ത് പകരുന്ന അതേ എഞ്ചിനാണ് ടാറ്റ ആൾട്രോസ് ​​പ്രീമിയം ഹാച്ച്ബാക്കിന്റെ വരാനിരിക്കുന്ന CNG പതിപ്പിന് കരുത്ത് പകരുന്നത്. ഇതിനർത്ഥം വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് ​​CNG രാജ്യത്ത് പരീക്ഷിച്ച് തെളിഞ്ഞ 1.2-ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

ടാറ്റ ടിയാഗോ CNG, ടാറ്റ ടിഗോർ CNG എന്നിവയിലെ ഈ എഞ്ചിൻ സ്റ്റാൻഡേർഡ് രൂപത്തിൽ 84.82 bhp പീക്ക് പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, CNG ഓപ്ഷനിൽ, ഈ എഞ്ചിൻ മാന്യമായ 73 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ, ഈ എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നു.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

സുരക്ഷ

ടാറ്റ ആൾട്രോസ് ​​നിലവിൽ രാജ്യത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. കൂടാതെ ഗ്ലോബൽ-NCAP -ൽ നിന്ന് അഡൾട്ട് ഒ സംരക്ഷണത്തിനായി ഫൈ സ്റ്റാർ സുരക്ഷാ റേറ്റിംഗോടെയാണ് ഇത് വരുന്നത്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

ഇതുകൂടാതെ, ടാറ്റ ആൾട്രോസ് ​​പ്രീമിയം ഹാച്ച്ബാക്കിൽ ഒന്നിലധികം എയർബാഗുകൾ, ABS + EBD, ISOFIX പോയിന്റുകൾ, കൂടാതെ മറ്റു പലതും പോലുള്ള സുരക്ഷാ സാങ്കേതിക വിദ്യകളുമുണ്ട്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

ഇതുകൂടാതെ, CNG കിറ്റിന്റെ അധിക ഭാരം നേരിടാൻ ടാറ്റ ആൾട്രോസിന്റെ CNG പതിപ്പ് അൽപ്പം കർക്കശമായ സസ്പെൻഷനോടെ ടാറ്റ മോട്ടോർസ് സജ്ജീകരിക്കാൻ സാധ്യതയുണ്ട്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

സവിശേഷതകൾ

ടാറ്റ ആൾട്രോസ് ​​ഇതിനകം തന്നെ ധാരാളം ഫീച്ചറുകളും സാങ്കേതികവിദ്യയും ഉള്ള ഒരു മികച്ച പ്രീമിയം ഹാച്ച്ബാക്ക് ആണ്. അതിനാൽ തന്നെ വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് ​​പ്രീമിയം ഹാച്ച്ബാക്കിന്റെ CNG വേരിയന്റിൽ അധിക ഫീച്ചറുകൾ കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

iRA കണക്റ്റഡ് കാർ ടെക്‌നോളജി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് വരാനിരിക്കുന്ന ടാറ്റ ആൾട്ടോസ് CNG എത്തുന്നത്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് ​​CNG-യെ കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായങ്ങൾ

വർധിച്ചുവരുന്ന ഇന്ധന വിലയും CNG വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന മൈലേ കണക്കിലെടുക്കുമ്പോൾ, ടാറ്റ മോട്ടോർസിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഓപ്ഷനാണ് ആൾട്രോസ് ​​CNG എന്നത്.

പോക്കറ്റ് ഫ്രണ്ട്ലി ആവുമോ ഈ Tata ഹാച്ച്? വരാനിരിക്കുന്ന Altroz CNG -ൽ എന്തെല്ലാം പ്രതീക്ഷിക്കാം

മാത്രമല്ല, CNG പതിപ്പിന്റെ അഭാവം ടാറ്റ ആൾട്രോസിനെ രാജ്യത്തെ പല ഇടങ്ങളിലും അർബൻ ഓഡിയൻസിന് വാഹനത്തെ അത്ര ആകർഷകമാക്കുന്നില്ല എന്നൊരു വസ്തുതയുമുണ്ട്. അതിനാൽ ആൾട്രോസ് CNG -യുടെ ലോഞ്ച് ടയർ 1, ടയർ 2 നഗരങ്ങളിലെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും.

More from DriveSpark

Article Published On: Friday, September 2, 2022, 12:16 [IST]
English summary
Things to expect from upcoming tata altroz cng model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X